ബെംഗളൂരു: ടെസ്റ്റ് ഡ്രൈവിംഗിനായി കൊണ്ടു പോകുന്ന ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തിലെ 2 യുവാക്കൾ അറസ്റ്റിൽ. ഡി. ജെ ഹള്ളി സ്വദേശി യാസിൻ, സഹായി ഇമ്രാൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്.15 ലക്ഷം വിലമതിക്കുന്ന 19 വാഹനങ്ങൾ ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. വാഹനങ്ങൾ പരസ്യം നൽകുന്നവരെ ബന്ധപ്പെട്ടവരെ ടെസ്റ്റ് ഡ്രൈവിംഗ് നിടെ വണ്ടിയുമായി കടന്നു കളയുകയാണ് പ്രതികളുടെ പതിവ് രീതി.
Read MoreMonth: November 2022
ദളിതർ ഉൾപ്പെടെയുള്ളവരുടെ മുടി വെട്ടാമെന്ന് സമ്മതിച്ച് ബാർബർ ഷോപ്പ് ഉടമകൾ
ബെംഗളൂരു: ശ്രീരംഗപട്ടണയിൽ ദളിതരുടെ മുടി വെട്ടാമെന്ന് സമ്മതിച്ച് ബാർബർ ഷോപ്പ് ഉടമകൾ. മഹാദേവ പുര ഗ്രാമത്തിൽ കാലങ്ങളായി നിലനിന്നിരുന്ന വിവേചനം ഇതോടെ മാറി. തഹസിൽദാർ ശ്വേത എൻ രവീന്ദ്രയും പോലീസ് ഉദ്യോഗസ്ഥരും നേരിട്ടെത്തി കടയുടമകളുമായി സംസാരിക്കുകയായിരുന്നു. ദളിതർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗക്കാരുടെയും മുടി വെട്ടാൻ തയ്യാറായില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുക ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് തഹസീൽദാർ മുന്നറിയിപ്പ് നൽകിയിരുന്നു.
Read Moreവോട്ടർമാരുടെ വിവരങ്ങൾ ചോർന്ന സംഭവം, 2 ഐഎഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബെംഗളൂരു: വോട്ടർമാരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ ശ്രീനിവാസ്, ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ എസ് രംഗപ്പ എന്നിവരെ കർണാടക സർക്കാർ സസ്‌പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വോട്ടർമാരുടെ വിവര ചോർച്ചയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. നവംബർ 17-ന്, ചിലുമേ എജ്യുക്കേഷണൽ കൽച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ട്രസ്റ്റ് എന്ന എൻജിഒ, ബിബിഎംപി പ്രദേശങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി ബോധവൽക്കരണ പ്രവർത്തനങ്ങളുടെ മറവിൽ ബെംഗളൂരു നഗരത്തിലെ വോട്ടർമാരുടെ വിവരങ്ങൾ…
Read Moreഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: സമത്വം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ശനിയാഴ്ച ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവില്‍ കോഡ് ഏറെക്കാലമായി ദേശീയ തലത്തില്‍ ബി.ജെ.പി പ്രകടനപത്രികയുടെ ഭാഗമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ ഇതിനകം കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഞങ്ങളും അതിനെക്കുറിച്ച് പഠിക്കുകയും വിവിധ വശങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. താമസിയാതെ അത് നടപ്പാക്കും ബൊമ്മൈ പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി വെള്ളിയാഴ്ച ശിവമൊഗ്ഗയില്‍ പാര്‍ട്ടി…
Read Moreഎഫ് സി ഗോവയെ വീഴ്ത്തി ബെംഗളൂരുവിന്റെ തിരിച്ചു വരവ്
ബെംഗളൂരു: എഫ്‌സി ഗോവയെ അവരുടെ തട്ടകത്തിൽ വെച്ച് ബെംഗളൂരു എഫ്‌സി സീസണിലെ രണ്ടാം ജയം കുറിച്ചു. തുടർച്ചയായ നാല് മത്സരങ്ങളിൽ പിണഞ്ഞ തോൽവിയിൽ നിന്നും തിരിച്ചു വരാനും മികച്ച വിജയത്തോടെ ബെംഗളൂരുവിനായി. ഹാവിയർ ഹെർണാണ്ടസിന്റെ ഇരട്ട ഗോളുകൾ അവർക്ക് തുണയായത്. ഇതോടെ ഈസ്റ്റ് ബംഗാളിനെ മറികടന്ന് എട്ടാം സ്ഥാനത്തേക്കുയരാനും ബെംഗളൂരുവിനായി. അതേ സമയം എഫ്‌സി ഗോവ നാലാമത് തുടരുകയാണ്. ഗോവയുടെ അക്രമണങ്ങളിലൂടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ബെംഗളൂരു ഇരുപത്തിയേഴാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ഗോവയിൽ നിന്നും റാഞ്ചിയെടുത്ത…
Read Moreമൈസൂരു റോഡ് സാറ്റ്ലൈറ്റ് ടെർമിനൽ, മേൽപാല നിർമ്മാണം അവസാന ഘട്ടത്തിൽ
ബെംഗളൂരു: ഹൈക്കോടതി അനുമതി നൽകിയതോടെ മൈസൂർ റോഡ് സാറ്റ്ലൈറ്റ് ടെർമിനലിനു മുന്നിൽ കാൽ നട യാത്രക്കാർക്ക് ഉള്ള മേൽപ്പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. 2016ൽ ആണ് പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ ബസ് ടെർമിനലിന്റെ പ്രവേശന കവാടത്തെയും ടിംബർ യാർഡിനെയും ബന്ധിപ്പിച്ച് മേൽപാലം നിർമ്മിക്കുന്നതിന് സ്വകാര്യ ഏജൻസിക്ക് ബിബിഎംപി അനുമതി നൽകിയത്. ബാങ്ക് രേഖകൾ ഉൾപ്പെടെയുള്ളവ സമർപ്പിക്കാത്തതിനാൽ 2019-ൽ അനുമതി പിൻവലിച്ചു . ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങി പാലം പണി പാതി വഴിയിൽ നിലയ്ക്കുകയായിരുന്നു. സ്വകാര്യ ഏജൻസി നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ചാണ്…
Read Moreസെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി വീണു, 4 യുവതികൾ മരിച്ചു
ബെംഗളൂരു:സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിൽ വീണ് നാല് യുവതികൾക്ക് ദാരുണാന്ത്യം. കർണാടക-മഹാരാഷ്ട്ര അതിർത്തി ഗ്രാമത്തിലെ കിത്‌വാഡ വെള്ളച്ചാട്ടത്തിൽ ശനിയാഴ്‌ചയാണ് സംഭവം. ബെലഗാവി ജില്ലക്കാരായ ഉജ്വൽ നഗറിലെ ആസിയ മുജാവർ (17), അനഗോളയിലെ കുദ്ഷിയ ഹസം പട്ടേൽ (20), റുക്കാഷർ ഭിസ്‌തി(20), സത്പത് കോളനിയിലെ തസ്‌മിയ (20) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബെലഗാവിയിൽ നിന്ന് 40 യുവതികൾ അടങ്ങിയ സംഘമാണ് കിത്‌വാട വെള്ളച്ചാട്ടത്തിലേക്ക് വിനോദ യാത്രയ്ക്ക് എത്തിയത്. പിന്നാലെ സെൽഫി എടുക്കുന്നതിനിടെ അഞ്ച് പേർ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. നാട്ടുകാരെത്തി…
Read Moreകേദ്രി മഞ്ജുനാഥ ക്ഷേത്രം അധിക സുരക്ഷ വേണം ; ക്ഷേത്രം അധികൃതർ
ബെംഗളൂരു: മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്രത്തിന് ഭീകരാക്രമണ ഭീഷണി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ക്ഷേത്രത്തിന് അധിക സുരക്ഷ വേണമെന്ന ആവശ്യവുമായി മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്രം അധികൃതര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജയമ്മ കേദ്രി പോലീസിനെ സമീപിച്ചു. ക്ഷേത്രത്തില്‍ ആക്രമണം നടത്താന്‍ ആസൂത്രണം നടത്തിയ ഭീകര സംഘടനയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ പോലീസിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജയമ്മ കേദ്രി പോലീസിനെ സമീപിച്ചു. ക്ഷേത്രത്തില്‍ ആക്രമണം നടത്താന്‍ ആസൂത്രണം നടത്തിയ ഭീകര സംഘടനയ്ക്കെതിരെ…
Read Moreബെംഗളൂരുവിൽ നിന്നും സ്‌പെയിനിലേക്ക് പറക്കാൻ ഒരുങ്ങിയ പൂച്ചയെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കാണാതായി
ബെംഗളൂരു: ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ഉടമസ്ഥരോടൊത്ത് സ്‌പെയിനിലെ മാഡ്രിഡിലേക്ക് പറക്കാൻ പുറപ്പെട്ട അഞ്ച് വയസ്സുള്ള വളർത്തുപൂച്ചയെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) കൂട്ടിൽ നിന്ന് കാണാതായി, ടെർമിനലിൽ എവിടെയോ നഷ്ടപ്പെട്ടതായാണ് സംശയിക്കുന്നത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പൂച്ചയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ, സെക്യൂരിറ്റി ക്ലിയറൻസിനെ തുടർന്ന് വിമാനത്തിന്റെ ചരക്ക് വിഭാഗത്തിൽ കയറ്റുന്നതിന് മുമ്പ് കൂട് സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനിന്റെ ഗ്രൗണ്ട് സ്റ്റാഫിനെ വളർത്തുമൃഗങ്ങളുടെ ഉടമസ്ഥർ കുറ്റപ്പെടുത്തി. ഖത്തർ എയർവേയ്‌സ് ക്യുആർ 573 വിമാനത്തിൽ ദോഹയിലേക്കുള്ള രണ്ട് നായ്ക്കളായ സോയിബി (3), സിംബ…
Read Moreമറ്റൊരു മതത്തിൽ പെട്ട യുവതിയുമായി യാത്ര ചെയ്ത യുവാവിനെ മർദ്ദിച്ചു
ബെംഗളൂരു: മറ്റൊരു മത വിഭാഗത്തിൽ ഉൾപ്പെട്ട യുവതിക്കൊപ്പം യാത്ര ചെയ്തതിന്റെ പേരില്‍ യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായി. സെയാദ് റസീം ഉമ്മര്‍ എന്ന ഇരുപതുകാരനാണ് മര്‍ദ്ദനമേറ്റത്. മംഗളൂരു നന്തൂര്‍ സര്‍ക്കിളിന് സമീപത്തുവെച്ചാണ് വ്യാഴാഴ്ച്ച രാത്രിയില്‍ യുവാവ് ആക്രമണത്തിന് ഇരയായത്. കാര്‍ക്കള നിട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മൂന്നാം വര്‍ഷ ബിഇ (ഇന്‍ഫര്‍മേഷന്‍ സയന്‍സ്) വിദ്യാര്‍ത്ഥിയാണ് സെയാദ് റസീം ഉമ്മര്‍. വ്യാഴാഴ്ച വൈകീട്ട് നാലിന് സ്വകാര്യ ബസില്‍ കാര്‍ക്കളയില്‍ നിന്ന് മടങ്ങുകയായിരുന്നു സെയാദ്. നന്തൂര്‍ ജംക്‌ഷനു സമീപം അജ്ഞാതരായ മൂന്നോ നാലോ പേര്‍ ബസ് തടഞ്ഞുനിര്‍ത്തി യുവാവിനെ…
Read More