ഈ വർഷം അയ്യപ്പനെ കാണാൻ കാൽനടയായി രാജു എന്ന തെരുവുനായയും ശബരിമലയിലേക്ക്

ബെംഗളൂരു: കേരളത്തിലെ ശബരിമല അയ്യപ്പക്ഷേത്രത്തിലല്‍ എല്ലാ വര്‍ഷവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് എത്തുന്നത് പതിവാണ്. എന്നാല്‍ ഈ വര്‍ഷം ഒരു തെരുവ് നായ കൂടി ശബരിമലയിലക്ക് യാത്ര നടത്തുന്നുവെന്നൊരു ഒരു പ്രത്യേകതയുണ്ട്. ഉഡുപ്പി ജില്ലയിലെ ധാര്‍വാഡ് മുതല്‍ കുന്ദാപൂര്‍ വരെയുള്ള 260 കിലോമീറ്റര്‍ ദൂരം മറ്റ് മൂന്ന് ഭക്തര്‍ക്കൊപ്പം ഇതിനകം ഈ തെരുവ് നായ പിന്നിട്ട് കഴിഞ്ഞു.

തീര്‍ഥാടകരാല്‍ രാജു എന്ന പേര് നല്‍കപ്പെട്ട് തെരുവ് നായയ്ക്ക്, മംഗനാഗട്ടിയില്‍ നിന്നുള്ള നാഗനഗൗഡ പാട്ടീല്‍, മഞ്ജുനാഥ് കുമ്പാര്‍ എന്നിവരെയും നരദേന്ദ്ര ഗ്രാമത്തില്‍ നിന്നുള്ള രവി മാരിഹാളിനെയും തലയില്‍ ഇരുമുടിയുമായി (അയ്യപ്പനുള്ള വഴിപാടുകള്‍) ശബരിമലയിലേക്ക് പോകുന്ന വഴിയാണ് കണ്ടുമുട്ടിയത്. അവര്‍ അവരുടെ ഭക്ഷണത്തില്‍ നിന്ന് ഒരു പങ്ക് രാജുവിനും പങ്കിട്ടു. രാജുവിപ്പോള്‍ അവരുടെ ടീമിന്റെ ഭാഗമായി മാറിക്കളളിഞ്ഞു.ഇന്ന് വരെ 260 കിലോമീറ്ററിലധികം ദീരം പിന്നിട്ട സംഘത്തോടൊപ്പം സഞ്ചരിച്ച രാജു ഇപ്പോള്‍ ഉഡുപ്പി ജില്ലയില്‍ എത്തിയിട്ടുണ്ട്.

സംഘം ശബരിമലയിലേക്ക് കാല്‍നടയായിട്ടാണ് നടക്കാന്‍ തീരുമാനിച്ചിട്ടുളളത്, ഗ്രാമത്തിനടുത്തായി അല്‍പ്പനേരം വിശ്രമിച്ചപ്പോളാണ്,രാജു എന്ന ഈ തെരുവ് നായ ഇവരോടൊപ്പം ചേര്‍ന്നത്്, തുടര്‍ന്ന് രാജുവും ഇവരോടൊപ്പ്ം പിന്തുടര്‍ന്നു. സംഘത്തിന്റെ യാത്ര തടസ്സങ്ങളില്ലാതെ പോകാന്‍ രാജുവിനെ വിട്ടുപോകാന്‍ പരമാവധി ശ്രമിച്ചെങ്കിലും, രാജു അവരെ പിന്തുടര്‍ന്നു എന്നും യാത്രക്കാരില്‍ ഏറ്റവും മുതിര്‍ന്ന നാഗനഗൗഡ പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അയ്യപ്പ സംഘം രാജുവിനെ ഒരു ഗേറ്റിനുള്ളില്‍ പൂട്ടാന്‍ പോലും ശ്രമിച്ചെങ്കിലും രാജു വീണ്ടും രക്ഷപ്പെടുകയും അവരെ പിന്തുടരുകയും ചെയ്തു. രാജു ഞങ്ങളെ അനുഗമിക്കണമെന്നത് ദൈവത്തിന്റെ ആഗ്രഹമാണെന്ന് ഞങ്ങള്‍ ഇപ്പോള്‍ കരുതുന്നതെന്ന്ും അതോടെ രാജുവിനെ ഓടിക്കാനുള്ള ശ്രമം ഉപേക്ഷിച്ചതായും നാഗനഗൗഡ പറഞ്ഞു.

അതിശയകരമെന്നു പറയട്ടെ, യാത്രയിലല്‍ രാജു വളരെ അച്ചടക്കത്തോടെയാണ് പെരുമാറുന്നത് എന്ന് തങ്ങളുടെ യാത്രയ്ക്കുള്ള വഴിയിലെ രാജുവിന്റെ പെരുമാറ്റത്തെ കുറിച്ച് മൂവരും പറഞ്ഞു. സാധാരണയായി, ഞങ്ങള്‍ നമ്മുടെ സാധനങ്ങള്‍ ഒരു സ്ഥലത്ത് വെച്ചാല്‍ സമീപത്ത് രാജു ചെന്ന് ഉറങ്ങുകയും ചെയ്യും. രാജു ഇപ്പോള്‍ ടീമിന്റെ ഭാഗമായതിനാല്‍, യാത്രയ്ക്കായി ഭക്ഷണവും ബിസ്‌ക്കറ്റും വരെ സംഘം കരുതാന്‍ തുടങ്ങി. അവനുമായി പങ്കിടുന്നതുവരെ അവന്‍ ഒന്നിലും തൊടില്ലന്നും സംഘത്തിന്റെ കാര്യങ്ങളെക്കുറിച്ച് അവന്‍ അറിയുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും സംഘം പറഞ്ഞു.

യാത്രയില്‍ ആളുകള്‍ അവന് മാംസം വിളമ്പിക്കൊടുത്തിട്ടും അവന്‍ അത് കഴിച്ചില്ല. ഉത്തര കന്നഡയില്‍ യാത്ര ചെയ്തപ്പോള്‍ മീന്‍ ഉണക്കുന്ന പല സ്ഥലങ്ങളും കണ്ടു. പക്ഷേ രാജു അതിലേക്ക് ആകൃഷ്ടനായില്ലന്നും നാഗനഗൗഡ പറഞ്ഞു.
രാജുവിനെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുമോ എന്ന് ചോദിച്ചപ്പോള്‍, വിശുദ്ധ ഗോവണിയില്‍ കയറാന്‍ അനുവദിക്കില്ലെന്ന് നാഗനഗൗഡ പറഞ്ഞു, ”എന്നാല്‍ അവനെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം. രാജു ക്ഷേത്രം സന്ദര്‍ശിച്ച് സുരക്ഷിതമായി തിരിച്ചെത്തുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുമെന്നും, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 18 വര്‍ഷമായി ശബരിമല ദര്‍ശനം നടത്തുന്ന നാഗനഗൗഡ തന്റെ അഞ്ചാം വര്‍ഷത്തെ ദര്‍ശന വേളയില്‍ കാല്‍നടയായി പോലും യാത്ര ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. രാജുവിനെ അനുഗമിക്കുന്ന തീര്‍ത്ഥാടകര്‍ അദ്ദേഹത്തിന്റെ കഥ പറയുകയും ആളുകള്‍ അത് പങ്കിടുകയും ചെയ്യുമ്പോള്‍ ‘ശബരിമലയിലേക്ക് നടക്കുന്ന നായ’യുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us