ഗ്രാമപ്രദേശങ്ങളുടെ അതിർത്തിയിൽ കാടിറങ്ങിയ 21 കടുവകൾ വിഹരിക്കുന്നതായി വനംവകുപ്പിന്റെ മുന്നറിയിപ്പ്

ബെംഗളൂരു: വന്യമൃഗശല്യം രൂക്ഷമായ മൈസൂരിനടുത്തുള്ള ഗ്രാമപ്രദേശങ്ങളുടെ അതിർത്തിയിൽ കാടിറങ്ങിയ 21 കടുവകൾ വിഹരിക്കുന്നതായി വനംവകുപ്പിന്റെ മുന്നറിയിപ്പ്. നാഗർഹോളെ, ബന്ദിപ്പുർ കടുവ സംരക്ഷണകേന്ദ്രത്തിന്റെ അതിർത്തിയിലുള്ള ഗ്രാമ പ്രദേശങ്ങൾക്കടുത്താണ് കടുവസഞ്ചാരം കൂടിയതെന്നാണ് വനംവകുപ്പിന്റെ റിപ്പോർട്ട്. മൈസൂരു ജില്ലയിലെ സരഗുർ, എച്ച്ഡി കോട്ടെ താലൂക്കുകളിലെ ഗ്രാമങ്ങളിൽ കടുവ ആക്രമണങ്ങൾ ആവർത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വനംവകുപ്പ്

  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ

ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കടുവകളുടെ എണ്ണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സരഗൂർ താലൂക്കിൽമാത്രം ഒരു മാസത്തിനിടെ 11 കടുവകളെയും അവയുടെ കുഞ്ഞുങ്ങളെയും പിടികൂടി.

ഈ വർഷം സംസ്ഥാനത്താകെ ഒക്‌ടോബർ മാസംവരെ 32 പേരാണ് വന്യജീവി അക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു മാസത്തിനിടെ മൈസൂരു ജില്ലയിൽമാത്രം ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആറു പേരാണ്.

ബന്ദിപ്പുർ മേഖലയിൽ രണ്ടാഴ്ചയ്ക്കിടെ കടുവ ആക്രമണത്തിൽ മൂന്നുപേരും ചിക്കമഗളൂരു ജില്ലയിൽ രണ്ടാഴ്ച മുൻപ് കാട്ടാന ആക്രമണത്തിൽ കർഷകരായ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. കുടകിൽ കാട്ടാനയുടെ കുത്തേറ്റ് ഒരാളും മരിച്ചു.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
[masterslider id="10"]

Related posts