ബെംഗളൂരു :കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതിൽ സർക്കാരിനെതിരെ 2000 കോടി രൂപയുടെ അഴിമതി ആരോപിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ വക്കീൽ നോട്ടിസ് അയച്ച് ബിജെപി.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറിനും എതിരെയാണ് ബിജെപി ജനറൽ സെക്രട്ടറി എൻ.രവി കുമാറിന്റെ നോട്ടിസ്.
അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
സർക്കാരിനേയും ബിജെപിയേയും മനപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് ആരോപണം.
സിദ്ധരാമയ്യയും ശിവകുമാറും ചേർന്ന് 23ന് നടത്തിയ വാർത്താസമ്മേളനത്തിൽ സർക്കാരിനെതിരെ ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]