ബെംഗളൂരു: ഫാക്ടറികളിൽ സ്ത്രീകൾക്ക് രാത്രി ജോലിക് അവസരമൊരുക്കി നിയമസഭാഭേദഗതി നിയമസഭാ പാസ്സാക്കി. തുടർച്ചയായി 4 ദിവസം 12 മണിക്കൂർ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആഴ്ചയിൽ 3 ദിവസം അവധി നൽകണമെന്നും ബില്ലിൽ ഉണ്ട്. സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുന്നതിനാണ് രാത്രയ് ജോലിക്ക് കൂടി അവസരമൊരുക്കുന്നതെന്ന് മന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം തുല്യ അവസരം ഉറപ്പ് വരുത്തുന്നുണ്ട്. 202 ൽ സ്ത്രീകൾക്ക് ഹോട്ടലുകൾ , റസ്റ്റാറ്റ്നട്കൾ കഫെ, തീയേറ്ററുകൾ എന്നിവിടങ്ങളിലും രാത്രയ് ജോലിക് അനുമതി നൽകിയിരുന്നു
Read MoreMonth: February 2023
നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും: ബാധിക്കപ്പെടുന്ന പ്രദേശങ്ങളുടെ പട്ടിക
ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെപിടിസിഎൽ) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി 23 വ്യാഴാഴ്ച ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് റിപ്പോർട്ടുകൾ. ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) വ്യാഴാഴ്ച രാവിലെ 10 നും വൈകിട്ട് 4 നും ഇടയിൽ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളുടെ പട്ടിക സഹിതം അറിയിപ്പ് നൽകി. വ്യാഴാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ: > കുണ്ടണയും പരിസര പ്രദേശങ്ങളും > ദേവസമുദ്രം > എൻആർകെ പുര > മുരുടി >…
Read Moreനമ്മ മെട്രോ കെ.ആർ. പുരം-വൈറ്റ്ഫീൽഡ് മെട്രോ സുരക്ഷാപരിശോധന തുടങ്ങി
ബെംഗളൂരു : നിർമാണം പൂർത്തിയായ നമ്മ മെട്രോ കെ.ആർ. പുരം-വൈറ്റ്ഫീൽഡ് പാതയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന ആരംഭിച്ചു. 12.75 കിലോമീറ്റർ പാതയിൽ റെയിൽവേ ദക്ഷിണ മേഖല സുരക്ഷാ കമ്മിഷണർ അഭയ്കുമാർ റായിയുടെ നേതൃത്വത്തിൽ മൂന്നുദിവസം പരിശോധന നടത്തും. മെട്രോപാത യാത്രക്കാർക്ക് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള നിർണായകവും അന്തിമവുമായ പരിശോധനയാണ് ഇത്. സിവിൽ, മെക്കാനിക്കൽ, പാതയിലൂടെയുള്ള വൈദ്യുതിപ്രസരണം, സിഗ്നൽ സംവിധാനം തുടങ്ങി എല്ലാ പ്രവർത്തികളും കമ്മിഷണർ പരിശോധിക്കും. പരിശോധനയിൽ തൃപ്തിപ്പെട്ടാൽ രണ്ടോ മൂന്നോ ദിവസത്തിനകം സുരക്ഷാ കമ്മിഷണർ സർട്ടിഫിക്കറ്റ് നൽകും. അതേസമയം, പ്രവർത്തികളിൽ എന്തെങ്കിലും പിഴവു കണ്ടെത്തിയാൽ…
Read Moreധനമന്ത്രിമാരുടെ ആദ്യ ജി-20 യോഗത്തിന് തുടക്കം
ബെംഗളൂരു : ബെംഗളൂരുവിൽ ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ആദ്യ ജി-20 ധനമന്ത്രിമാരുടെ യോഗത്തിന് തുടക്കമായി. ജി-20 രാജ്യങ്ങളിലെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് മേധാവികളും സമ്മേളനത്തിൽ പങ്കെടുക്കും. ശനിയാഴ്ച സമ്മേളനം സമാപിക്കും. റഷ്യ-യുക്രൈൻ യുദ്ധം സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയമാകും. കൂടാതെ കോവിഡ് മഹാമാരിയും യുക്രൈൻ യുദ്ധവും ബന്ധപ്പെട്ടുണ്ടായ ആഗോള സാമ്പത്തികപ്രശ്നങ്ങളും ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Moreഹീലലിഗെ റെയിൽവേ സ്റ്റേഷന്റെ നവീകരണം പൂർത്തിയായി
ബെംഗളൂരു സബർബൻ പാതയുടെ ഭാഗമായ ഹീലലിഗെ റെയിൽവേ സ്റ്റേഷന്റെ നവീകരണം പൂർത്തിയായി. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർ ജോലി ചെയ്യുന്ന ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തെ സ്റ്റേഷനാണിത്. ബയ്യപ്പനഹള്ളി-ഹൊസൂർ പാതയിൽ കർമലാരാമിനും ഹൊസൂരിനും ഇടയിലുള്ള ഹീലലിഗെ സ്റ്റേഷൻ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്ത കാരണം വർഷങ്ങളായി അവഗണിക്കപ്പെട്ട നിലയിലായിരുന്നു. സബർബൻ പാതയുടെ നിർമാണച്ചുമതലയുള്ള കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ റൈഡ്) ആണ് സ്റ്റേഷൻ നവീകരിച്ചത്. പുതിയ ടെർമിനൽ കെട്ടിടം, പ്ലാറ്റ്ഫോമുകളുടെ നവീകരണം, ഇരിപ്പിടങ്ങൾ, ശുചിമുറി സൗകര്യം, റോഡ് എന്നിവയാണ് പൂർത്തിയായത്. നിലവിൽ പാസഞ്ചർ, മെമു, ഡെമു…
Read Moreകർണാടകയുടെ പുരോഗതിക്കായി കോൺഗ്രസിനും ജെഡിഎസിനും ഒന്നും ചെയ്യാൻ കഴിയില്ല ; അമിത് ഷാ
ബെംഗളൂരു: കോൺഗ്രസ് അഴിമതിക്കാരാണെന്നും ഗാന്ധി കുടുംബത്തിനുള്ള എടിഎം മെഷീനായി കർണാടകയെ ഉപയോഗിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പതിനാറാം നൂറ്റാണ്ടിലെ ഉള്ളാൽ റാണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് കർണാടകയിൽ സമൃദ്ധമായ ഭരണമാണ് ബിജെപി നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്നവർക്കും ജെഡിഎസിനും കർണ്ണാടകയുടെ പുരോഗതിക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്ന കോൺഗ്രസിനും ജെഡിഎസിനും കർണാടകയുടെ പുരോഗതിയ്ക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിൽ ആരാണ് അടുത്ത സർക്കാർ രൂപീകരിക്കേണ്ടത്? മോദിയുടെ നേതൃത്വത്തിൽ…
Read Moreഇരുചക്രവാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: മംഗളൂരു ബെജായില്‍ ഇരുചക്രവാഹനവും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് 20കാരനായ വിദ്യാര്‍ത്ഥി മരിച്ചു. ബെജായ് സ്വദേശി കവന്‍ ആല്‍വയാണ് മരിച്ചത്. ബി.ബി.എം വിദ്യാര്‍ത്ഥിയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ പെട്ടെന്ന് വെട്ടിച്ചതിനെ തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. കവന്‍ ആല്‍വ ഇരുചക്രവാഹനത്തില്‍ നിന്ന് തെറിച്ചുവീഴുകയും തല റോഡരികിലെ മരത്തില്‍ ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Moreമുഖ്യമന്ത്രി എത്താൻ വൈകി, വേദി വിട്ട് ടെന്നീസ് താരം
ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പരിപാടിക്ക് കൃത്യസമയത്ത് എത്താത്തതില്‍ പ്രതിഷേധിച്ച് വേദി വിട്ട് സ്വീഡിഷ് ടെന്നീസ് താരം ബ്യോണ്‍ ബോര്‍ഗ്. മുഖ്യമന്ത്രിക്കുവേണ്ടി രണ്ടു പ്രാവശ്യം സമയം മാറ്റി നിശ്ചയിച്ചതാണ്. തുടര്‍ന്നും മുഖ്യമന്ത്രി കൃത്യസമയത്ത് എത്താത്തതിനാലാണ് ബ്യോണ്‍ ബോര്‍ഗ് വേദി വിട്ടത്. കര്‍ണാടക ടെന്നീസ് അസോസിയേഷനാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് താരമായ വിജയ് അമൃത് രാജും ബ്യോണ്‍ ബോര്‍ഗും പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് തുടങ്ങേണ്ട സമയം കഴിഞ്ഞ് ഒന്നരമണിക്കൂര്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എത്തിയില്ല. രാവിലെ 9.30ന്…
Read Moreവിപ്രോ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുമെന്ന് റിപ്പോർട്ട്
ബെംഗളൂരു: ഐടി സേവന കമ്പനിയായ വിപ്രോ തങ്ങളുടെ ജീവനക്കാരുടെ ശമ്പളത്തുക 50 ശതമാനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി റിപ്പോർട്ട്. കമ്പനിയില്‍ പുതുതായി ജോലിക്ക് കയറിയവരുടെ ശമ്പളമാണ് പകുതിയായി കുറയ്ക്കാന്‍ തീരുമാനിച്ചത്. പ്രതിവര്‍ഷം 6.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളോട് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാനാകുമോ എന്ന് വിപ്രോ ചോദിച്ചതായി ആണ് റിപ്പോര്‍ട്ട്. വിപ്രോയുടെ നീക്കത്തെ നീതിയില്ലാത്തതും അസ്വീകാര്യവുമാണെന്ന് എംപ്ലോയീസ് യൂണിയന്‍ എന്‍ഐടിഇഎസ്(നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ്) പറഞ്ഞു. കമ്പനി ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Read Moreഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി, ശ്വാസകോശ അണുബാധ മാറിയതായി റിപ്പോർട്ട്
ബെംഗളൂരു: ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയെന്ന് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശത്തിലെ അണുബാധ മാറിയെന്നും. ആദ്യറൗണ്ട് ഇമ്മ്യൂണോതെറാപ്പി പൂര്‍ത്തിയായതായും ആശുപത്രി അധികൃതര്‍ പറഞ്ഞു . രണ്ടാം റൗണ്ട് മാര്‍ച്ച് ആദ്യവാരം തുടങ്ങും. ഉമ്മന്‍ചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങള്‍ ബെംഗളുരുവില്‍ അദ്ദേഹത്തോടൊപ്പമുണ്ട്. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ ഭേദമായതിനെ തുടര്‍ന്നാണ് അര്‍ബുധ ചികിത്സക്കായി അദ്ദേഹത്തെ ബംഗളൂരുവിലെ എച്ച്‌സിജി…
Read More