പിതാവിനെ രക്ഷിച്ച 13കാരിക്ക് ധീരതയ്ക്കുള്ള പുരസ്‌ക്കാരം

ബെംഗളൂരു: ധീരതയ്ക്കുള്ള പുരസ്‌ക്കാരത്തിന് അര്‍ഹയായി പിതാവിനെ രക്ഷിച്ച 13കാരി. കൗശല്യ വെങ്കിട്ടരമണ ഹെഗ്ഡെ (13) ആണ് കേളടി ചെന്നമ്മ ശൗര്യ അവാര്‍ഡ് നവംബര്‍ 14-ന് ഏറ്റുവാങ്ങാനൊരുങ്ങുന്നത്. പെണ്‍കുട്ടിയുടെ മനസ്സിന്റെ സാന്നിധ്യവും പോരാട്ട വീര്യവും അവളുടെ പിതാവിനോടുള്ള സ്‌നേഹവുമാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത് എന്ന് പിതാവ് പറയുന്നു. 2021 മാര്‍ച്ച് 15 ന്, പെണ്‍കുട്ടിയുടെ പിതാവായ വെങ്കിട്ടരമണ ഹെഗ്ഡെ   അടുത്തുള്ള ഗ്രാമത്തില്‍ നിന്ന് കൗശല്യയ്ക്കും അവളുടെ അഞ്ച് വയസ്സുള്ള സഹോദരനുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇയാള്‍ ഓടിച്ചിരുന്ന ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തെ തുടര്‍ന്ന്…

Read More