‘അപകടകരമെങ്കിലും മനോഹരം’: കിംഗ് കോബ്രയെ കുളിപ്പിക്കുന്ന മനുഷ്യന്റെ വീഡിയോ വൈറല്‍

snake

ബെംഗളൂരു: ഇന്ത്യയുടെ പല ഭാഗങ്ങളും കടുത്ത ചൂടില്‍ വീര്‍പ്പുമുട്ടുമ്പോള്‍, ഒരു മനുഷ്യന്‍ രാജവെമ്പാലയെ കുളിപ്പിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഓണ്‍ലൈനില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുള്ള ഈ വീഡിയോ ഏകദേശം 5 മിനിറ്റ് ​ദൈയർ​ഗ്യമുളളതാണ്. ഈ വീഡിയോ നിരവധിപ്പേരാണ് ഇതിനോടകം പങ്കുവെച്ചത്.

ലോകത്തിലെ ഏറ്റവും വിഷം കൂടിയ ഇനത്തിലുള്ള രാജവെമ്പാലയെ ഒരു കൊച്ചുകുട്ടിയെ കുളിപ്പിക്കുന്ന പ്രതീതിയില്‍ ഇയാല്‍ കുളിപ്പിക്കുമ്പോള്‍ കാണാന്‍ ഏറെ രസം എന്തെന്നാല്‍ ഒരു പ്രതികരണവുമില്ലാതെ കുളി ആസ്വദിക്കുന്ന രാജവെമ്പാലയെ കാണുന്നതാണ്. കുളി എന്ന് പറയുമ്പോള്‍ വെറുതെ അങ്ങ് കുളിപ്പിക്കുകയല്ല കേട്ടോ ഷാംപൂ തേച്ചാണ് ഇയാള്‍ രാജവെമ്പാലയെ കുളിപ്പിക്കുന്നത്.

  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്

ഈ മനുഷ്യന്‍ ഉരഗത്തിന്മേല്‍ ഷാമ്പു ഇട്ട് തേച്ച് കുളിപ്പിക്കുന്നതും ഓസ് ഉപയോഗിച്ച് വെള്ളം ഒഴിച്ച് കുളിപ്പിക്കുകയും ചെയ്യുമ്പോൾ രാജവെമ്പാലയില്‍ ആക്രമണാത്മക ഭാവങ്ങളൊന്നും കാണിക്കുന്നില്ല എന്നതാണ് അത്ഭുതം. വീഡിയോ കണ്ട ചിലരാകട്ടെ അതിന്റെ വാ അടച്ചു വച്ചിരിക്കുന്നത് കൊണ്ടാണ് അത് ആക്രമിക്കാത്തത് എന്നൊക്കെയുള്ള കമന്റുകളും നല്‍കുന്നുണ്ട്. എന്തൊക്കെ ആണെങ്കിലും വൈറലാകുന്ന ഈ വീഡിയോ കണ്ടാല്‍ കാണുന്നവരുടെ ഹൃദയമിടിപ്പ് കൂടും എന്ന കാര്യത്തില്‍ സംശയം വേണ്ട.

രാജവെമ്പാലയെ സോപ്പ് തേയ്ച്ചു കുളിപ്പിക്കുന്നതിന് വീഡിയോയോയില്‍ നല്‍കിയിരിക്കുന്ന മ്യൂസിക് പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെത് കൂടിയായപ്പോള്‍ വീഡിയോ ശരിക്കും മനോഹരമാകുന്നുണ്ട്.

പാമ്പും ഒരു വ്യക്തിയും തമ്മിലുള്ള ബന്ധം കാണുക..
അച്ഛന്‍ കുട്ടിയെ കുളിപ്പിക്കുന്ന ഒരു സിനിമാ ഗാനമാണ് പശ്ചാത്തല മലയാളം ഗാനം എന്ന് തുടങ്ങുന്ന തലക്കെട്ടോട് കൂടിയാണ് വീഡിയോ ട്വിറ്ററില്‍ പങ്ക് വെച്ചിട്ടുളളത്. വീഡിയോ കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫേസ്ബുക്ക് വഴി നേപ്പാൾ അതിർത്തിയിൽ വലവിരിച്ചു; ബെംഗളൂരുവിലെ 55 ലക്ഷത്തിന്റെ വൻ കവർച്ചയിൽ 4 പേർ പിടിയിൽ!
  തിരുവനന്തപുരത്തേക്ക് ഇന്നും നാളെയും 28നും സ്പെഷ്യൽ ട്രെയിൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts