ബെംഗളൂരു: കര്‍ണാടകയെ ഞെട്ടിച്ച ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥമാര്‍ തമ്മിലുള്ള പോര് നിയമനടപടികളിലേക്ക്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കിയ ഡി. രൂപക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് രോഹിണി സിന്ദൂരി. താന്‍ നേരിട്ട അപമാനത്തിനും മാനസിക പ്രയാസത്തിനും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും, നിരുപാധികമായി മാപ്പ് എഴുതി നല്‍കണമെന്നും രോഹിണി വ്യക്തമാക്കി. ഇത് സംബന്ധിച്ച വക്കീല്‍ നോട്ടീസ് രോഹിണി രൂപയ്ക്ക് അയച്ചു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണിയുടെ രഹസ്യ ചിത്രങ്ങള്‍ രൂപ പുറത്തുവിട്ടിരുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ രോഹിണി അവര്‍ക്ക് അയച്ച് കൊടുത്ത ചിത്രങ്ങളാണിതെന്ന് പറഞ്ഞായിരുന്നു രൂപ…
Read MoreMonth: February 2023
കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ മദ്യപിച്ചെത്തിയ മെക്കാനിക്കൽ എഞ്ചിനീയർ യാത്രക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ചു
ബെംഗളൂരു: ബസില്‍ യാത്രക്കാരിയുടെ സീറ്റില്‍ മദ്യലഹരിയില്‍ യുവാവ് മൂത്രമൊഴിച്ചു. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്‌ആര്‍ടിസി) ബസില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. 32കാരനായ യുവാവാണ് യാത്രക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ചത്. ഹുബ്ബള്ളിക്ക് സമീപത്തുവെച്ചാണ് നോണ്‍ എസി സ്ലീപ്പര്‍ ബസിലെ യാത്രക്കാരന്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.വിജയപുരയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎ-19 എഫ്-3554 രജിസ്‌ട്രേഷനുള്ള ബസിലാണ് സംഭവം. ഹുബ്ബള്ളിക്ക് അടുത്തുള്ള കിരേസൂരിലെ ഒരു ഹോട്ടലിന് മുന്നില്‍ ഭക്ഷണം കഴിക്കാനായി നിര്‍ത്തിയപ്പോഴാണ് യുവാവ് വനിതാ യാത്രക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ചത്.യുവതി ബഹളംവെച്ചത് കേട്ട് ഓടിയെത്തിയ ബസ്…
Read Moreമണ്ഡ്യയിലെ വിവിധ സ്ഥലങ്ങളിൽ മൃതദേഹത്തിന്റെ കഷണങ്ങൾ കണ്ടെത്തി
ബെംഗളൂരു: മണ്ഡ്യ പോലീസിന് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ അഞ്ചിടങ്ങളിലായി മൃതദേഹത്തിന്റെ അരിഞ്ഞ കഷ്ണങ്ങൾ കണ്ടെത്തി. 30 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹം. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മൃതദേഹം വെട്ടിമുറിച്ച് വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. മണ്ഡ്യ താലൂക്കിലെ ഹൂഡഘട്ടയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കനാലിന് സമീപമാണ് ശരീരത്തിന്റെ ഒരു ഭാഗവും ഇടുപ്പിന് താഴെ മുതൽ കാൽമുട്ട് വരെ കണ്ടെത്തിയത്. ദനായകനപുര ഗ്രാമത്തിന് സമീപം മൂന്ന് സ്ഥലങ്ങളിൽ നിന്ന് മൃതദേഹത്തിന്റെ മറ്റ് അറ്റുപോയ ഭാഗങ്ങളും പോലീസ് കണ്ടെത്തി. കൂടാതെ കൈയുടെ ഒരു…
Read Moreനഗരത്തിൽ ഹോപ്‌കോംസ് മുന്തിരി, തണ്ണിമത്തൻ മേളയ്ക്ക് തുടക്കം
ബെംഗളൂരു: ഹോപ്‌കോംസ് മുന്തിരി, തണ്ണിമത്തൻ മേള ഉദയ് ഗരുഡാചർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ലാൽബാഗിലെ ഹോപ്‌കോംസിന്റെ ആസ്ഥാനത്താണ് മേള നടക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോപ്‌കോംസിന്റെ ഔട്ട്‌ലെറ്റുകളിലും ഒരുമാസത്തോളം മേളയുണ്ടാകും. ചൂടുകൂടിവരുന്ന സമയമായതിനാൽ തണ്ണിമത്തനും മുന്തിരിയും തേടി ഒട്ടേറെപ്പേർ ഹോപ്‌കോംസ് ഔട്ട്‌ലെറ്റുകളിലെത്തും.
Read Moreതൃശൂര്‍ റൗണ്ടില്‍ ഇനി കേൾവി – കാഴ്ച പരിമിതിയുള്ളവർക്ക് ധൈര്യമായി റോഡ് മുറിച്ച് കടക്കാം.!!
തൃശൂര്‍: തൃശൂര്‍ റൗണ്ടില്‍ ഇനി കാഴ്ച പരിമിതിയുള്ളവർക്ക് ധൈര്യമായി റോഡ് മുറിച്ച് കടക്കാം. കേൾവി – കാഴ്ച പരിമിതിയുമുള്ളവർക്കായി ട്രാഫിക് സിഗ്നലുകൾ തൊട്ട് മനസ്സിലാക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് സിറ്റി പോലീസ് . ‘ബഡ്ഡി സീബ്രാ’ എന്ന പേര് നൽകിയിട്ടുള്ള ഉപകരണം ഇന്ത്യയിൽ തന്നെ ആദ്യമായി തൃശൂരിലാണ് ഘടിപ്പിച്ചിരിക്കുന്നത്. കാഴ്ച – കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ ഒരു സംവിധാനം എന്ന ആഗ്രഹം സിറ്റി പോലീസ് കമ്മീഷ്ണർ അങ്കിത് അശോകനാണ് മുന്നോട്ട് വെച്ചത്. ട്രാഫിക് എസ് ഐ ബിനൻ ഇതിനായി ഒരു ആശയം രൂപപ്പെടുത്തി.…
Read Moreഒപ്പിടാതെ ഗവര്‍ണര്‍; അനുയിപ്പിക്കാൻ ശ്രമവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: വിവാദ ബില്ലുകളില്‍ വിശദീകരണം നല്‍കാന്‍ മന്ത്രിമാര്‍ ഇന്ന് ഗവര്‍ണറെ കാണും. രാത്രി 8.30ന് രാജ്ഭവനിലാണ് കൂടിക്കാഴ്ച. ബില്ലുകള്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതടക്കം 8 ബില്ലുകളാണ് അംഗീകാരം കാത്ത് രാജ്ഭവനില്‍ കിടക്കുന്നത്. നിയമസഭ പാസാക്കിയ ഈ ബില്ലുകള്‍ നിയമാനുസൃതമാണെന്ന് ഉറപ്പില്ല. നിയമസഭയുടെ അധികാര പരിധി കടന്നുള്ള ബില്ലുകളില്‍ ഒപ്പുവയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ഗവര്‍ണറുടെ നിലപാട്. അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചെങ്കിലും മന്ത്രിമാര്‍ നേരിട്ട് വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കി. ഈ…
Read Moreഅബെ വെള്ളച്ചാട്ടം കാണാൻ പ്രവേശനനിരക്ക്; പ്രതിഷേധിച്ച് തോട്ടം ഉടമസ്ഥ
ബെംഗളൂരു : കുടകിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ അബെ വെള്ളച്ചാട്ടം കാണാനെത്തുന്ന സന്ദർശകരിൽനിന്ന് പ്രവേശനനിരക്കായി 15 രൂപ പിരിക്കാൻ തുടങ്ങി. മടിക്കേരിയിൽ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന കെ. നിടുഗനെ പഞ്ചായത്താണ് പണം പിരിക്കാൻ ആരംഭിച്ച്ചത്. പ്രവേശനനിരക്ക് ഈടാക്കുന്നതിനെച്ചൊല്ലി പ്രദേശത്തു തർക്കം ഉണ്ടായി. മലയാളികളടക്കമുള്ളവർ സന്ദർശനത്തിനെത്തുന്നതാണ് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി സ്ഥിതിചെയ്യുന്ന തോട്ടത്തിന്റെ ഉടമസ്ഥയാണ് ഇതിനെതിരേ രംഗത്തുവന്നത്. മുൻ പോലീസ് സൂപ്രണ്ടായ ഇന്ദിരാ നാനയ്യ എന്ന സ്ത്രീയുടേതാണ് തോട്ടം. വർഷങ്ങൾക്ക് മുമ്പാണ് തോട്ടത്തിലെ ഒരു നടപ്പാത വെള്ളച്ചാട്ടം കാണാനെത്തുന്നവർക്കായി ഇവരുടെ കുടുംബം വിട്ടുനൽകിയത്. പണമൊന്നും ഈടാക്കാതെ സൗജന്യമായാണ് ഇതുവഴി…
Read Moreകിഴക്കന്‍ താജിക്കിസ്ഥാനില്‍ ഭൂചലനം
കിഴക്കന്‍ താജിക്കിസ്ഥാനില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 5.37 ഓടെയാണ് 20.5 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.അഫ്ഗാനിസ്ഥാന്റെയും ചൈനയുടെയും അതിര്‍ത്തിയിലുള്ള അര്‍ദ്ധ സ്വയംഭരണ കിഴക്കന്‍ മേഖലയായ ഗോര്‍ണോ-ബദക്ഷാന്‍ പ്രദേശത്തിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെസ്റ്റ് ബാങ്കില്‍ പാലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകളില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിനിടെ വ്യാപക ആക്രമണം. നാബ്ലസില്‍ നടന്ന സൈനിക വെടിവെയ്പില്‍ പതിനെന്നുപേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നും മരണ സംഖ്യ വര്‍ധിച്ചേക്കുമെന്നും പാലസ്തീന്‍ വൃത്തങ്ങള്‍…
Read Moreതീവണ്ടി വഴിതിരിച്ചുവിടും
ബെംഗളൂരു : കെ.എസ്.ആർ. ബെംഗളൂരു-എറണാകുളം എക്സ്‌പ്രസ് (12677) ഈമാസം 28-ന് കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, തിരുപ്പട്ടൂർ, സേലം വഴിയാകും സർവീസ് നടത്തുകയെന്ന് റെയിൽവേ അറിയിച്ചു. സാധാരണദിവസങ്ങളിൽ കർമാലരം, ഹൊസൂർ, ധർമപുരി എന്നീ സ്റ്റേഷനുകൾവഴിയാണ് ഈ തീവണ്ടി കടന്നുപോകുന്നത്.
Read Moreഅമിത് ഷാ ഇന്ന് ബെംഗളൂരുവിൽ
ബെംഗളൂരു : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കർണാടകത്തിലെത്തും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെയാണ് ഒരുദിവസത്തെ സന്ദർശനത്തിനായി ബല്ലാരിയിലെ സന്ദൂരിൽ സംഘടിപ്പിക്കുന്ന ബി.ജെ.പി. പൊതുയോഗത്തിൽ അദ്ദേഹം പങ്കെടുക്കുന്നത്. തുടർന്ന് ബെംഗളൂരുവിലെത്തി പാർട്ടി നേതാക്കളുടെ യോഗത്തിൽ സംബന്ധിക്കും. സന്ദൂരിൽ ബി.ജെ.പി വിജയസങ്കല്പ യാത്ര അഭിസംബോധന ചെയ്യുന്ന അദ്ദേഹം തിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളും അവളെക്കണം ചെയ്യും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, പാർട്ടി സംസ്ഥാന പ്രസിഡന്റ് നളിൻകുമാർ കട്ടീൽ, കർണാടകത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺസിങ് എന്നിവരുമായി ചർച്ച നടത്തുമെന്നും പാർട്ടിവൃത്തങ്ങൾ അറിയിച്ചു.
Read More