സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നതി നെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് സുമലത 

ബെംഗളൂരു: ബിജെപിയിലേക്കില്ലെന്ന് മണ്ഡ്യയിലെ സ്വതന്ത്ര എംപി സുമലത അംബരീഷ്. അടുത്തിടെ മണ്ഡ്യയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പോസ്റ്ററില്‍ സുമലതയുടെ ചിത്രവുമുണ്ടായിരുന്നു. ഇതോടെ സുമലത ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി നേതാവ് രംഗത്തെത്തിയത്. ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നില്ലെന്ന് സുമലത അംബരീഷ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന്‍റെ നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത വിജയിച്ചത്. ബി.ജെ.പിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. സുമലതയുടെ അടുത്ത അനുയായി സച്ചിദാനന്ദ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിനാല്‍ സുമലതയും വൈകാതെ ബി.ജെ.പിയില്‍ എത്തുമെന്ന പ്രചാരണമുണ്ടായിരുന്നു. സച്ചിദാനന്ദ…

Read More

പൂനെ – ബെംഗളൂരു ഹൈവേയിൽ കണ്ടെയ്നറും ട്രക്കും ഇടിച്ച് അപകടം 

ബെംഗളൂരു: പൂനെ -ബെംഗളൂരു ഹൈവേയിൽ ഞായറാഴ്ച ആക്‌സിൽ കണ്ടെയ്‌നറിൽ ട്രക്ക് ഇടിച്ച് അപകടം. ആറ് എംജി ഹെക്ടർ എസ്‌യുവികൾ കയറ്റിക്കൊണ്ടുപോകുന്ന കണ്ടെയ്‌നറിൽ തുണികൊണ്ടുള്ള റോളുകളുമായെത്തിയ ട്രക്കാണ് ഇടിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങളും തീപിടിക്കുകയും കണ്ടെയ്നറിലെ എസ്.യു.വി.യും ട്രക്കിലെ തുണിയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള ഖംബത്കി ഘട്ടിലെ ദത്ത മന്ദിറിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കൂറാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

ജ്വല്ലറിയിൽ നിന്ന് 56 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച ജീവനക്കാരി പിടിയിൽ

jewellery

ബെംഗളൂരു: യെലഹങ്കയിലെ ഒരു മാളിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന 22 കാരിയായ വനിതാ സെയിൽസ് ഓഫീസറെ 58.6 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആഭരണങ്ങൾ മോഷ്ടിച്ച ശേഷം, യുവതി അത് ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകായും ചെയ്തു. പ്രതിയായ വാണി വഡേക്കറെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 10 ദിവസത്തെ ഇടവേളയിലാണ് വഡേക്കർ ഒന്നിന് പുറകെ ഒന്നായി ആഭരണങ്ങൾ മോഷ്ടിച്ചത്. കടയുടെ തലവൻ പ്രതിവാര ഓഡിറ്റ് നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതി ജോലിക്കിടെ മോഷ്ടിക്കാൻ…

Read More

കാസര്‍കോട് വിദ്യാർത്ഥിനിയുടെ മരണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്

കാസർകോട് : കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. അഞ്ജുശ്രീ മാനസിക സംഘർഷം നേരിടുന്നുവെന്നതടക്കം ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളിൽ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലു ള്ളതെന്നും ആദ്യ സൂചന നൽകിയത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടേത് ആത്മഹത്യയെന്നതിലേക്ക് പൊലീസിനെ നയിച്ചത്. തുടർന്ന് അഞ്ജുശ്രീയേ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനായി…

Read More

മൈസൂരു റിംഗ് റോഡിൽ പുള്ളിപ്പുലി വാഹനമിടിച്ച് ​ചത്തു

ബെംഗളൂരു: വെള്ളിയാഴ്ച രാത്രി ഉത്തനഹള്ളിക്ക് സമീപം മൈസൂരു റിംഗ് റോഡിൽ വാഹനമിടിച്ച് ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന ആൺപുലി ചത്തു. വെള്ളിയാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം നടന്നതെന്ന് മൈസൂരു ഡിവിഷനിലെ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ലക്ഷ്മികാന്ത് പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുലർച്ചെ നാലോടെ നട്ടെല്ലിന് പരിക്കേറ്റ പുള്ളിപ്പുലി ചത്തു. ഇടിച്ച വാഹനം കണ്ടെത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാമുണ്ഡി മലയിൽ നിന്നായിരിക്കാം പുലി വന്നത് എന്നാണ് നിഗമനം. പുലിയുടെ പോസ്റ്റ്‌മോർട്ടം നടത്തി.

Read More

2022-ൽ മൈസൂരു നഗരം രേഖപ്പെടുത്തിയത് റെക്കോർഡ് സൈബർ കുറ്റകൃത്യങ്ങൾ

ബെംഗളൂരു: സൈബർ കുറ്റകൃത്യങ്ങൾ ഇനി വലിയ നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല, മൈസൂരുവിൽ സാങ്കേതിക വിദഗ്ധരായ കുറ്റവാളികളുടെ ന്യായമായ പങ്ക് കൂടുതലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, പൈതൃക നഗരത്തിന്റെ സൈബർ, ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് വിഭാഗത്തിന്റെ (സിഇഎൻ) തെളിവുകളാണ് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതായി അടിവരയിട്ട് പറയുന്നത്. മൈസുരുവിൽ 2022-ലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 2022-ൽ നഗരത്തിൽ 285 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, സൈബർ പോലീസ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും 35% പരിഹരിച്ചതായി അവകാശപ്പെടുന്നുണ്ട്, കൂടാതെ ഇരകളിൽ പലർക്കും ഒരു കോടി രൂപ…

Read More

ശിവമൊഗ്ഗ വിമാനത്താവളം ആരംഭിക്കുന്ന തിയതി അറിയിച്ച് ലോക്‌സഭാംഗം ബി വൈ രാഘവേന്ദ്ര

ബെംഗളൂരു: ഫെബ്രുവരി 12ന് സോഗാനെയിലെ ശിവമോഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുമെന്ന് ലോക്‌സഭാംഗം ബി വൈ രാഘവേന്ദ്ര പറഞ്ഞു. വിമാനത്താവളത്തിന്റെ പണികൾ അന്തിമഘട്ടത്തിലാണെന്നും ഉടൻ തന്നെ ഇത് പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവുമെന്നും എംപി കൂട്ടിച്ചേർത്തു.

Read More

നിറക്കാഴ്ചയുടെ കലാസൃഷ്ടികൾ പ്രദർശിപ്പിച്ച് ചിത്രകാരൻമാർ: വർണാഭമായി ചിത്രസന്തെ

ബെംഗളൂരു : രാജ്യത്തിന്റെ വിവിധ യിടങ്ങളിൽ നിന്നുള്ള ചിത്രകാരൻമാർ ഒന്നിച്ചുകൂടി കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഉത്സവമായ ചിത്ര സന്തെ ഒരിക്കൽ കൂടി നിറക്കൂട്ടുകൾ തീർത്തു. മനോഹര ചിത്രങ്ങളാൽ അണിഞ്ഞൊരുങ്ങിയതോടെ ചിത്രകലാപരിഷത്തിന് സമീപത്തെ കുമാരകൃപ റോഡും പരിസരവും വർണാഭമായി. കർണാടക ചിത്രകലാ പരിഷത്ത് സംഘടിപ്പിച്ച 20-ാമത് ചിത്രസന്തെയിൽ 1500-ലധികം കലാകാരൻമാരാണ് പങ്കാളികളായത്. ഞായറാഴ്ച രാവിലെമുതൽ കലാകാരൻമാർ തങ്ങളുടെ കലാസൃഷ്ടികൾ പൊതുജനത്തിന് ആസ്വദിക്കാൻ തുറന്നുവെച്ചു. 2 കിലോമീറ്റർ ദൂരം കലാകാരൻമാർകൊപ്പം കല ആസ്വാദകരും ഒന്നിച്ചപ്പോൾ ചിത്രങ്ങളുടെ ഉത്സവത്തിന്റെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിർവരമ്പുകൾ പോലും മാറി നിന്നു. വർഷങ്ങളുടെ അധ്വാനം…

