മെസിയ്ക്ക് എത്ര നൽകി, ബൈജൂസ് രവീന്ദ്രൻ പറയുന്നു

ബെംഗളൂരു: വർദ്ധിച്ചുവരുന്ന നഷ്ടത്തെ തുടർന്ന് കമ്പനിയിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ച ശേഷം ഫുട്‌ബോൾ താരം ലയണൽ മെസ്സിയെ അംബാസിഡറാക്കിയതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് എഡ്യുടെക് കമ്പനി ബൈജൂസ് നേരിട്ടത്.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്‌ടെക് കമ്പനിയായ ബൈജൂസ് 5% ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതികൾ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മെസ്സിയുമായുള്ള കരാർ പ്രഖ്യാപിച്ചത്. 2019- 20 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 231.69 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് 20 മടങ്ങ് വർധിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എഡ്‌ടെക് കമ്പനിയുടെ നഷ്ടം 4,559 കോടി രൂപയായി ഉയർന്നു.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

സ്ഥാപകരായ ബൈജു രവീന്ദ്രനും ദിവ്യ ഗോകുൽനാഥും മെസ്സിയെ അതിന്റെ സാമൂഹിക വിഭാഗമായ ‘എഡ്യൂക്കേഷൻ ഫോർ ഓൾ’ (ഐഎഫ്‌എ) യുടെ ബ്രാൻഡ് അംബാസഡറായി നിയമിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. മെസ്സിയുമായുള്ള കൂട്ടുകെട്ടിന് കമ്പനി പണം നൽകിയിട്ടില്ലെന്ന് ബൈജു രവീന്ദ്രൻ സൂചിപ്പിച്ചു.

മെസ്സിയുമായുള്ള കരാർ ഒരു സാധാരണ സ്പോൺസർഷിപ്പ് ഇടപാടല്ല. സാമൂഹിക ക്ഷേമ പദ്ധതി സൃഷ്ടിക്കുന്നതിനുള്ള പങ്കാളിത്തമാണിത്. 6 മാസം മുമ്പ് ഞങ്ങൾ ഒപ്പിട്ട കാര്യമായിരുന്നു അത്. ആളുകളെ പിരിച്ചുവിട്ട ശേഷം മെസ്സിക്ക് പണം നൽകുമെന്ന് ആളുകൾ കരുതുന്നത് വിഡ്ഢിത്തമാണ്, ” ബൈജു രവീന്ദ്രൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
[masterslider id="10"]

Related posts