വിവരാവകാശ പ്രവർത്തകനെ മർദ്ദിച്ച ശേഷം മുഖത്ത് കരി ഓയിൽ ഒഴിച്ചു

ബംഗളൂരു: നഗരമധ്യത്തിൽ ജനക്കൂട്ടം നോക്കിനിൽക്കെ വിവരാവകാശ പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച ശേഷം മുഖത്ത് കരി ഓയിൽ ഒഴിച്ചു.

ബംഗളൂരു നഗരമധ്യത്തിൽ, തിരക്കേറിയ ചിക്ക്പേട്ട് ജംഗ്ഷനിൽ ജനം നോക്കി നിൽക്കെയായിരുന്നു ആൾക്കൂട്ട ആക്രമണം. വിവരാവകാശ പ്രവർത്തകനായ ഉമാശങ്കർ ഗാന്ധി ബംഗളൂരു കോർപ്പറേഷൻ അധികൃതരുടെ കയ്യേറ്റം ഒഴിപ്പിക്കുന്നത് അറിഞ്ഞെത്തിയതായിരുന്നു. കന്നഡ ഭാഷാ സംരക്ഷണ സംഘടന സ്ഥാപിച്ച കൊടിമരം കോർപ്പറേഷൻ ജീവനക്കാർ പിഴുതുമാറ്റിയിരുന്നു.

  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല

ഉമാശങ്കറാണു പരാതി നൽകിയതെന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന് നേരെയുള്ള ആക്രമണം. ക്രൂരമായി മർദ്ദിച്ചു നിലത്തു തള്ളിയിട്ടു. വസ്ത്രങ്ങൾ വലിച്ചു കീറി. തുടർന്നു തലയിൽകൂടി കരി ഓയിൽ ഒഴിക്കുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തടഞ്ഞുവയ്‌ക്കുക, ആക്രമിക്കുക, ഗൂഢാലോചന, തുടങ്ങിയ ഏഴു വകുപ്പുകൾ ചുമത്തിയാണു പോലീസ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts