ബെംഗളൂരു: സംഘടന പ്രവർത്തകനു നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിജെപി പ്രവർത്തകൻ പ്രവീൺ നെട്ടാരു കൊലക്കേസ് പ്രതിയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവീണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ സഹോദരൻ അബ്ദുൾ സപ്രിത് എന്ന അബ്ദുൾ സഫ്രിസ് ആണ് അറസ്റ്റിലായത്. ബെല്ലാരിയിലെ ദേവി ഹൈറ്റ്‌സ് ലോഡ്‌ജിൻറെ മാനേജറും പ്രാദേശിക സംഘടനയുടെ പ്രവർത്തകനുമായ പ്രശാന്ത് പൂഞ്ചയെ അബ്ദുൾ സപ്രിത് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് സംഘടനാ പ്രവർത്തകർ സപ്രിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ബെല്ലാരി പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടി. പ്രശാന്ത് പൂഞ്ച…
Read MoreMonth: September 2022
ഒഴുക്കിൽ പെട്ട് മലയാളി യുവതിയെ കാണാതായി
ബെംഗളൂരു: മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനെത്തിയ മലയാളി യുവതിയെ സൗപർണിക നദിയിലെ ഒഴുക്ക് കാണാതെയായി. തിരുവനന്തപുരം പേയാട് സ്വദേശിനി ശാന്തി ശേഖറാണ് സൗപർണികയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. കുളിക്കാൻ ഇറങ്ങിയ മകൻ ആദിത്യൻ മുങ്ങിനിവരുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. മകനെ രക്ഷിക്കാനായി അച്ഛൻ മുരുകനും അമ്മയും പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഒഴുക്കിൽപ്പെട്ട ഭർത്താവ് മുരുകൻ, മകൻ ആദിത്യൻ എന്നിവർ രക്ഷപ്പെട്ടു. പോലീസും ഫയർ ഫോഴ്സും തിരച്ചിൽ നടത്തുന്നുണ്ട്. ആദിത്യനെയും കൊണ്ട് മുരുകൻ കുറച്ചകലെയുള്ള പാറയിൽ പിടിച്ചിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ഇവരെ പിന്നീട് നാട്ടുകാർ ചേർന്ന്…
Read Moreആയിരത്തിലേറെ നക്ഷത്ര ആമകളുമായി 4 പേർ പിടിയിൽ
ബെംഗളൂരു: ആയിരത്തിലേറെ നക്ഷത്ര ആമകളുമായി ബെംഗളൂരുവിൽ നിന്നും നാലുപേരെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് 1,132 നക്ഷത്ര ആമകളെ പോലീസ് പിടിച്ചെടുത്തു. കല്യാൺ സിംഹാദ്രി, ചിക്കബെല്ലാപൂർ ജില്ലയിലെ സിദ്‌ലഘട്ട താലൂക്കിൽ നിന്നുള്ള ഐസക്, ബാഗേൺ, സ്വദേശി രാജപുത്ര എന്നിവരാണ് പിടിയിലായത്. പ്രതികൾ നാടോടികളാണെന്നും അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ വനാതിർത്തികളിൽ താമസിച്ച് കാട്ടിൽ നിന്ന് നക്ഷത്ര ആമകളെ കൊണ്ടുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വാസ്തുവിനും മരുന്ന് നിർമ്മാണത്തിനും ഉപയോഗിക്കുന്ന ആളുകൾക്കാണ് ഇവർ നക്ഷത്ര ആമകളെ വിറ്റിരുന്നതെന്നും അന്വേഷണത്തിൽ പോലീസ് വ്യക്തമായി. ഇത്തരത്തിൽ വനത്തിൽനിന്ന് നക്ഷത്ര…
Read Moreവ്യാജ ആധാർ കാർഡ് നിർമ്മിച്ച കേസിൽ , 2 പേർ അറസ്റ്റിൽ
ബെംഗളൂരു: വ്യാജ ആധാർ കാർഡ് നിർമ്മാണത്തിൽ ഡോക്ടർ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. ബൊമ്മനഹള്ളിയിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്. ജെപി നഗറിലെ റിട്ട. ഡോക്ടർ സുനിൽ, ഹൊങ്ങസാന്ദ്ര സ്വദേശി പ്രവീൺ എന്നിവരെയാണ് ബൊമ്മനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പുറത്ത് നിന്നും നഗരത്തിലേക്ക് ജോലി ആവശ്യത്തിനായി എത്തുന്ന പലർക്കും ഇവർ വ്യാജ ആധാർ കാർഡ് ഉണ്ടാക്കി നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവരെക്കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വേഷം മാറി എത്തിയാണ് ഇവരെ പിടികൂടിയത്.
Read Moreകർണാടക ആർടിസി ജീവനക്കാർക്ക് ഒക്ടോബർ മുതൽ വേതനം ഒന്നിന് ലഭിക്കും
ബെംഗളൂരു: കർണാടക ആർടിസി ജീവനക്കാർക്ക് അടുത്ത മാസം മുതൽ ഒന്നാം തിയ്യതി തന്നെ വേതനം നൽകും. കോവിഡ് രൂക്ഷമായ സമയത്ത് കർണാടക ആർടിസി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഈ സമയത്ത് കണ്ടക്ടർ, ഡ്രൈവർ, മറ്റ് ജീവനക്കാർ എന്നിവർക്ക് വിവിധ ദിവസങ്ങളിൽ ആണ് വേതനം നൽകിയിരുന്നത് . ഇത് ജീവനക്കാർക്ക് ഇടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് യൂണിയനുകൾ പരാതി നൽകിയതിനാൽ ആണ് എല്ലാ ജീവനക്കാർക്കും മാസം ഒന്നാം തിയ്യതി വേതനം നൽകാൻ അധികൃതർ തയ്യാറാവുന്നത്.
Read Moreകർണാടക സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
മഞ്ചേശ്വരം: കർണാടക സ്വദേശിയുടെ ശരീരത്തിൽ മുറിവുകളോടെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ബുൾഗാമിലെ ബസവപ്പ രാജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ചേശ്വരം പാവൂർ സൂപ്പി നഗറിൽ റോഡരികിൽ ഇന്നലെ പുൽച്ചെ വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്. രണ്ടു ദിവസം മുമ്പ് സൂപ്പിയെ നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയിലെ വ്യക്തി മംഗളൂരുവിൽ നിന്നോ മറ്റോ ജോലിക്കായി രാജുവിനെ കൊണ്ടു വന്നത്. തോട്ടം പണി കഴിഞ്ഞതിന് ശേഷം തോട്ടം ഉടമയുടെ വീടിന്റെ പെൻഡ് ഹൗസിൽ ആണ് ഇയാൾ ഉറങ്ങിയിരുന്നത് . ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് 150…
Read Moreവെള്ളപൊക്കം, 30 വർഷത്തിന് ശേഷം നദി പുനർജനിച്ചു
ബെംഗളൂരു: നഗരത്തെ മുക്കിയ വെള്ളപ്പൊക്കത്തിൽ 30 വർഷത്തിന് ശേഷം നദി പുനർജനിച്ചു. കഴിഞ്ഞ 30 വർഷമായി വറ്റി വരണ്ട് മരിച്ച് കിടന്നിരുന്ന ദക്ഷിണ പിനാകിനി നദിയാണ് വീണ്ടും വെള്ളം നിറഞ്ഞ് പുതുജീവൻ നേടിയത്. ചിക് ബല്ലാപ്പൂർ, ഹോസ്‌കോട്ട്, കടുഗോഡി, സർജാപ്പൂർ, മാലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നദി ഒഴുകി വെള്ളമെത്തിച്ചു. 30 വർഷമായി വർഷകാലത്തു പോലും നദിയിൽ ഒരു തുള്ളി വെള്ളം ഉണ്ടാകാറില്ല. നദി മരിച്ചുവെന്നാണ് പരിസ്ഥിതി പ്രവർത്തകർ പോലും കരുതിയിരുന്നത്. നദി ഇപ്പോൾ വെള്ളം നിറഞ്ഞ് പഴയതു പോലെ ഒഴുകുന്നു.
Read Moreമംഗളൂരു വിമാനത്താവളത്തിൽ 5 ദിവസത്തിനിടെ 44 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
ബെംഗളൂരു: സെപ്റ്റംബർ ആറിനും പത്തിനും ഇടയിൽ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 44.33 ലക്ഷം രൂപ വിലമതിക്കുന്ന 869 ഗ്രാം 24 കാരറ്റ് സ്വർണം പിടിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. വ്യത്യസ്ത സംഭവങ്ങളിൽ ഒരു യുവതിയടക്കം പേരിൽ അഞ്ച് സ്വർണം പിടികൂടിയത്. ഇവരെല്ലാം കാസർകോട്, ദക്ഷിണ കന്നഡ ജില്ലകളിൽ നിന്നുള്ളവരാണ്. ദുബായിൽ നിന്നാണ് ഇവർ എത്തിയത്. സ്വർണം കടത്താനായി വ്യത്യസ്ത രീതികൾ ഉപയോഗിച്ചു. ജീൻസ് പാന്റ്‌സ്, അടിവസ്‌ത്രം, ബനിയൻ, ഷൂ, മലാശയം എന്നിവയിൽ പേസ്റ്റിന്റെയും പൊടിയുടെയും രൂപത്തിൽ സ്വർണം ഒളിപ്പിച്ചത് ഉൾപ്പെടെയുള്ള രീതികളാണ് ഇവർ…
Read Moreസ്കൂൾ കാന്റീനിൽ ഒളിച്ചിരുന്ന പുലിയെ പിടികൂടി
മുംബൈ : മഹാരാഷ്ട്രയിലെ ജവഹർ നവോദയ സ്കൂൾ കാന്റീനിൽ ശുചീകരണ ജീവനക്കാർ രാവിലെ എത്തിയപ്പോൾ കണ്ടത് പേടിപ്പിക്കുന്ന കാഴ്ചയായിരുന്നു. കാന്റീനിലെ ഇരിപ്പിടത്തിനടയിൽ ചുരുണ്ടു വിശ്രമിക്കുന്ന കൂറ്റനൊരു പുള്ളിപ്പുലി. നിലവിളിക്കാൻ പോലും മറന്ന് ഒരു നിമിഷം നിന്നുപോയ ജീവിക്കാൻ അടുത്ത നിമിഷം ഉണർന്നു പ്രവർത്തിച്ചു. ഉടൻ തന്നെ ജീവനക്കാർ ഓടി പുറത്തിറങ്ങി. കാന്റീനിന്റെ വാതിലുകളും ജനലുകളും പുറത്തു നിന്ന് അടച്ചുപൂട്ടി. പുലിയെ ഉള്ളിലാക്കി. തുടർന്ന് സ്കൂൾ അധികൃതർ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെയും വൈൽഡ് ലൈഫ് എസ്.ഒ.എസ് എന്ന സന്നദ്ധ സംഘടനയെയും അറിയിക്കുകയായിരുന്നു. തകലി ദോകേശ്വർ ഗ്രാമത്തിലാണ്…
Read Moreഅമല പോൾ തന്റെ ഭാര്യയാണ്, പുതിയ തെളിവുകൾ പുറത്ത് വിട്ട് ഭവ്നിന്ദർ
ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന അമല പോളിന്റെ പരാതിയില്‍ അറസ്റ്റിലായ ഭവ്നിന്ദര്‍ സിംഗ് പുതിയ തെളിവുകള്‍ പുറത്ത് വിട്ടു. 2017 ല്‍ അമലയും ഭവ്‌നിന്ദര്‍ സിംഗും പഞ്ചാബി ആചാര പ്രകാരം വിവാഹിതരായി എന്ന തെളിവ് സമര്‍പ്പിച്ചതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അമലയുടെ മുന്‍ സുഹൃത്തും പഞ്ചാബി ഗായകനുമാണ് ഭവ്നിന്ദര്‍ സിംഗ്. ഭവ് നിന്ദര്‍ സിംഗിനൊപ്പമുള്ള അമലയുടെ ചിത്രങ്ങള്‍ വൈറലായതാണ് വിവാഹ വാര്‍ത്തകള്‍ക്ക് കാരണം. പരസ്യചിത്രത്തിനുവേണ്ടി ചിത്രീകരിച്ചതാണ് ഇതെന്ന് അമല പോള്‍ വെളിപ്പെടുത്തി. എന്നാല്‍ വ്യക്തിപരമായ പൊരുത്തക്കേടുകള്‍ കാരണം ഭവ്‌നിന്ദറുമായി അമല അകന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ .…
Read More