ബെംഗളൂരു: കർണാടകയിൽ ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ്. എംഎല്‍എ തന്‍വീര്‍ സൈദ ആണ് ശ്രീരംഗപട്ടണത്തിലോ, മൈസൂരുവിലോ ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എംഎല്‍എയുടെ പ്രഖ്യാപനത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. മൈസൂരുവിലോ, ശ്രീരംഗപട്ടണത്തിലോ ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കും. വരും തലമുറയ്ക്ക് മുന്പില് ഈ പ്രതിമ യഥാര്‍ത്ഥ ചരിത്രത്തെ പ്രതിനിധീകരിക്കും. ബിജെപി ഭരണത്തില്‍ ധീരയോദ്ധാവായ ടിപ്പു സുല്‍ത്താന്റെ ചരിത്രം വളച്ചൊടിക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കുക നമ്മുടെ അടിസ്ഥാന ആവശ്യമാണ്. നൂറടി ഉയരമുള്ള പ്രതിമയാണ് സ്ഥാപിക്കുകയെന്നും തന്‍വീര്‍ വ്യക്തമാക്കി. ഇസ്ലാമില്‍ വിഗ്രഹ…
Read MoreDay: 13 November 2022
പ്രണയ ബന്ധത്തിന് ശേഷം അതേ വ്യക്തിയെ വിവാഹം കഴിക്കാത്തത് വഞ്ചനയല്ല; കർണാടക ഹൈക്കോടതി
ബെംഗളൂരു : ഒരു വ്യക്തിയുമായുള്ള പ്രണയ ബന്ധത്തിന് ശേഷം അയാളെ വിവാഹം കഴിക്കാത്തത് വഞ്ചനയല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇതിന് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 420 ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് യുവാവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ കോടതി റദ്ദാക്കി. കാമുകനെതിരെ യുവതി നല്കിയ വഞ്ചന പരാതിയില്‍ എഫ്ഐആര്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കെ നടരാജന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ശനിയാഴ്ച ഇത്തരത്തില്‍ വിധി പ്രഖ്യാപനം നടത്തിയത്. വഞ്ചനാപരമായ ഉദ്ദേശ്യത്തോടെയല്ല വിവാഹം കഴിക്കാമെന്ന് പറഞ്ഞ വാക്ക് ലംഘിച്ചതെന്നും അത്തരം വഞ്ചനാപരമായ ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്തതെന്ന്…
Read Moreലഹരിയുമായി 2 മലയാളികൾ ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉറവിടം തേടി ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് കൊല്ലം സ്വദേശികള്‍ ബെംഗളൂരുവില്‍ പിടിയിലായി. കണ്ണനല്ലൂര്‍ അല്‍ അമീന് മന്‍സിലില്‍ അല്അമീന് , കൊല്ലം വാളത്തുങ്കല്‍ കാര്‍ഗില്‍ വീട്ടില്‍ ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം എം.ഡി.എം.എയുമായി ചിന്നക്കടഭാഗത്ത് നിന്ന് കണ്ണനല്ലൂര്‍, വാലിമുക്ക്, കാര്‍ത്തികയില്‍ ടോമിനെ 60 ഗ്രാം എം.ഡി.എം.എയുമായി ജില്ല ഡാന്‍സാഫ് ടീമും ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ല പോലീസ് മേധാവി മെറിന് ജോസഫിന്റെ…
Read Moreഇടിച്ചിട്ട് നിർത്താതെ പോയ ലോറിയ്ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്
ബെംഗളൂരു :റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽ നട യാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കണ്ടെയ്നര്‍ ലോറിയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. ബെംഗളൂരുവിലെ കല്യാണ നഗറില്‍ നവംബര്‍ 11ന് രാത്രി 11 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്തുതന്നെ കാല്നടയാത്രികന് മരിച്ചു. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാല്‍നടയാത്രക്കാരനെ കണ്ടെയ്നര്‍ ലോറി ഇടിച്ചത്. വാഹനം ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പിന്നാലെ എത്തിയ കാറിലെ യാത്രക്കാരാണ് അപകട ദൃശ്യം പകര്‍ത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്, തിരിച്ചറിയാത്ത വാഹനത്തിനും ഡ്രൈവര്‍ക്കുമെതിരെ ബനസവാഡി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.…
Read Moreനാഗ ശൗര്യ അനുഷ ഷെട്ടി വിവാഹം ബെംഗളൂരുവിൽ
ബെംഗളൂരു: തെലുങ്ക് സിനിമ ലോകത്തെ ജനപ്രിയ നടൻ നാഗ ശൗര്യ വിവാഹിതനാകാൻ ഒരുങ്ങുന്നു. അടുത്തിടെ പുറത്തിറങ്ങിയ തന്റെ ചിത്രമായ കൃഷ്ണ വൃന്ദ വിഹാരിയുടെ വിജയത്തിൽ താരം കുതിക്കുമ്പോൾ, വ്യക്തിപരമായ കാര്യത്തിലെ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ബെംഗളൂരു ആസ്ഥാനമായുള്ള ഇന്റീരിയർ ഡിസൈനറായ അനുഷ ഷെട്ടിയെയാണ് താരം വിവാഹം കഴിക്കുന്നത്. സാമന്തയ്ക്കൊപ്പമുള്ള നാഗ ശൗര്യയുടെ ഓ ബേബി ആരാധകരിൽ നിന്ന് വളരെയധികം പ്രശംസ നേടിയിരുന്നു. നിരവധി വിജയചിത്രങ്ങൾ താരം നൽകിയിട്ടുണ്ട്. നവംബർ 20-ന് നാഗ ശൗര്യ അനുഷ ഷെട്ടിയെ വിവാഹം കഴിക്കും. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹപ്രവർത്തകരും…
Read Moreസ്വിഗി വിതരണക്കാർ അനിശ്ചിതകാല സമരത്തിലേക്ക്
കൊച്ചി: എറണാകുളം ജില്ലയിലെ സ്വിഗി വിതരണക്കാർ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം വേതന നിരക്ക് ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ കമ്പനി വീണ്ടും തഴഞ്ഞ സാഹചര്യത്തിലാണ് സമരം. വളരെ തുച്ഛമാ തുകയാണ് ജീവനക്കാർക്ക് ലഭിക്കുന്നതെന്നാണ് ആരോപണം. പത്ത് കിലോമീറ്റർ ദൂരം ഭക്ഷണം എത്തിച്ച് മടങ്ങി വന്നാൽ 50 രൂപ മാത്രമാണ് ലഭിക്കുകയെന്നും തിരികെ വരുന്ന പത്ത് കിലോമീറ്റർ ദൂരം കൂടികണക്കിലെടുത്താൽ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്നും തൊഴിലാളികൾ പറയുന്നു. കൂടാതെ മഴക്കാലങ്ങളിൽ വാങ്ങുന്ന അഡിഷണൽ തുകയും തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. ഇന്നലെ സ്വിഗ്ഗി കേരള…
Read Moreമെസിയ്ക്ക് എത്ര നൽകി, ബൈജൂസ് രവീന്ദ്രൻ പറയുന്നു
ബെംഗളൂരു: വർദ്ധിച്ചുവരുന്ന നഷ്ടത്തെ തുടർന്ന് കമ്പനിയിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ച ശേഷം ഫുട്ബോൾ താരം ലയണൽ മെസ്സിയെ അംബാസിഡറാക്കിയതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് എഡ്യുടെക് കമ്പനി ബൈജൂസ് നേരിട്ടത്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനിയായ ബൈജൂസ് 5% ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതികൾ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മെസ്സിയുമായുള്ള കരാർ പ്രഖ്യാപിച്ചത്. 2019- 20 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 231.69 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് 20 മടങ്ങ് വർധിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എഡ്ടെക് കമ്പനിയുടെ നഷ്ടം 4,559 കോടി രൂപയായി…
Read Moreപോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടയക്കാൻ ഉത്തരവിട്ട്: കർണാടക ഹൈക്കോടതി
ബെംഗളൂരു: നഗരത്തിൽ ക്രിമിനൽ കേസിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്. അന്വേഷണത്തിനിടെ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ വെറുതെയിരിക്കാൻ അനുവദിക്കരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ക്രിമിനൽ കേസിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടത്. തങ്ങളുടെ അപേക്ഷകൾ നിരസിച്ചുകൊണ്ട് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ബെംഗളൂരുവിൽ നിന്നുള്ള രണ്ടുപേരും ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരാളും ഉൾപ്പെടെ മൂന്നുപേരാണ് ഹർജി സമർപ്പിച്ചത്. സിആർപിസി സെക്ഷൻ 451, 457 പ്രകാരം കാറും ബൈക്കും ഓട്ടോറിക്ഷയും…
Read Moreപിതാവിനെ രക്ഷിച്ച 13കാരിക്ക് ധീരതയ്ക്കുള്ള പുരസ്ക്കാരം
ബെംഗളൂരു: ധീരതയ്ക്കുള്ള പുരസ്ക്കാരത്തിന് അര്‍ഹയായി പിതാവിനെ രക്ഷിച്ച 13കാരി. കൗശല്യ വെങ്കിട്ടരമണ ഹെഗ്ഡെ (13) ആണ് കേളടി ചെന്നമ്മ ശൗര്യ അവാര്‍ഡ് നവംബര്‍ 14-ന് ഏറ്റുവാങ്ങാനൊരുങ്ങുന്നത്. പെണ്‍കുട്ടിയുടെ മനസ്സിന്റെ സാന്നിധ്യവും പോരാട്ട വീര്യവും അവളുടെ പിതാവിനോടുള്ള സ്നേഹവുമാണ് അദ്ദേഹത്തിന്റെ ജീവന് രക്ഷിച്ചത് എന്ന് പിതാവ് പറയുന്നു. 2021 മാര്‍ച്ച് 15 ന്, പെണ്‍കുട്ടിയുടെ പിതാവായ വെങ്കിട്ടരമണ ഹെഗ്ഡെ അടുത്തുള്ള ഗ്രാമത്തില്‍ നിന്ന് കൗശല്യയ്ക്കും അവളുടെ അഞ്ച് വയസ്സുള്ള സഹോദരനുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇയാള്‍ ഓടിച്ചിരുന്ന ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തെ തുടര്‍ന്ന്…
Read Moreകാന്‍സര്‍ രോഗികള്‍ക്കിടയില്‍ പുതിയ പ്രതീക്ഷ ഉണര്‍ത്തി നഗരത്തിലെ രണ്ട് പുതിയ ചികിത്സാരീതികള്‍
ബെംഗളൂരു: ടാര്‍ഗെറ്റുചെയ്ത സെല്‍ തെറാപ്പിയും ഇമ്മ്യൂണോതെറാപ്പിയും പുരോഗമിച്ചതോടെ, കര്‍ണാടകയിലെ ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ പുതിയതും വ്യക്തിഗതമാക്കിയതുമായ ചികിത്സകള്‍ക്ക്് തയ്യാര്‍ എടുക്കുന്നു. ഫലപ്രാപ്തി കൂടുതലാണെ എന്നാല്‍ എല്ലാ രോഗികളും ഈ തെറാപ്പിക്ക് യോഗ്യരല്ലന്നും ഡോക്ടര്‍മാര്‍ പറയുന്നു. ബെംഗളൂരു ആശുപത്രികളില്‍ ഓരോ വര്‍ഷവും 4,000 രോഗികള്‍ ഈ പുതിയ ചികിത്സകള്‍ തിരഞ്ഞെടുക്കുന്നു എന്നാണ് എച്ച്സിജി ഗ്രൂപ്പിലെ ക്ലിനിക്കല്‍ ട്രയല്‍സ് ഡയറക്ടര്‍ ഡോ.സതീഷ് സി.ടി കണക്കാക്കുന്നത്. അവയില്‍ ഏകദേശം 250 എണ്ണം ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമാണെന്നും എന്നാലിപ്പോള്‍ ചികിത്സാ സംഖ്യകളുടെ കണക്ക് ക്രമാനുഗതമായി വളരുകയാണ എന്നും ഡോക്ടര്‍ പറയുന്നു.…
Read More