കർണാടക സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി 

മഞ്ചേശ്വരം: കർണാടക സ്വദേശിയുടെ ശരീരത്തിൽ മുറിവുകളോടെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. 

കർണാടക ബുൾഗാമിലെ ബസവപ്പ രാജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ചേശ്വരം പാവൂർ സൂപ്പി നഗറിൽ റോഡരികിൽ ഇന്നലെ പുൽച്ചെ വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്.

രണ്ടു ദിവസം മുമ്പ് സൂപ്പിയെ നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയിലെ വ്യക്തി മംഗളൂരുവിൽ നിന്നോ മറ്റോ ജോലിക്കായി രാജുവിനെ കൊണ്ടു വന്നത്. തോട്ടം പണി കഴിഞ്ഞതിന് ശേഷം തോട്ടം ഉടമയുടെ വീടിന്റെ പെൻഡ് ഹൗസിൽ ആണ് ഇയാൾ ഉറങ്ങിയിരുന്നത് . ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് 150 മീറ്റർ ദൂരം ഒരു വീടിന്റെ ഗേറ്റിന് സമീപത്താണ് മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടത്.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

മൃതദേഹത്തിന് സമീപം രക്തം തളം കെട്ടിക്കിടന്നിരുന്നു . സമീപത്ത് പുല്ലരിയുന്ന കത്തിയും കണ്ടത്തി. തോട്ടം ഉടമയുടെ വീടിന്റെ ഗേറ്റിന് സമീപം രക്തം കണ്ടത്തി. ഇവിടെ വൈകുന്നേരവും രാജു മാനസിക വിഭ്രാന്തി കാണിച്ചതായി ഇയാളുടെ കൂടെ ഉണ്ടായിരുന്ന ചിലർ പറഞ്ഞു. മയക്കുമരുന്നിന് അടിമപ്പെട്ട രാജു സ്വയം മുറിവേൽപ്പിച്ച് മരിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

രാജു ജോലിക്ക് പോകുമ്പോൾ കൊണ്ടുപോകുന്ന കത്തിയാണ് മൃതദേഹത്തിന് സമീപം  കണ്ടത്. പോലീസ് നായ മണം പിടിച്ച് കുറച്ചുദൂരം ഓടിയ ശേഷം തിരിച്ചു വന്നു. മഞ്ചേശ്വരം ഇൻസ്പെക്ടർ എ.സന്തോഷ്കുമാർ എസ്.ഐ.എൻ.അൻസാർ, എസ്.ഐ ടോണി ജെ. എന്നിവരാണ്   അന്വേഷണ സംഘത്തിൽ ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
[masterslider id="10"]

Related posts