മദ്യപിച്ച് ബോധമില്ലാതെ ബിരിയാണി ഓർഡർ ചെയ്തത് ബെംഗളൂരുവിലേക്ക് 

ബെംഗളൂരു : മദ്യപിച്ച്‌ ബോധമില്ലാതെ മുംബൈയില്‍ നിന്ന് പെണ്‍കുട്ടി ബെംഗളൂരുവിലെ പ്രശസ്തമായ മേഘന ഫുഡ്‌സില്‍ ഓര്‍ഡര്‍ ചെയ്തത് 2,500 രൂപയുടെ ബിരിയാണി.

പെണ്‍കുട്ടി തന്റെ അനുഭവം ട്വിറ്ററില്‍ പങ്കിട്ടതോടെ നെറ്റിസന്‍സും രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. പോസ്റ്റില്‍ കമന്റുമായ ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോയും പങ്കുചേര്‍ന്നതോടെ രസകരമായ അനുഭവമായി മാറി.

ഞാന്‍ മദ്യപിച്ച്‌ ബംഗളൂരുവില്‍ നിന്ന് 2500 രൂപ വിലയുള്ള ബിരിയാണി ഓര്‍ഡര്‍ ചെയ്തിട്ടുണ്ടോ’, ഓര്‍ഡറിന്റെ സ്ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് സുബി എന്ന പെണ്‍കുട്ടി ട്വിറ്ററില്‍ കുറിച്ചു. ‘സുബി, ഓര്‍ഡര്‍ നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സന്തോഷകരമായ ഹാംഗ് ഓവര്‍ ഉണ്ടാകും. അനുഭവത്തെക്കുറിച്ച്‌ ഞങ്ങളെ അറിയിക്കൂ’, സൊമാറ്റോ കമന്റ് ചെയ്തു.

  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ

മറ്റൊരു നഗരത്തില്‍ നിന്ന് പെണ്‍കുട്ടി എങ്ങനെയാണ് ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയതെന്ന് പലരും അത്ഭുതപ്പെട്ടു. ‘സൊമാറ്റോ ഇന്റര്‍സിറ്റി ലെജന്‍ഡിനെ’ കുറിച്ച്‌ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സൊമാറ്റോ ഈ അവസരം ഉപയോഗിച്ചു. അതേസമയം, ബിരിയാണിയെ കുറിച്ചും കമന്റ് വിഭാഗത്തില്‍ രൂക്ഷമായ ചര്‍ച്ച നടന്നു. മേഘന ഫുഡ്‌സില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാനുള്ള പെണ്‍കുട്ടിയുടെ തീരുമാനത്തെ ഭൂരിഭാഗം പേരും പിന്തുണച്ചു, എന്നാല്‍ ഹൈദരാബാദിനെക്കുറിച്ചും കൊല്‍ക്കത്ത ബിരിയാണിയെക്കുറിച്ചും ചില അഭിപ്രായങ്ങളും ഉയര്‍ന്നുവന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
[masterslider id="10"]

Related posts