കടലാസിൽ അവശേഷിച്ച് ഗോരഗുണ്ടെപാളയ ജംക്‌ഷനിലെ തിരക്ക് കുറയ്ക്കാനുള്ള പദ്ധതി

ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഗോരഗുണ്ടെപാളയ ജംഗ്ഷൻ എട്ട് വർഷത്തോളമായി ചുവപ്പ് നാടയിൽ നിന്നും രക്ഷപെടാൻ കാത്തിരിക്കുകയാണ്. 2022-23ലെ ബജറ്റ് പ്രസംഗത്തിൽ പദ്ധതിക്ക് ഊർജം നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വാഗ്ദ്ധാനം ചെയ്‌തിരുന്നെങ്കിലും കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലന്നാണ് ആക്ഷേപം. ജംക്‌ഷനിൽ അടിപ്പാത നിർമിക്കാനുള്ള പദ്ധതി 2016-ൽ ആരംഭിച്ചിരുന്നു, 2019-ഓടെ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ചുണ്ണാമ്പുകല്ല് സ്ലാബുകൾ നിരത്തി പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു. എന്നാൽ, അന്നുമുതൽ പണി മുടങ്ങിക്കിടക്കുകയാണ്. തുടർന്ന് മൂന്ന് ഓപ്ഷനുകളുള്ള ഒരു നിർദ്ദേശം സർക്കാരിന് സമർപ്പിച്ചിരുന്നു. “അണ്ടർപാസിനൊപ്പം മൂന്ന് പ്രത്യേക…

Read More

വ്യാജ ബോംബ് ഭീഷണി, മലയാളി സ്ത്രീ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്. കൊല്‍ക്കത്തയ്ക്കുള്ള ഇന്‍ഡിഗോ വിമാനം കയറാനെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ വിമാനത്തിന്‍റെ ബോര്‍ഡിംഗ് സമയം അവസാനിച്ചിരുന്നു. ആറാം നമ്പര്‍ ബോര്‍ഡിംഗ് ഗേറ്റിന് സമീപത്തെത്തി ഇവര്‍ തന്നെ അകത്ത് കയറ്റണമെന്നാവശ്യപ്പെട്ടു. ബോര്‍ഡിംഗ് ഗേറ്റിലെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്‍ ബോര്‍ഡിംഗ് സമയം കഴിഞ്ഞതിനാല്‍ ഇനി കയറാനാകില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഇവ‍ര്‍ ബഹളം വച്ച്‌ ബോര്‍ഡിംഗ് ഗേറ്റിനടുത്തേക്ക് നീങ്ങി. വിമാനത്താവളത്തില്‍ ബോംബുണ്ടെന്നും ഓടി രക്ഷപ്പെടാനും അവിടെ നിന്നവരോട്…

Read More

തുർക്കിയിലും സിറിയയിലും ഭൂകമ്പം: 1,900 കടന്ന് മരണം 

ടർക്കി: തിങ്കളാഴ്ച പുലർച്ചെ തുർക്കിയിലും സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ നൂറുകണക്കിന് കെട്ടിടങ്ങൾ തകരുകയും 1,900-ലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. നൂറുകണക്കിനാളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങളുടെ കുന്നുകളിൽ തിരച്ചിൽ നടത്തുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ഭൂകമ്പം പ്രഭാതത്തിനു മുൻപയത് കൊണ്ടുതന്നെ നിവാസികളിൽ പലരും ഉറക്കത്തിലായിരുന്നു, കൂടാതെ മറ്റുചിലർ തണുപ്പും മഴയും മഞ്ഞും നിറഞ്ഞ രാത്രിയെ പോലും വകവെക്കാതെ പുറത്തേക്ക് ഓടി. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിന്റെ വടക്ക്…

Read More

പണിമുടക്ക് മുന്നറിയിപ്പുമായി ഗതാഗത തൊഴിലാളികൾ

ബെംഗളൂരു: വേതനപരിഷ്‌കരണത്തിലും മറ്റ് 15 ആവശ്യങ്ങളിലും സംസ്ഥാന സർക്കാരിന്റെ പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിൽ കെഎസ്ആർടിസി, ബിഎംടിസി, എൻഡബ്ല്യുകെഎസ്ആർടിസി, കെകെഎസ്ആർടിസി എന്നീ നാല് കോർപ്പറേഷനുകളിലെ ട്രാൻസ്‌പോർട്ട് ജീവനക്കാർ ഹ്രസ്വ നോട്ടിസിൽ പണിമുടക്കിയേക്കും. എഐടിയുസി അഫിലിയേറ്റ് ചെയ്ത കെഎസ്ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ ബാനറിന് കീഴിലുള്ള മറ്റ് അഞ്ച് യൂണിയനുകളെ പിന്തുണച്ച് വേതന പരിഷ്കരണം ഉൾപ്പെടെയുള്ള 16 ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഫെബ്രുവരി നാലിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് വീണ്ടും കത്ത് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ തിരഞ്ഞെടുപ്പ്…

Read More

ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ അടുത്ത മാസം ഔദ്യോഗികമായി തുറക്കും

ബെംഗളൂരു: ശ്രീരംഗപട്ടണം ബൈപാസ് കഴിഞ്ഞയാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതോടെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു-മൈസൂർ ഹൈവേ ഉദ്ഘാടനത്തിന് സജ്ജമാണ്, മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) എക്‌സ്പ്രസ് വേ ഉൾപ്പെടെ ദേശീയപാത 275, 10 വരി പാതയായി വികസിപ്പിച്ചു. ബെംഗളൂരുവിലെ നൈസ് പ്രവേശന കവാടം മുതൽ മൈസൂരുവിലെ റിംഗ് റോഡ് ജംഗ്ഷൻ വരെയുള്ള 117 കിലോമീറ്റർ ഹൈവേ യാത്രാ സമയം ശരാശരി മൂന്ന് മണിക്കൂറിൽ നിന്ന് 90 മിനിറ്റായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് ആദ്യവാരം മോദി ഔദ്യോഗികമായി…

Read More

കെ.ആര്‍ പുരം- വൈറ്റ് ഫീല്‍ഡ് പാത: മെട്രോ സര്‍വിസ് അടുത്തമാസം മുതല്‍

ബെംഗളൂരു: : കെ.ആര്‍ പുരം മുതല്‍ വൈറ്റ്ഫീല്‍ഡ് വരെയുള്ള പാതയില്‍ നമ്മ മെട്രോ ട്രെയിന്‍ സര്‍വിസ് മാര്‍ച്ച്‌ മുതല്‍ ആരംഭിക്കാന്‍ തീരുമാനം.കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുൻപ് ഈ പാതയില്‍ സര്‍വിസ് നടത്താനാണ് സര്‍ക്കാര്‍ നീക്കം.ബി.ജെ.പി സര്‍ക്കാറിന്റെ വികസന പദ്ധതിയായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുന്നില്‍കണ്ടാണ് പര്‍പ്പിള്‍ ലൈനിലെ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാവുന്നതിന് മുൻപ് തന്നെ പകുതി ഭാഗം യാത്രക്കാര്‍ക്കായി തുറന്നു നല്‍കുന്നത്. എന്തായാലും മെട്രോ പാത ഭാഗികമായെങ്കിലും തുറക്കുന്നത് വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന വൈറ്റ്ഫീല്‍ഡ്…

Read More

വാഹനാപകടത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു

death

ബെംഗളൂരു നാഗേനഹള്ളിയിലുണ്ടായ അപകടത്തിൽ 28 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു. ഞായറാഴ്ച പുലർച്ചെ 2.30ന് ഹെന്നൂരിനടുത്ത് നാഗേനഹള്ളി കുരിശുപള്ളിയിൽ ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടർ ഓടിക്കുന്നതിനിടെ ഡൊംലൂർ സ്വദേശി രമേഷ് എന്ന 28കാരന്റെ ബൈക്ക് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, രമേഷ് തൽക്ഷണം മരിച്ചു. മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇയാളുടെ മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു.

Read More

സുപ്രീം കോടതിയിൽ 5 പുതിയ ജഡ്ജിമാർ; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു

തിങ്കളാഴ്ച സുപ്രീം കോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാർ നിയോഗിച്ചു. സുപ്രീം കോടതി ജഡ്ജിമാരായി ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, സഞ്ജയ് കരോൾ, പി വി സഞ്ജയ് കുമാർ, അഹ്‌സനുദ്ദീൻ അമാനുള്ള, മനോജ് മിശ്ര എന്നിവർക്ക് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. പരിപാടിയിൽ സുപ്രീം കോടതി ജഡ്ജിമാരും അഭിഭാഷകരും പുതിയ ജഡ്ജിമാരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഇതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 32 ആയിരുന്ന സ്ഥാനത്ത് 34 ആയി ഉയർന്നു. അഞ്ച് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് ശനിയാഴ്ച നിയമ-നീതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.…

Read More

ഏയ്റോ ഇന്ത്യ ഷോ; നോൺ വെജ് ഹോട്ടലുകൾ അടക്കാനുള്ള നിർദേശം പിൻവലിച്ച് ബിബിഎംപി

ബെംഗളൂരു: ഏയ്റോ ഇന്ത്യ പ്രദർശനത്തിന്റെ ഭാഗമായി 10 കിലോമീറ്റർ ചുറ്റളവിൽ നോൺ വെജ് ഹോട്ടലുകൾ അടച്ചിടണമെന്ന നിർദേശം പിൻവലിച്ച് ബിബിഎംപി. ഇതേ സമയം മത്സ്യ, മാംസ വിൽപന കേന്ദ്രങ്ങൾ അടിച്ചിടാനുള്ള ഉത്തരവിൽ മാറ്റമില്ല. ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. പോർവിമാനങ്ങൾ ഉയർന്ന് പൊങ്ങുമ്പോൾ അറവുമാലിന്യങ്ങൾ ഭക്ഷിക്കാനെത്തുന്ന പക്ഷികൾ അപകടഭീഷണി ഉയർത്താതിരിക്കാനാണ് നിരോധനം ഏർപ്പെടുത്തിയത്. 13 മുതൽ 17 വരെ വ്യോമസേനയുടെ യെലഹങ്ക ആസ്ഥാനത്താണ് ഏയ്റോ ഇന്ത്യ പ്രദർശനം.

Read More

രാത്രി 11 മണിക്ക് ശേഷം റോഡിലൂടെ നടക്കാൻ 3000 രൂപ കൈക്കൂലി; 2 പൊലീസുകാരെ പിരിച്ചുവിട്ടു

ബെംഗളൂരു: രാത്രി 11 മണിക് ശേഷം നഗരത്തിലൂടെ നടക്കുന്നത് നിയമ ലംഘനമാണെന്ന് പറഞ്ഞ് ദമ്പതികളെ തടഞ്ഞു നിർത്തി 1000 രൂപ കൈക്കൂലി വാങ്ങിയ 2 പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കി. സാംപിഗെ നഗർ പോലീസ് ഹെകോൺസ്റ്റബിൾ രാജേഷ് കോൺസ്റ്റബിൾ നാഗേഷ് എന്നിവരെയാണ് സർവീസിൽ നിന്നും പുറത്താക്കിയത്. കഴിഞ്ഞ ഡിസംബർ 8 നാണ് സംഭവം. ഒരു പാർട്ടി കഴിഞ്ഞ് മാന്യത ടെക് പാർക്കിന് പിന്നിലൂടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കാർത്തിക് പത്രി എന്നയാളെയും ഭാര്യയെയുമാണ് രാത്രി 12.30 ന് പെട്രോളിംഗ് സംഘത്തിന്റെ ഭാഗമായ ഇവർ തടഞ്ഞു…

Read More
Click Here to Follow Us