20000 പേരെ പിരിച്ച് വിടാൻ ഒരുങ്ങി ആമസോൺ

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ടെക് ഭീമനായ ആമസോണ്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായി റിപ്പോർട്ട്‌.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദേശം 20,000 ജീവനക്കാരെ പിരിച്ച്‌ വിടാനാണ് കമ്പനി പദ്ധതിയിടുന്നത്.

ആമസോണ്‍ 10,000 ജീവനക്കാരെ പിരിച്ച്‌ വിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടി ആളുകള്‍ക്ക് ജോലി നഷ്ടപ്പെടും. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ടെക്നിക്കല്‍ സ്റ്റാഫ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതലായവരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് വിവരം. വരും മാസങ്ങളില്‍ കമ്പനി പിരിച്ചുവിടല്‍ നടപ്പാക്കും.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

ആമസോണ്‍ സിഇഒ ആന്‍ഡി ജാസി നേരത്തെ തന്നെ വിവിധ വകുപ്പുകളിലെ ജീവനക്കാരെ പിരിച്ച്‌ വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, പിരിച്ച്‌ വിടല്‍ എത്ര പേരെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts