ബെംഗളൂരു: റിപ്പബ്ലിക് ദിന അവധിയോടനുബന്ധിച്ച യാത്ര തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്.ടി.സി കേരളത്തിലേക്ക് സ്പെഷല്‍ സര്‍വിസ് പ്രഖ്യാപിച്ചു. ജനുവരി 25 മുതല്‍ 29 വരെ 15 സര്‍വിസാണ് നിലവില്‍ പ്രഖ്യാപിച്ചത്. ബംഗളൂരുവില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും എറണാകുളത്തേക്ക് നാലും കോട്ടയത്തേക്ക് ഒന്നും പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് മൂന്നു വീതവും സര്‍വിസാണ് പ്രഖ്യാപിച്ചത്. മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ഒരു സര്‍വിസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈസൂരു-എറണാകുളം സര്‍വിസ് രാത്രി 9.34ന് പുറപ്പെടും. ബംഗളൂരു- കണ്ണൂര്‍ (രാത്രി 9.32, 9.50), ബംഗളൂരു – എറണാകുളം (രാത്രി…
Read MoreDay: 23 January 2023
മദ്യപിച്ച് ബോധമില്ലാതെ ബിരിയാണി ഓർഡർ ചെയ്തത് ബെംഗളൂരുവിലേക്ക്
ബെംഗളൂരു : മദ്യപിച്ച് ബോധമില്ലാതെ മുംബൈയില്‍ നിന്ന് പെണ്‍കുട്ടി ബെംഗളൂരുവിലെ പ്രശസ്തമായ മേഘന ഫുഡ്സില്‍ ഓര്‍ഡര്‍ ചെയ്തത് 2,500 രൂപയുടെ ബിരിയാണി. പെണ്‍കുട്ടി തന്റെ അനുഭവം ട്വിറ്ററില്‍ പങ്കിട്ടതോടെ നെറ്റിസന്‍സും രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. പോസ്റ്റില്‍ കമന്റുമായ ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോയും പങ്കുചേര്‍ന്നതോടെ രസകരമായ അനുഭവമായി മാറി. ഞാന്‍ മദ്യപിച്ച് ബംഗളൂരുവില്‍ നിന്ന് 2500 രൂപ വിലയുള്ള ബിരിയാണി ഓര്‍ഡര്‍ ചെയ്തിട്ടുണ്ടോ’, ഓര്‍ഡറിന്റെ സ്ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് സുബി എന്ന പെണ്‍കുട്ടി ട്വിറ്ററില്‍ കുറിച്ചു. ‘സുബി, ഓര്‍ഡര്‍ നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സന്തോഷകരമായ…
Read Moreവികസന പ്രവർത്തനങ്ങൾക്കായി മംഗളൂരു വിമാനത്താവളം അടക്കുന്നതോടെ കണ്ണൂർ വിമാനത്താവളത്തിൽ തിരക്ക് കൂടും
ബെംഗളൂരു: അറ്റകുറ്റപ്പണികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി മംഗളൂരു ബജ്പെ രാജ്യാന്തര വിമാനത്താവളം ഈ മാസം 27 മുതല്‍ നാലു മാസത്തേയ്ക്ക് ഭാഗികമായി അടച്ചിടുന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ തിരക്ക് ഏറിയേക്കും. കാസര്‍കോട് ജില്ലക്കാരിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു ശതമാനവും ആശ്രയിക്കുന്നത് മംഗളൂരു വിമാനത്താവളത്തെയാണ്. ഇവരെല്ലാം ഇനി കൂടുതലും ഉപയോഗിക്കുക കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളമാകാന്‍ സാധ്യതയുള്ളതാണ് തിരക്ക് കൂടാന്‍ കാരണമാകുന്നത്. കണ്ണൂരിലേയ്ക്ക് ഇതിനകം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായാണ് വിവരം. അതേസമയം, കോഴിക്കോട് വിമാനത്താവളം റണ്‍വേ റീകാര്‍പെറ്റിങ് നടക്കുന്നതിനാല്‍ ഇവിടെയും രാവിലെ 10 മുതല്‍ വൈകിട്ട്…
Read Moreവേതന വർദ്ധനവ്, ആർടിസി ജീവനക്കാരുടെ പ്രതിഷേധം നാളെ
ബെംഗളൂരു: വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് കർണാടക ആർ ടി സി ജീവനക്കാർ നാളെ സമരം നടത്തും. കഴിഞ്ഞ 6 വർഷമായി വേതനം വർധിപ്പിക്കാതെ മാനേജ്മെന്റ് വഞ്ചിക്കുകയാണെന്ന് യൂണിയൻ പ്രസിഡന്റ് ആനന്ദ് സുബറാവു ആരോപിച്ചു. ബസ് സർവീസുകളെ ബാധിക്കാതെയാണ് വിവിധ ഡിപ്പോകളിൽ പ്രതിഷേധം നടത്തുക.
Read Moreക്ഷേത്ര പരിസരത്ത് മുസ്ലീം വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ബാനറുകൾ നീക്കം ചെയ്ത് പോലീസ്
ബെംഗളൂരു: കദ്രി ശ്രീ മഞ്ജുനാഥ ക്ഷേത്ര മേളയിൽ മുസ്ലീങ്ങൾ ക്ഷേത്രത്തിന് സമീപം കച്ചവടവും വ്യാപാരവും നടത്തുന്നത് വിലക്കി സ്ഥാപിച്ച ബാനറുകൾ മംഗളൂരു പോലീസ് നീക്കം ചെയ്തു. വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ചേർന്നാണ് ബാനറുകൾ സ്ഥാപിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ജനുവരി 15 ന് ആരംഭിച്ച മേള ജനുവരി 21 ന് സമാപിക്കുകയും ചെയ്തു ഹിന്ദുമതത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന വ്യാപാരികൾക്ക് മാത്രമേ ക്ഷേത്രത്തിൽ കച്ചവടവും വ്യാപാരവും തുടരാൻ അനുവദിക്കൂ എന്നും ബാനറുകളിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, മതകാര്യ എൻഡോവ്മെന്റ് വകുപ്പിന്റെ കീഴിലുള്ള ക്ഷേത്ര ഭരണസമിതി ക്ഷേത്രം…
Read Moreപാകിസ്ഥാനി കാമുകിയെ കടത്തി കൊണ്ട് വന്ന് ഒളിപ്പിച്ചു താമസിപ്പിച്ചു, യുവാവ് അറസ്റ്റിൽ
ബെംഗളൂരു: പാകിസ്ഥാൻ സ്വദേശിനിയായ കാമുകിയെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്ന് ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 25 കാരനാണ് ബെംഗളൂരുവിൽ പിടിയിലായത്. പാകിസ്ഥാൻ സ്വദേശിനിയായ ഇഖ്റ ജീവാനി എന്ന 19 കാരിയെയാണ് ഇയാൾ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നത്. നേപ്പാൾ അതിർത്തി വഴിയാണ് ഇയാൾ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് യാദവ് ഡേറ്റിംഗ് ആപ്പു വഴിയാണ് ഇഖ്രയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതേത്തുടർന്ന് പഠനത്തോട്…
Read Moreകോലാറിൽ വിജയം ഉറപ്പെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: കോലാറിൽ തനിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തിയാലും താൻ വിജയിക്കുമെന്ന് മുതിർന്ന നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാഗൽകോട്ടിലെ ബദാമിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ, ഇത്തവണ കേലാറിൽനിന്ന് മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക വരുന്നതിന് മുമ്പാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. കഴിഞ്ഞ തവണ മത്സരിച്ച സിദ്ധരാമയ്യ മൈസൂരിലെ ചാമുണ്ഡേശ്വരിയിൽ ജെ.ഡി-എസ് നേതാവ് ജി.ടി. ദേവഗൗഡയോട് പരാജയപ്പെട്ടിരുന്നു. ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയെ തോൽപ്പിക്കാൻ ബി.ജെ.പി ജെ.ഡി-എസിനെ സഹായിച്ചതുപോലെ കോലാറിലും സിദ്ധരാമയ്യയെ തോൽപ്പിക്കാൻ രാഷ്ട്രീയ കണക്കുകൂട്ടലുകൾ ആരംഭിച്ചിട്ടുണ്ട്.…
Read Moreഓരോ വോട്ടിനും 6000 രൂപ, വോട്ടിനു പണം വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്
ബെംഗളൂരു: നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടിനും പകരം പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി. നേതാവ്. മുൻമന്ത്രി രമേശ് ജാർക്കിഹോളിയാണ് ഒരു വോട്ടിന് 6000 രൂപ പാർട്ടി നൽകുമെന്ന് വാഗ്ദാനം ചെയ്തത്. ബെളഗാവിയിലെ സുലേബാവി ഗ്രാമത്തിൽ നടത്തിയ റാലിയിലായിരുന്നു വാഗ്ദാനം. ബെളഗാവി റൂറലിലെത്തി എം.എൽ.എ. ലക്ഷ്മി ഹെബ്ബാൽക്കറിനെ വിമർശിക്കവെയാണ് ജാർക്കിഹോളി വിവാദപരാമർശം നടത്തിയത്. ‘മണ്ഡലത്തിലെ വോട്ടർമാർക്ക് ലക്ഷ്മി ഹെബ്ബാൾക്കർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായി കണ്ടു. ഇതുവരെ അവർ ആയിരം രൂപ വിലയുള്ള കുക്കർ, മിക്സി നൽകിയിട്ടുണ്ട്. ഇനിയും ഉപഹാരങ്ങൾ അവർ നൽകുമായിരിക്കും. അവയെല്ലാം…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തല്ലിച്ചതച്ച് പൊതുജനം
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് 35 കാരനെ പൊതുജനങ്ങൾ മർദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. പ്രതി ഉള്ളാള്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ശനിയാഴ്ച കങ്കനാടിയിൽ എട്ടുവയസ്സുകാരി പഴങ്ങൾ പറിക്കുന്നതിനിടെയാണ് സംഭവം. സമീപത്ത് കൊത്തുപണിയിൽ ഏർപ്പെട്ടിരുന്ന പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടി മർദിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസിന് കൈമാറി. പ്രതിയെ പിടികൂടിയ കങ്കനാടി പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreവിമാനത്താവളത്തിലേക്ക് ടാക്സി ഉറപ്പാക്കാൻ ആപ്;
ബെംഗളൂരു; വിമാനത്താവളത്തിലേക്ക് ന്യായമായ കൂലിയിൽ ടാക്സി സർവീസ് ഉറപ്പാക്കാൻ ആപ് വികസിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ടൂറിസം വകുപ്പ്. നിലവിൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കാറുകൾ ബുക്ക് ചെയ്യാൻ ഓൺലൈൻ സൗകര്യമില്ല. വിമാനത്താവളത്തിലെ കൗണ്ടറുകൾ മുഖേനയും 080–44664466 എന്ന നമ്പർ വഴിയുമാണ് ടാക്സികൾ ബുക്ക് ചെയ്യുന്നത്. ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകൾ വികസിപ്പിക്കാനും സാങ്കേതിക സഹായം നൽകാനുമാണ് സ്വകാര്യ കമ്പനികളെ തേടുന്നത്. ഫെബ്രുവരിയോടെ കരാർ ഉറപ്പിച്ച് ഉടൻ ആപ്പ് പുറത്തിറക്കുകയാണ് ലക്ഷ്യമിടുന്നത്.
Read More