നന്ദിഹിൽസിന് സമീപം പുലി ഇറങ്ങിയാതായി സംശയം 

ബെംഗളൂരു: നഗരത്തിന്റെ സമീപപ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ നാലിടങ്ങളിലും നിരീക്ഷണം ശക്തമാക്കുകയും കൂട് സ്ഥാപിക്കുകയും ചെയ്‌തെങ്കിലും കെണിയില്‍ കുടുങ്ങാതെ പുലി. വെള്ളിയാഴ്ച രാവിലെ ചത്ത മാനിനെ കണ്ടെത്തിയ കനകപുരറോഡ് കൊടിപാളയയില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെത്തിയില്ല. പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറകളിലും പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച കുമ്പളഗോഡു, കേങ്കേരി, ദേവനഹള്ളിക്ക് സമീപത്തെ ചിക്കജാല എന്നിവിടങ്ങളിലും സമാനമാണ് സ്ഥിതി. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ നന്ദിഹില്‍സിന് സമീപത്തെ ചെന്നപുരയിലും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്

Read More