പിതാവിനെ രക്ഷിച്ച 13കാരിക്ക് ധീരതയ്ക്കുള്ള പുരസ്‌ക്കാരം

ബെംഗളൂരു: ധീരതയ്ക്കുള്ള പുരസ്‌ക്കാരത്തിന് അര്‍ഹയായി പിതാവിനെ രക്ഷിച്ച 13കാരി. കൗശല്യ വെങ്കിട്ടരമണ ഹെഗ്ഡെ (13) ആണ് കേളടി ചെന്നമ്മ ശൗര്യ അവാര്‍ഡ് നവംബര്‍ 14-ന് ഏറ്റുവാങ്ങാനൊരുങ്ങുന്നത്.

പെണ്‍കുട്ടിയുടെ മനസ്സിന്റെ സാന്നിധ്യവും പോരാട്ട വീര്യവും അവളുടെ പിതാവിനോടുള്ള സ്‌നേഹവുമാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത് എന്ന് പിതാവ് പറയുന്നു.

2021 മാര്‍ച്ച് 15 ന്, പെണ്‍കുട്ടിയുടെ പിതാവായ വെങ്കിട്ടരമണ ഹെഗ്ഡെ   അടുത്തുള്ള ഗ്രാമത്തില്‍ നിന്ന് കൗശല്യയ്ക്കും അവളുടെ അഞ്ച് വയസ്സുള്ള സഹോദരനുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

ഇയാള്‍ ഓടിച്ചിരുന്ന ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ഹെഗ്ഡെ ജീപ്പിന് താഴെ പെടുകയും വേദനകൊണ്ട് കരയുകയും നിലവിളിക്കുകയും ചെയ്തപ്പോൾ അച്ഛനെ സഹായിക്കാന്‍ കൗശല്യ ഒരുപാട് ശ്രമിച്ചു എന്നാൽ ഫലം കണ്ടില്ല.

തുടർന്ന് അച്ഛനെ സഹായിക്കാന്‍ നടത്തിയ അല്‍പ്പനേരത്തെ പരിശ്രമത്തിനു ശേഷം കൗശല്യ 2 കിലോമീറ്റര്‍ അകലെയുള്ള സഹായത്തിനായി ഓടുകയും ആളുകളെ കൂട്ടി വന്ന് ഹെഗ്ഡെയെ രക്ഷിക്കുകയും ചെയ്തു.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

എന്റെ മകളെ ഓര്‍ത്ത് ഞാന്‍ ശരിക്കും അഭിമാനിക്കുന്നുവെന്നും  അന്ന് അവള്‍ എന്റെ ജീവന്‍ രക്ഷിച്ചതായും അതെനിക്ക് ഒരു പുനര്‍ജന്മമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവായ ഹെഗ്ഡെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
[masterslider id="10"]

Related posts