അമ്പാരി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്ത മുഖ്യമന്ത്രി; കേരളത്തിലേക്ക് ഉള്ള യാത്ര ഇനി ആഘോഷമാകും

ബെംഗളൂരു : കർണാടക ആർ.ടി.സി.യുടെ മൾട്ടി ആക്‌സിൽ വോൾവോ എ.സി. സ്ലീപ്പർ ബസ്സുകൾ അംബാരി ഉത്സവ് കർണാടക ആർ.ടി.സി. പുറത്തിറക്കി. കേരളത്തിലേക്ക് എട്ടെണ്ണവും ഉൾപ്പെടെ ആദ്യഘട്ടത്തിൽ 15 ബസ്സുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത്. ഘട്ടംഘട്ടമായി ഇത്തരം 50 ബസ്സുകൾ ഇറക്കാനാണ് കർണാടക ആർ.ടി.സി. ലക്ഷ്യമിടുന്നത്. വിധാൻ സൗധയ്ക്ക് മുന്നിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബസ്സുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു. റവന്യു മന്ത്രി ആർ. അശോക പങ്കെടുത്തു.

40 പേർക്ക് കിടന്ന് യാത്ര ചെയ്യാൻ സാധിക്കുന്ന വോൾവോ ബസ് ഒന്നിന് ഒന്നരക്കോടി രൂപയാണ് വില. കേരളത്തിലേക്കുള്ള ബസ്സുകൾ ശാന്തിനഗറിൽ നിന്നാകും പുറപ്പെടുക. കുന്ദാപുര – ബെംഗളൂരു, മംഗളൂരു – പുണെ, ബെംഗളൂരു – സെക്കന്ദരാബാദ്, ബെംഗളൂരു – ഹൈദരാബാദ്, ബെംഗളൂരു – പനാജി എന്നീ റൂട്ടുകളിലും അംബാരി ഉത്സവ് ബസ്സുകൾ സർവീസ് നടത്തും. നിലവിൽ കേരളത്തിലേക്ക് ഒരു മൾട്ടി ആക്‌സിൽ വോൾവോ എ.സി. സ്ലീപ്പർ ബസ് മാത്രമാണ് കർണാടക ആർ.ടി.സി. സർവീസ് നടത്തുന്നത്.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

ബുക്കിങ് തുടങ്ങി

ഈ മാസം 24 മുതലാണ് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്. എറണാകുളത്തേക്ക് രണ്ടു ബസ്സുകളും തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസ് വീതവും ഉണ്ടാകും. എറണാകുളത്തേക്കും തൃശ്ശൂരിലേക്കുമുള്ള ബസ്സുകളുടെ ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. എറണാകുളത്തേക്ക് 1,700 രൂപയും തൃശ്ശൂരിലേക്ക് 1600 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

ബസ് സമയം

ബെംഗളൂരു – എറണാകുളം: രാത്രി 8.15, രാത്രി പത്ത്, ബെംഗളൂരു – തിരുവനന്തപുരം: വൈകിട്ട് 4.15, ബെംഗളൂരു – തൃശ്ശൂർ: രാത്രി 8.30.

എറണാകുളം – ബെംഗളൂരു: വൈകിട്ട്് 6.30, രാത്രി 7.15, തിരുവനന്തപുരം – ബെംഗളൂരു: വൈകിട്ട്് നാല്, തൃശ്ശൂർ – ബെംഗളൂരു: രാത്രി 8.15.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts