ബെംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബർ 3, 4 തീയതികളിൽ നടക്കും

ബെംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവൽ (BLF) ഈ വർഷം ഡിസംബർ 3, 4 തീയതികളിൽ നഗരത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. കുമാരകൃപ റോഡിലെ ലളിത് അശോക് ഹോട്ടലിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ 250-ലധികം അന്തർദേശീയ-ഇന്ത്യൻ എഴുത്തുകാരും പ്രഭാഷകരും പങ്കെടുക്കുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെസ്റ്റിവലിൽ നാല് പ്രോഗ്രാം ഫോറങ്ങളും രണ്ട് കുട്ടികളുടെ വേദികളും ഉണ്ടായിരിക്കും. 20,000-ത്തിലധികം പേർ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.

ബുക്കർ പ്രൈസ് ജേതാക്കളായ ഗീതാഞ്ജലി ശ്രീ, ഷെഹാൻ കരുണാതിലക എന്നിവർ ഫെസ്റ്റിവലിലെ പ്രഭാഷകരുടെ നിരയിൽ ഉൾപ്പെടുന്നു. ഗീതാഞ്ജലി ശ്രീ തന്റെ ‘ടോംബ് ഓഫ് സാൻഡ്’ എന്ന പുസ്തകത്തിന് പ്രശസ്തമായ ബുക്കർ സമ്മാനം നേടി, ‘ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ’ എന്ന പുസ്തകത്തിന് ഷെഹാനും ബുക്കർ സമ്മാനം നേടി. യാത്രാ എഴുത്തുകാരൻ പിക്കോ അയ്യർ, ജ്ഞാനപീഠ അവാർഡ് ജേതാവ് ദാമോദർ മൗസോ, സാഹിത്യ അക്കാദമി ജേതാവ് സാറാ ജോസഫ്, തമിഴ് എഴുത്തുകാരി അംബായി, പത്മശ്രീ മഞ്ചമ്മ ജോഗതി, അഭിനേതാക്കളായ ഹണി ഇറാനി, രമേഷ് അരവിന്ദ്, കബീർ ബേദി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

‘സേക്രഡ് ഗെയിംസ്’ എന്ന ജനപ്രിയ പുസ്തകത്തിന്റെ രചയിതാവ് വിക്രം ചന്ദ്രയും ചടങ്ങിൽ സംസാരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എഴുത്തുകാരും അഭിനേതാക്കളും കൂടാതെ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
[masterslider id="10"]

Related posts