നഗരത്തിൽ സദാചാര വിരുദ്ധ പ്രവർത്തനം; 25 ആഫ്രിക്കക്കാർ അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് കച്ചവടവും വേശ്യാവൃത്തിയും പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 25 ആഫ്രിക്കക്കാരെ ബെംഗളൂരു പോലീസ് പിടികൂടി. എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് തുടങ്ങിയ ഹൈസ്ട്രീറ്റുകളിലാണ് സർപ്രൈസ് റെയ്ഡ് നടത്തിയത്. മിക്ക രാത്രികളിലും, ആഫ്രിക്കൻ സ്ത്രീകൾ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (CBD) നടപ്പാതകളിൽ നിന്നുകൊണ്ട് ഉപഭോക്താക്കളെ വശീകരിക്കുവാൻ ശ്രമിച്ചിരുന്നതായി പരാതികൾ ലഭിച്ചിരുന്നതായി റിപ്പോർട്ട്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് 60 അംഗ പോലീസ് സംഘം പ്രത്യേക റെയ്ഡ് നടത്തുകയും മയക്കുമരുന്ന് ഉപയോഗിച്ചതിനും പൊതു ശല്യത്തിനും കാരണമായ 26 പേരെ അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) ആർ ശ്രീനിവാസ് ഗൗഡ പറഞ്ഞു. , 17 സ്ത്രീകൾ ഉൾപ്പെടെ എല്ലാവരും ആഫ്രിക്കൻ പ്രവാസികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറസ്റ്റിലായ പ്രതികളിൽ ആറ് പേർക്കെതിരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് (എൻ‌ഡി‌പി‌എസ്) നിയമപ്രകാരം ലിസ്റ്റുചെയ്‌തിരിക്കുന്ന കുറ്റകൃത്യങ്ങൾക്ക് കേസെടുത്തിട്ടുണ്ടെന്നും ഒരു സ്ത്രീക്ക് ഐപിസി സെക്ഷൻ 353 പ്രകാരം പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് കുറ്റം ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . വിസ കാലാവധിയിൽ കൂടുതൽ താമസിച്ചതിന് രണ്ട് വിദേശികളെയും പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us