വിവരാവകാശ പ്രവർത്തകനെ മർദ്ദിച്ച ശേഷം മുഖത്ത് കരി ഓയിൽ ഒഴിച്ചു

ബംഗളൂരു: നഗരമധ്യത്തിൽ ജനക്കൂട്ടം നോക്കിനിൽക്കെ വിവരാവകാശ പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച ശേഷം മുഖത്ത് കരി ഓയിൽ ഒഴിച്ചു. ബംഗളൂരു നഗരമധ്യത്തിൽ, തിരക്കേറിയ ചിക്ക്പേട്ട് ജംഗ്ഷനിൽ ജനം നോക്കി നിൽക്കെയായിരുന്നു ആൾക്കൂട്ട ആക്രമണം. വിവരാവകാശ പ്രവർത്തകനായ ഉമാശങ്കർ ഗാന്ധി ബംഗളൂരു കോർപ്പറേഷൻ അധികൃതരുടെ കയ്യേറ്റം ഒഴിപ്പിക്കുന്നത് അറിഞ്ഞെത്തിയതായിരുന്നു. കന്നഡ ഭാഷാ സംരക്ഷണ സംഘടന സ്ഥാപിച്ച കൊടിമരം കോർപ്പറേഷൻ ജീവനക്കാർ പിഴുതുമാറ്റിയിരുന്നു. ഉമാശങ്കറാണു പരാതി നൽകിയതെന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന് നേരെയുള്ള ആക്രമണം. ക്രൂരമായി മർദ്ദിച്ചു നിലത്തു തള്ളിയിട്ടു. വസ്ത്രങ്ങൾ വലിച്ചു കീറി. തുടർന്നു തലയിൽകൂടി കരി ഓയിൽ ഒഴിക്കുകയായിരുന്നു.…

Read More

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രശ്നത്തിൽ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ബെംഗളൂരു: കര്‍ണാടകയില്‍ ഐഎഎസ് വനിതാ ഉദ്യോഗസ്ഥയുടെ സ്വകാര്യചിത്രങ്ങള്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പുറത്തുവിട്ട സംഭവത്തില്‍ മുന്നറിയിപ്പുമായി സംസ്ഥാന ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ മുഖ്യമന്ത്രിയോടും പോലീസ് മേധാവിയോടും ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. അവര്‍ക്കെതിരെ നടപടിയെടുക്കും. അവര്‍ രണ്ടുപേരും വളരെ മോശമായ രീതിയിലാണ് പെരുമാറുന്നത്. സാധാരണക്കാര്‍ പോലും തെരുവില്‍ ഇങ്ങനെ സംസാരിക്കില്ല. അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ, പക്ഷേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത് ശരിയല്ല – മന്ത്രി പറഞ്ഞു. ദേവസ്വം കമ്മീഷണറും ഐഎഎസ്…

Read More

യുവതിയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തി 

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ കടബയിൽ 21 കാരിയായ യുവതിയടക്കം രണ്ട് പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് പേരട്കയിലെ മിൽക്ക് സൊസൈറ്റിയിൽ ജോലിക്ക് പോവുകയായിരുന്ന രഞ്ജിതയാണ് (21) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രഞ്ജിതയെ രക്ഷിക്കാൻ ഓടിയെത്തിയ പ്രദേശവാസിയായ രമേഷ് റായിയും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. രഞ്ജിതയുടെ നിലവിളി കേട്ട് രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാരനായ രമേശ് റായിയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. പാൽ സഹകരണ സംഘത്തിൽ ജോലിക്ക് പോകുന്നതിനിടെയാണ് രഞ്ജിതയെ കാട്ടാന ആക്രമിച്ചത്. രമേഷ് റായ് സംഭവസ്ഥലത്തുവെച്ചും രഞ്ജിത ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. സംഭവത്തിന് ശേഷം…

Read More

യാത്രക്കാരന് ബസിൽ നിന്നും ഒരു രൂപ ബാലൻസ് നൽകിയില്ല, പിഴ 3000 രൂപ

ബെംഗളൂരു: ബസിൽ യാത്ര ചെയ്ത യാത്രക്കാരന് ടിക്കറ്റ് നിരക്കിന്റെ ബാക്കി ഒരു രൂപ നല്‍കാത്തതിന് ഉപഭോക്തൃ കമ്മിഷന്‍ 3000 രൂപ പിഴ ചുമത്തി . ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് ആണ് ഉപഭോക്തൃ കമ്മിഷന്‍ പിഴയിട്ടത്. പിഴത്തുക മുഴുവനും യാത്രക്കാരന് നഷ്ടപരിഹാരമായി നല്‍കണം എന്നാണ് ഉത്തരവില്‍ പറയുന്നത്. 2019 സെപ്റ്റംബര്‍ 11 ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അഭിഭാഷകനായ രമേശ് നായ്ക് എന്നയാളായിരുന്നു കേസിലെ പരാതിക്കാരന്‍. ബെംഗളൂരുവിലെ മജെസ്റ്റിക്കില്‍ നിന്ന് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ വോള്‍വോ ബസില്‍ യാത്ര ചെയ്യുകയായിരുന്നു…

Read More

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ 

ബെംഗളൂരു: മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വാടകവീട്ടില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഏഴാം കെ.എസ്.ആര്‍.പി പുതിയ ബറ്റാലിയന്‍ ബാച്ചിലെ 28കാരനായ പോലീസ് കോണ്‍സ്റ്റബിള്‍ ബെല്‍ഗാം സ്വദേശി വിമലനാഥ് ജെയിന്‍ ആണ് ജീവനൊടുക്കിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. ഒരു മാസം മുമ്പ് അമ്മയുടെ മരണത്തെ തുടര്‍ന്ന് വിമല്‍നാഥ് അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഡ്യൂട്ടിക്ക് ഹാജരാകേണ്ടതായിരുന്നു. കൊണാജെ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read More

ബെംഗളുരു – മൈസുരു അതിവേഗ പാത ഉപരോധിച്ചവർക്ക് നേരെ പോലീസ് ലാത്തി ചാർജ്

ബെംഗളൂരു: പുതുതായി നിര്‍മിച്ച ബെംഗളുരു – മൈസുരു അതിവേഗ പാത ഉപരോധിച്ച കര്‍ഷകര്‍ക്കും പ്രദേശവാസികള്‍ക്കുമെതിരെ പോലീസിന്‍റെ ലാത്തിച്ചാര്‍ജ്. അതിവേഗ പാത വന്നതോടെ തൊട്ടടുത്ത ഇടങ്ങളിലേക്ക് പോലും പോകാന്‍ വഴിയില്ലാതായെന്നും, സര്‍വീസ് റോഡും, അടിപ്പാതകളും വേഗത്തില്‍ പണിയാന്‍ നടപടി വേണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രദേശവാസികളുടെ ഉപരോധം. ഗതാഗതക്കുരുക്കായതോടെ സ്ഥലത്ത് പോലീസെത്തി. പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറാകാതെ വന്നതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ സ്ത്രീകളും വൃദ്ധരുമടക്കം നിരവധിപ്പേ‍ര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്‌.

Read More

മുൻ ബിജെപി എംഎൽഎ അടക്കം നേതാക്കൾ കോൺഗ്രസിലേക്ക്

ബെംഗളൂരു: ബിജെപി മുൻ എംഎൽഎ  അടക്കം രണ്ട് വൊക്കലിഗ , ലിംഗായത്ത് നേതാക്കൾ കോൺഗ്രസിലേക്ക്. തുമകുരു മേഖലയിലെ മുൻ ജെഡിഎസ് എംഎൽഎ യും നേരത്തെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് അംഗത്വം സ്വീകരിച്ചിരുന്നു . ലിംഗായത്ത് നേതാവായ കിരൺ കുമാർ, വൊക്കലിഗ നേതാവും ചലച്ചിത്ര നിർമ്മാതാവുമായ സന്ദേശ് നാഗരാജ്, ജെഡിഎസ് മുൻ എംഎൽഎ എച്ച്‌ നിംഗപ്പ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. ബിജെപിയുടെ അഴിമതിയിൽ മനംമടുത്താണ് ഇവർ പാർട്ടി വിട്ടതെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. വർഗീയ ധ്രുവീകരണത്തിലും അഴിമതിയിലും മനം മടുത്താണ് മൂവരും സ്വന്തം പാർട്ടി…

Read More

കുഞ്ഞിന് പാൽ നൽകുന്നതിനിടെ അമ്മ കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു. ഉഡുപ്പി ജില്ലയിലെ കോട്ട സ്വദേശിനി ഗുണവതി (39) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കുന്ദാപുര ഗവ. താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും 10.10 ഓടെ മരണം സംഭവിച്ചതായി സഹോദരന്‍ സുബ്രയ ദേവാഡിഗ പറഞ്ഞു. 2022 ഡിസംബര്‍ 23ന് ഉഡുപ്പിയിലെ ഗവ. കൂസമ്മ ശംഭു ഷെട്ടി മെമ്മോറിയല്‍ ഹാജി അബ്ദുള്ള മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റലിലായിരുന്നു പ്രസവം. സഹോദരന്‍ സുബ്രയ ദേവാഡിഗയുടെ പരാതിയില്‍ കോട്ട…

Read More

കോറമംഗലയിലെ ഈജിപുര മേൽപ്പാലം പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്

ബെംഗളൂരു: ഈജിപുര മേൽപ്പാലത്തിന്റെ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് രാമലിംഗ റെഡ്ഡിയ്‌ക്കൊപ്പം കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി. കോറമംഗലയിലെ 100 അടി റോഡിലെ സോണി വേൾഡ് ജംഗ്ഷനിലായിരുന്നു പ്രതിഷേധം. മേൽപ്പാതയുടെ നിർമാണം പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുമെന്ന് രാമലിംഗ റെഡ്ഡി എം.എൽ.എ. പറഞ്ഞു. അഞ്ചുവർഷത്തോളമായി നിർമാണംനിലച്ച മേൽപ്പാലം സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു. 2017ൽ ഫ്‌ളൈഓവറിന്റെ കരാർ കമ്പനിയായ സിംപ്ലക്‌സ് ഇൻഫ്രാ ലിമിറ്റഡിന് നൽകിയെന്നും പദ്ധതി പൂർത്തിയാക്കാൻ…

Read More

അനിശ്ചിതകാലസമരത്തിനൊരുങ്ങി സംസ്ഥാന ആർ.ടി.സി. ജീവനക്കാർ

ബെംഗളൂരു: ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക ആർ.ടി.സി. ജീവനക്കാർ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുളള ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് സംഘടനയുടെ തീരുമാനം. ബെംഗളൂരുവിലെ ഫ്രീഡംപാർക്കിൽ മാർച്ച് ഒന്നിന് സമരത്തിന് തുടക്കമാകുമെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് ലീഗ് (കെ.എസ്.ആർ.ടി.ഇ.എൽ.) അറിയിച്ചു. 2020 ഡിസംബറിൽ സംസ്ഥാനവ്യാപകമായി കർണാടക ആർ.ടി.സി. ജീവനക്കാർ പണിമുടക്കിയതിനു പിന്നാലെ ജീവനക്കാരെ ആറാം ശമ്പളക്കമ്മിഷന്റെ പരിധിയിൽകൊണ്ടുവരാമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, രണ്ടുവർഷം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ നടപടിയുണ്ടായില്ല. അന്ന് സമരത്തിൽ പങ്കെടുത്ത ജീവനക്കാരെയും കുടുംബാംഗങ്ങളെയും കള്ളക്കേസിൽപ്പെടുത്തുന്നതായും സംഘടന ആരോപിച്ചു.…

Read More
Click Here to Follow Us