വളർത്തു മകളെയും ഭാര്യ സഹോദരിയെയും ലൈംഗികമായി പീഡിപ്പിച്ചു, എസ് ഐ ക്കെതിരെ കേസെടുത്തു

ബെംഗളൂരു: പതിമൂന്നുകാരിയായ വളര്‍ത്തുമകളെയും ഭാര്യാ സഹോദരിയേയും ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

എസ്‌ഐയുടെ രണ്ടാം ഭാര്യ ബെംഗളൂരുവിലെ ജെസി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം (Pocso), ബലാത്സംഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് ഇന്ന് അറിയിച്ചു. ഭര്‍ത്താവ് തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതായും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്.

  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി

ആദ്യ ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയപ്പോഴാണ് വനിതാ പോലീസ് സ്റ്റേഷനില്‍ വെച്ച്‌ ഇപ്പോഴത്തെ ഭര്‍ത്താവായ സബ് ഇന്‍സ്‌പെക്ടറെ യുവതി ആദ്യമായി കാണുന്നത്. തനിക്കെതിരെ ആദ്യ ഭാര്യ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താന്‍ അന്ന് സബ് ഇന്‍സ്‌പെക്ടറും എത്തിയിരുന്നു. അവിടെ വെച്ച്‌ ഇരുവരും സൗഹൃദത്തിലായി. തുടര്‍ന്ന് മുന്‍ ഭര്‍ത്താവിനെ വിവാഹമോചനം ചെയ്ത ശേഷം ഇരുവരും വിവാഹിതരായി.

വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ ദമ്പതികള്‍ നല്ലരീതിയിലാണ് ജീവിച്ചിരുന്നതെന്നും എന്നാല്‍ കാലക്രമേണ ബന്ധം വഷളായെന്നും യുവതി പരാതിയില്‍ പറയുന്നു.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

പോലീസ് സൂപ്രണ്ട് ഓഫിസില്‍ ഡെപ്യൂടേഷനിലാണ് എസ്‌ഐ ജോലി ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
[masterslider id="10"]

Related posts