Read More

സബർബൻ റെയിൽ പദ്ധതി ഇനി വേഗത്തിൽ; ആദ്യഘട്ടത്തിനായി സ്ഥലം ലഭിച്ചു

ബെംഗളൂരു : നഗരത്തിന്റെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന റെയിൽപദ്ധതിയുടെ നിർമാണം ഇനി വേഗത്തിലാകും. ബെംഗളൂരു സബർബൻ റെയിൽപദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി റെയിൽവേയുടെ സ്ഥലം ലഭിച്ചു. റെയിൽവേയുടെ 157 ഏക്കർ സ്ഥലമാണ് അടുത്തിടെ കെ റൈഡിന് കൈമാറിയത്. കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി (കെ റൈഡ്) ആണ് പദ്ധതി നടപ്പാക്കുന്നത്. ബെംഗളൂരുവിനെ റെയിൽവേ ലൈൻ വഴി അയൽ ഗ്രാമങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിലവിലുള്ള ട്രാക്കുകൾക്ക് സമാന്തരമായി ബ്രോഡ്‌ഗേജ് ട്രാക്കായിരിക്കും പദ്ധതിക്കായി സ്ഥാപിക്കുക. ആദ്യഘട്ടത്തിൽ ബൈയപ്പനഹള്ളി മുതൽ ചിക്കബാനവാര വരെ (25 കിലോമീറ്റർ) ആണ്…

Read More

ചിത്രസന്തെയ്ക്ക് നിറക്കൂട്ടൊരുക്കി മലയാളി കലാകാരൻമാർ

ബെംഗളൂരു: കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷം മലയാളി ചിത്രകാരന്മാർ കുറവായിരുന്നെങ്കിലും ഇത്തവണ ചിത്രസന്തെയിലെ സ്റ്റാളുകളിൽ പലതും മലയാളി കലാകാരൻമാരുടേതായിരുന്നു. തിരുവനന്തപുരത്തുനിന്ന് വന്ന ആർട്ടിസ്റ്റുകളായ ഡി. കൃഷ്ണൻകുട്ടി, വി.എസ്. സുമ, സ്വപ്ന അശോക്, സോജ സോമൻ, ചിത്ര മനേഷ്, രേഷ്മ എന്നിവരടങ്ങുന്ന ആറുപേരുടെ സംഘത്തിന്റെ ചിത്രങ്ങൾ രണ്ടു സ്റ്റാളുകളിലായിട്ടായിരുന്നു പ്രദർശിപ്പിച്ചത്. കേരളത്തിലെ തനത് കലാരൂപങ്ങളും സിനിമാ മേഖലയിലെയും ശാസ്ത്രരംഗത്തെയും പ്രമുഖരുടെ ഛായാചിത്രങ്ങളുമെല്ലാം പ്രദർശനത്തിനെത്തിച്ചു. ആദ്യമായിട്ടാണ് ചിത്രസന്തെയിൽ പങ്കെടുക്കുന്നതെന്നും ചിത്രകാരൻമാർക്ക് ഇതുപോലത്തെ അവസരമൊരുക്കിത്തന്ന കർണാടക ചിത്രകലാ പരിഷത്ത് വലിയകാര്യമാണ് ചെയ്യുന്നതെന്നും വി.എസ്. സുമ പറഞ്ഞു. ഇവർക്ക്…

Read More
Click Here to Follow Us