മംഗളൂരു: മകളുടെ വിവാഹത്തിന് പത്ത് ദിവസം മാത്രം നിൽക്കെ ലക്ഷക്കണക്കിന് വരുന്ന സ്വർണ്ണാഭരണങ്ങളുമായി അമ്മ കാമുകനൊപ്പം ഒളിച്ചോടി . മംഗലാപുരം കോട്വാലി പ്രദേശത്താണ് സംഭവം .ബന്ധുക്കൾ പരാതി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മംഗളൂരു കോട്വാലി പ്രദേശവാസിയായ രമയാണ് മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ കാമുകൻ രാഹുലിനൊപ്പം പോയത് . ഇതോടൊപ്പം വിവാഹത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും ഇവർ കൊണ്ടുപോയി. രമയും രാഹുലും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ ഭർത്താവ് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു . ഒരു മകനും 3…
Read MoreDay: 5 December 2022
കേരള സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം നടത്തി
ബെംഗളൂരു: കേരള സമാജം മാഗഡി റോഡ് സോണിന്റെ ഓണാഘോഷം ‘ഓണോൾസവ് 2022’, സുങ്കടകട്ടെ ജയ് മാരുതി കൺവെൻഷൻ സെന്ററിൽ നടന്നു. ആഘോഷങ്ങൾ പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഒ എ റഹിം അധ്യക്ഷത വഹിച്ചു. പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര മുഖ്യാതിഥിയായി. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, കെ എൻ ഇ ട്രസ്റ്റ് പ്രഡിഡന്റ് ചന്ദ്രശേഖരൻ നായർ, സോൺ കൺവീനർ മനാസ് കെ, ആഘോഷ കമ്മറ്റി കൺവീനർ സനിൽ…
Read Moreമലബാർ ബ്രാണ്ടി ഒരുങ്ങുന്നു, പ്രതിദിന ലക്ഷ്യം 13000 കെയ്സ്
പാലക്കാട്: സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിന്റെ ഉൽപ്പാദനത്തിനാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിലാണ് പുതിയ ബ്രാണ്ടി ഉൽപാദിപ്പിക്കുക. പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ബോട്ട്ലിംഗ് പ്ലാന്റ് ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനായാൽ ഓണത്തിന് മലബാർ ബ്രാണ്ടി വിപണിയിലെത്തും. ഈ നാലു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പൂർത്തീകരിക്കേണ്ടത്. ആദ്യഘട്ടത്തിൽ 70,000 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാൽ കോടി അനുവദിച്ചിട്ടുണ്ട്. കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. ഉൽപാദനത്തിനാവശ്യമായ വെള്ളം വാട്ടർ…
Read Moreവോട്ടർമാരുടെ വിവരം ചോർത്തൽ, ഐ. എ. എസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു
ബെംഗളൂരു: സ്വകാര്യ സ്ഥാപനമായ ‘ഷിലുമെ’ വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ ഹളസുരുഗട്ടെ പോലീസ് ചോദ്യം ചെയ്തു. ബി.ബി.എം.പി സ്പെഷല്‍ കമീഷണര്‍ രംഗപ്പ, ബംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമീഷണര്‍ ശ്രീനിവാസ എന്നിവരെയാണ് ചോദ്യം ചെയ്തത്. ക്രമക്കേട് പുറത്തുവന്നതിനെ തുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് നേരത്തെ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. വിവരങ്ങള്‍ കൈമാറാന്‍ സമയം വേണമെന്ന് ഇവര്‍ അറിയിച്ചു. അതേസമയം, ബുധനാഴ്ച വീണ്ടും ചോദ്യംചെയ്യാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.നിയമസഭ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കവെയാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്…
Read Moreലുഡോ കളിക്കാൻ പണമില്ല, സ്വയം പണയപ്പെടുത്തി സ്ത്രീ
ഉത്തര്‍പ്രദേശ്: മൊബൈലില്‍ ലൂഡോ ഗെയിം കളിയ്ക്കാൻ പണമില്ലാത്തതിനാല്‍ സ്വയം പണയപ്പെടുത്തി ഒരു സ്ത്രി. നഗര്‍ കോട്വാലിയിലെ ദേവ്കാലി പ്രദേശത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ലൂഡോ ഗെയിമിന് അടിമയായിരുന്ന സ്ത്രി രാജസ്ഥാനില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് അയക്കുന്ന പണം ഉപയോഗിച്ചായിരുന്നു കളിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് പന്തയം വയ്ക്കാൻ പണമില്ലാതെ വന്നതോടെ സ്വയം പണയപ്പെടുത്തുകയായിരുന്നു. എന്നാല്‍ വാതുവെയ്ച്ച കളിയിലും യുവതി തോറ്റതിനു പിന്നാലെ മറ്റോരാള്‍ക്കൊപ്പം ജീവിക്കാൻ നിര്‍ബന്ധിതയായി. മറ്റ് വഴികള്‍ ഇല്ലാതെ വന്നതോടെ യുവതി ഭര്‍ത്താവിനെ തന്നെ കാര്യം അറിയിച്ചു. പിന്നാലെ ഭര്‍ത്താവ് പ്രതാപ്ഗഢില്‍ എത്തി പോലീസില്‍…
Read Moreനന്ദിഹിൽസിന് സമീപം പുലി ഇറങ്ങിയാതായി സംശയം
ബെംഗളൂരു: നഗരത്തിന്റെ സമീപപ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ നാലിടങ്ങളിലും നിരീക്ഷണം ശക്തമാക്കുകയും കൂട് സ്ഥാപിക്കുകയും ചെയ്തെങ്കിലും കെണിയില്‍ കുടുങ്ങാതെ പുലി. വെള്ളിയാഴ്ച രാവിലെ ചത്ത മാനിനെ കണ്ടെത്തിയ കനകപുരറോഡ് കൊടിപാളയയില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെത്തിയില്ല. പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറകളിലും പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച കുമ്പളഗോഡു, കേങ്കേരി, ദേവനഹള്ളിക്ക് സമീപത്തെ ചിക്കജാല എന്നിവിടങ്ങളിലും സമാനമാണ് സ്ഥിതി. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ നന്ദിഹില്‍സിന് സമീപത്തെ ചെന്നപുരയിലും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്
Read Moreനടി ഹൻസിക മോട്വാനി വിവാഹിതയായി
തെന്നിന്ത്യൻ താരം ഹൻസിക മോട്വാനി വിവാഹാതിയായി. ഇന്നലെ ജയ്പൂരിൽ വച്ചാണ് ഹൻസികയും സൊഹേലും വിവാഹിതരായത്. പതിനാലാം നൂറ്റാണ്ടിന്റെ ആഘോഷത്തിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹം നടന്നത്. വിവാഹത്തിനു മുൻപുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റോയൽ ലുക്കിൽ സോഹേലിനൊപ്പം വിവാഹ വേദിയിലേക്കെത്തുന്ന ഹൻസികയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഫാൻസ് പേജുകളിലൂടെ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.
Read More20000 പേരെ പിരിച്ച് വിടാൻ ഒരുങ്ങി ആമസോൺ
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ടെക് ഭീമനായ ആമസോണ്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായി റിപ്പോർട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദേശം 20,000 ജീവനക്കാരെ പിരിച്ച് വിടാനാണ് കമ്പനി പദ്ധതിയിടുന്നത്. ആമസോണ്‍ 10,000 ജീവനക്കാരെ പിരിച്ച് വിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടി ആളുകള്‍ക്ക് ജോലി നഷ്ടപ്പെടും. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ടെക്നിക്കല്‍ സ്റ്റാഫ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതലായവരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് വിവരം. വരും മാസങ്ങളില്‍ കമ്പനി പിരിച്ചുവിടല്‍ നടപ്പാക്കും. ആമസോണ്‍ സിഇഒ ആന്‍ഡി ജാസി നേരത്തെ…
Read Moreബെംഗളൂരുവിനെ പിൻതള്ളി ഹൈദരാബാദ് മുന്നിൽ
ബെംഗളൂരു:ഐ.ടി മേഖലയിലെ തലസ്ഥാന നഗരമായ ബംഗളൂരുവിന് മങ്ങലേല്ക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഐ.ടി മേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ബംഗളൂരുവിനെക്കാള്‍ കൂടുതല്‍ വളര്‍ച്ച നേടുന്നത് ഹൈദരാബാദാണ്. അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്സിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഐ.ടി മേഖലയിലെ ഓഫിസുകള്‍ തുടങ്ങല്‍ അടക്കമുള്ള കാര്യങ്ങളില്‍ ഹൈദരാബാദ് ബെംഗളൂരുവിനെ പിന്തള്ളി. ഐ.ടി, ഐ.ടി അനുബന്ധമേഖലയില്‍ പുതിയ ഓഫിസ് സ്ഥാപിക്കല്‍, നടത്തിപ്പ് തുടങ്ങിയവക്കായി ഏറെ ആളുകള്‍ മുന്നോട്ടുവരുന്നത് ഹൈദരാബാദിലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയിലെ കണക്കാണിത്. ഇക്കാലയളവില്‍ ഹൈദരാബാദില്‍ 8.2 ദശലക്ഷം ചതുരശ്ര അടി ഓഫിസ്…
Read Moreഅതിർത്തി തർക്കം: കന്നഡ പ്രവർത്തകർ ബെലഗാവിയിലെത്തി
ബെംഗളൂരു: മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ, മഹാരാഷ്ട്ര എക്സൈസ് മന്ത്രി ശംഭുരാജ് ദേശായി, കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കത്തിനുള്ള മഹാരാഷ്ട്ര ഹൈപവർ കമ്മിറ്റി ചെയർമാനും എംപിയുമായ ധൈര്യശീൽ മാനെ എന്നിവരുടെ സന്ദർശനത്തിനെതിരെ വിവിധ കന്നഡ സംഘടനകളുടെ പ്രവർത്തകർ തിങ്കളാഴ്ച നഗരത്തിൽ എത്തിത്തുടങ്ങി. ഡിസംബർ ആറിന് മഹാരാഷ്ട്ര ഏകീകരണ സമിതിയുടെ (എംഇഎസ്) നേതാക്കളെയും പ്രവർത്തകരെയും കാണുക എന്നതാണ് മഹാരാഷ്ട്ര മന്ത്രിമാരുടെ സന്ദർശന ലക്ഷ്യം. പാട്ടീലും ദേശായിയും അതിർത്തി തർക്കത്തിൽ മഹാരാഷ്ട്രയുടെ നോഡൽ മന്ത്രിമാരായിരുന്നു, മാനെ അടുത്തിടെ ഉന്നതാധികാര സമിതി ചെയർമാനായി നിയമിക്കപ്പെട്ടു. തങ്ങളുടെ…
Read More