ലുഡോ കളിക്കാൻ പണമില്ല, സ്വയം പണയപ്പെടുത്തി സ്ത്രീ

ഉത്തര്‍പ്രദേശ്: മൊബൈലില്‍ ലൂഡോ ഗെയിം കളിയ്ക്കാൻ പണമില്ലാത്തതിനാല്‍ സ്വയം പണയപ്പെടുത്തി ഒരു സ്ത്രി.

നഗര്‍ കോട്വാലിയിലെ ദേവ്കാലി പ്രദേശത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ലൂഡോ ഗെയിമിന് അടിമയായിരുന്ന സ്ത്രി രാജസ്ഥാനില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് അയക്കുന്ന പണം ഉപയോഗിച്ചായിരുന്നു കളിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് പന്തയം വയ്ക്കാൻ പണമില്ലാതെ വന്നതോടെ സ്വയം പണയപ്പെടുത്തുകയായിരുന്നു. എന്നാല്‍ വാതുവെയ്ച്ച കളിയിലും യുവതി തോറ്റതിനു പിന്നാലെ മറ്റോരാള്‍ക്കൊപ്പം ജീവിക്കാൻ നിര്‍ബന്ധിതയായി.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

മറ്റ് വഴികള്‍ ഇല്ലാതെ വന്നതോടെ യുവതി ഭര്‍ത്താവിനെ തന്നെ കാര്യം അറിയിച്ചു. പിന്നാലെ ഭര്‍ത്താവ് പ്രതാപ്ഗഢില്‍ എത്തി പോലീസില്‍ പരാതി നല്‍കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇവര്‍ക്ക് 2 കുട്ടികളുണ്ട്. യുവതി നിലവില്‍ പന്തയം വച്ച്‌ തോറ്റയാള്‍ക്കൊപ്പം താമസിച്ചുവരികയാണെന്നും ഇയാളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും സുബോധ് ഗൗതം എന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts