ബെം​ഗളൂരുവിൽ സ്റ്റാമ്പുഡ്യൂട്ടി കുത്തനെ വർധിപ്പിക്കുന്നു: വിവാഹമോചനത്തിനുള്ള രേഖകളുടെ സ്റ്റാമ്പ് ഡ്യൂട്ടിയുൾപ്പെടെ വർധിക്കും

ബെംഗളൂരു : നികുതിവരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സ്റ്റാമ്പുഡ്യൂട്ടി കുത്തനെ ഉയർത്തി സംസ്ഥാനം.

ഇത് ലക്ഷ്യമിട്ടുള്ള കർണാടക സ്റ്റാമ്പ്(ഭേദഗതി)ബിൽ റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ നിയമസഭയിൽ അവതരിപ്പിച്ചു.

ഇതോടെ രണ്ടുമുതൽ ആറിരട്ടിവരെയാണ് കരാറുകൾ, പവർ ഓഫ് അറ്റോർണി, സത്യവാങ് മൂലം തുടങ്ങിയവയ്ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയിലെ വർധന.

  1. ദത്തെടുക്കൽകരാർ രജിസ്റ്റർ ചെയ്യുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി 500-ൽനിന്ന് ആയിരം രൂപയാകും.
  2. സമ്മതപത്രങ്ങളുടേത് 20 രൂപയിൽനിന്ന് 100 രൂപയായി ഉയരും.
  3. പവർ ഓഫ് അറ്റോർണിയുടേത് 100-ൽനിന്ന് 500 ആയി ഉയരും.
  4. വിവാഹമോചനത്തിനുള്ള രേഖകളുടെ സ്റ്റാമ്പ് ഡ്യൂട്ടിയുൾപ്പെടെ വർധിക്കും.ഇത് നിലവിലുള്ള നൂറു രൂപയിൽനിന്ന് 500 ആക്കാനാണ് ബിൽ വ്യവസ്ഥചെയ്യുന്നത്.
  5. ട്രസ്റ്റുകൾ രജിസ്റ്റർ ചെയ്യാനുളള സ്റ്റാമ്പുഡ്യൂട്ടി ആയിരംരൂപയിൽനിന്ന് രണ്ടായിരമാക്കാനും വ്യവസ്ഥ ചെയ്യുന്നു.
  6. ബിൽപ്രകാരം സ്വത്ത് വീതംവെക്കുമ്പോൾ തയ്യാറാക്കുന്ന ഭാഗപത്രത്തിന് ഓരോഅംഗങ്ങളും നൽകേണ്ട സ്റ്റാമ്പുഡ്യൂട്ടി നഗരപരിധിയിൽ നിലവിലുള്ള ആയിരംരൂപയിൽനിന്ന് അയ്യായിരം രൂപയായി വർധിപ്പിക്കും.
  7. നഗരപരിധിക്ക് പുറത്ത് നിലവിലുള്ള 500 രൂപയിൽനിന്ന് മൂവായിരം രൂപയായും ഉയരും.
  8. കാർഷിക ഭൂമിയുടെ ഭാഗപത്രത്തിന് സ്റ്റാമ്പ് ഡ്യൂട്ടി നിലവിലുള്ള 250 രൂപയിൽനിന്ന് ആയിരം രൂപയാക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts