സംസ്ഥാനത്ത് ഈ വർഷം നായ്ക്കളുടെ കടിയേറ്റത് 1.5 ലക്ഷത്തോളം പേർക്ക്

ബെംഗളൂരു: കർണാടകയിൽ ഈ വർഷം 1.58 ലക്ഷം പേർക്ക് നായ്ക്കളുടെ കടിയേറ്റതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. കൂടാതെ 2,677 പേർക്ക് റാബീസ് പരത്താൻ സാധ്യതയുള്ള പൂച്ച, കുരങ്ങ് തുടങ്ങിയ മൃഗങ്ങളുടെ കടിയേറ്റിട്ടുണ്ട് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷവും സംഖ്യ ഉയർന്നതായിരുന്നു. മൊത്തത്തിൽ മൃഗങ്ങളുടെ കടിയേറ്റത് 2.5 ലക്ഷം പേർക്കാണ്. എലിപ്പനി മരണങ്ങളുടെ കാര്യം വരുമ്പോൾ, നിംഹാൻസിലെ ലാബ് പരിശോധനകളുടെ അടിസ്ഥാനത്തിൽ ഈ വർഷം ജൂലൈ വരെ ഒമ്പത് പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം എലിപ്പനിമൂലം 13 മരണങ്ങൾ സ്ഥിരീകരിച്ചിരുന്നു.

Read More

ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: നഗരത്തിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ആരക്കുഴ കുന്നുംപിള്ളിൽ ജോൺ ജോസഫിന്റെ മകൻ അമൽ ജോൺ (23) ആണ് മരിച്ചത്. ബെംഗളൂരു രാമാനഗര ഗൗസിയ എഞ്ചിനീയറിംഗ് കോളജിലെ ബിടെക്ക് വിദ്യാർത്ഥിയായിരുന്നു അമൽ. ബെംഗളൂരു സ്വദേശിയായ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ബെംഗളൂരു നിംഹാൻസ് ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നന്ന അമൽ വ്യാഴാഴ്ച രാത്രി മരിച്ചു. സംസ്ക്കാരം ഇന്ന് രണ്ടരയ്ക്ക് ആരക്കുഴ സൈന്റ്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന പള്ളിയിൽ. അമ്മ:                 …

Read More

സൗജന്യ കൃത്രിമ അവയവ ദാന ക്യാമ്പ്; വിശദാംശങ്ങൾ അറിയാം

ബെംഗളൂരു: റോട്ടറി ബംഗളൂരു ജംക്‌ഷൻ സെപ്റ്റംബർ 15 നും 18 നും ഇടയിൽ ശങ്കരപുരം പമ്പ മഹാകവി റോഡിലെ ശ്രീ ചന്ദ്രശേഖർ ഭാരതി കല്യാണ മണ്ഡപത്തിൽ സൗജന്യ കൃത്രിമ അവയവദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാല് ദിവസത്തെ ക്യാമ്പിൽ ആയിരത്തിലധികം ഗുണഭോക്താക്കൾക്ക് കൃത്രിമ കൈകാലുകളും കാലിപ്പറുകളും നൽകും. കാലുകളോ കൈകളോ മുറിച്ചുമാറ്റപ്പെട്ടവർക്ക് ക്യാമ്പ് സന്ദർശിച്ച് സൗജന്യമായി കൈകാലുകൾ ഘടിപ്പിക്കാം. റോട്ടറി ഡിസ്‌റ്റ് 3190 ജില്ലാ ഗവർണർ ജിതേന്ദ്ര അനീജ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീ ശൃംഗേരി ശാരദാപീഠം സിഇഒ ഗൗരിശങ്കർ വിആർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Read More

ഇന്ത്യയുടെ 76-ാമത് ചെസ് ഗ്രാൻഡ്മാസ്റ്ററായി ബെംഗളൂരുവിൽ നിന്നുളള കൗമാരക്കാരൻ

ബെംഗളൂരു: റൊമാനിയയിലെ മാമയയിൽ നടന്നുകൊണ്ടിരിക്കുന്ന ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ 2,500 എലോ കടന്ന് ബെംഗളൂരു കൗമാരക്കാരനായ പ്രണവ് ആനന്ദ് ഇന്ത്യയുടെ 76-ാമത്തെ ഗ്രാൻഡ്മാസ്റ്ററായി. ഈ 15 വയസ്സുകാരൻ, ഗ്രാൻഡ് മാസ്റ്റർ പദവിക്ക് ആവശ്യമായ മറ്റ് ആവശ്യകതകൾ ഇതിനകം നിറവേറ്റിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിയാണ് ഈ ബഹുമതി നേടിയത്. ഒരു ഗ്രാൻഡ് മാസ്റ്റർ (ജി.എം) ആകാൻ, ഒരു കളിക്കാരന് മൂന്ന് (ജി.എം) മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും 2,500 Elo പോയിന്റുകളുടെ തത്സമയ റേറ്റിംഗ് മറികടക്കുകയും വേണം. ജൂലൈയിൽ സ്വിറ്റ്സർലൻഡിൽ നടന്ന 55-ാമത് ബിയൽ ചെസ് ഫെസ്റ്റിവലിൽ ആനന്ദ്…

Read More

മിശ്രവിവാഹം തടഞ്ഞതിന് നാല് യുവാക്കൾക്കെതിരെ കേസ്

ബെംഗളൂരു: ചിക്കമംഗളൂരുവിൽ ഹിന്ദു യുവതിയും മുസ്ലീം യുവാവും തമ്മിലുള്ള മിശ്രവിവാഹം ബുധനാഴ്ച ഒരു സംഘം യുവാക്കൾ തടഞ്ഞു. മുസ്ലീം യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബസവനഹള്ളി പോലീസ് നാല് പേർക്കെതിരെ കേസെടുത്തു. ചിക്കമംഗളൂരു രത്നഗിരി റോഡിലുള്ള സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം കഴിക്കുന്നതിനായി എത്തിയതായിരുന്നു ഇരുവരും. വിവാഹ വിവരം അറിഞ്ഞ നാലു യുവാക്കൾ ഇടപെട്ട് നടപടികൾ നിർത്തിവച്ചു. തുടർന്ന് ഇവർ ദമ്പതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് വിവിധ സംഘടനാ പ്രവർത്തകർ പൊലീസ് സ്റ്റേഷനു സമീപം തടിച്ചുകൂടുകയും പൊലീസുമായി ചർച്ച നടത്തുകയും ചെയ്തു. മുസ്ലീം…

Read More

നാലപ്പാട് അക്കാദമിയിലെ കെട്ടിടം പൊളിക്കൽ യജ്ഞം നിലച്ചു

BBMP_engineers building

ബെംഗളൂരു: കോൺഗ്രസ് എംഎൽഎ എൻ എ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള നാലപ്പാട് അക്കാദമി മാനേജ്‌മെന്റ് സ്റ്റേയ്‌ക്കായി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സംയുക്ത സർവേ ആവശ്യപ്പെട്ട് ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ പൊളിക്കൽ നീക്കം നിർത്തിവച്ചു. സംഭവവികാസത്തെത്തുടർന്ന്, കേസ് വീണ്ടും വാദം കേൾക്കുന്നതിനാൽ അക്കാദമിക്ക് വെള്ളിയാഴ്ച വരെ സ്‌റ്റേ ലഭിച്ചതായി റിപ്പോർട്ടുണ്ട്. ഇനി മേലുദ്യോഗസ്ഥരിൽ നിന്ന് നിർദ്ദേശം വന്നാൽ ഞങ്ങൾ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ബെലന്ദുരു വാർഡിലെ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീനിവാസുലു പറഞ്ഞു, സർവേ നമ്പർ 70/14ൽ രണ്ടര മീറ്റർ വീതിയും 150.5 മീറ്റർ നീളവുമുള്ള മഴക്കുഴിയാണ് നാലപ്പാട്…

Read More

ഇനി ബെംഗളൂരുവിൽ നിന്ന് നേരിട്ട് സിഡ്‌നിയിലേക്ക് പറക്കാം

ബെംഗളൂരു: ഓസ്‌ട്രേലിയയുടെ ദേശീയ വിമാനക്കമ്പനിയായ ക്വാണ്ടാസ് ദക്ഷിണേന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഇടയിലുള്ള ആദ്യത്തെ നേരിട്ടുള്ള എയർലൈൻ കണക്ഷൻ ബുധനാഴ്ച തുറന്ന് പുതിയ ബെംഗളൂരു-സിഡ്‌നി റൂട്ട് ആരംഭിച്ചു. 2022വർഷമാദ്യം ഈ റൂട്ടിനെ “ശക്തമായ ആവശ്യം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ സർവീസിന്റെ പ്രഖ്യാപനം എയർലൈൻ നടത്തിയിരുന്നു. എല്ലാ ക്യാബിനുകളിലും ഔട്ട്‌ബൗണ്ട്, ഇൻബൗണ്ട് ഉദ്ഘാടന വിമാന ടിക്കറ്റുകൾ വിറ്റുതീർന്നതായി എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ബെംഗളുരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (കെഐഎ) സിഡ്‌നിയിലേക്ക് ആഴ്ചയിൽ നാല് തവണ ക്വാണ്ടാസ് എ330 വിമാനം പറത്തും.…

Read More

എം.ഇ.ഇ സൂ റിപ്പോർട്ടിൽ മികച്ച റാങ്കുകൾ നേടി മൈസൂരു മൃഗശാല

ബെംഗളൂരു: ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻസ് (മൈസൂർ മൃഗശാല) രാജ്യത്തെ മൂന്നാമത്തെ മികച്ച മൃഗശാലയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ബെംഗളൂരുവിലെ ബന്നാർഘട്ട സുവോളജിക്കൽ പാർക്ക് 9-ാം സ്ഥാനത്തെത്തി. വലിയ മൃഗശാലകളുടെ വിഭാഗത്തിൽ മൈസൂരു മൃഗശാല രണ്ടാം സ്ഥാനത്തും മൊത്തത്തിലുള്ള റാങ്കിംഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തുമാണ്,” മൈസൂരു മൃഗശാല എക്സിക്യൂട്ടീവ് ഡയറക്ടർ അജിത് കുൽക്കർണി പറഞ്ഞു. ഭുവനേശ്വറിൽ നടന്ന മൃഗശാല ഡയറക്ടർമാരുടെ കോൺഫറൻസിന്റെ ഭാഗമായി സെൻട്രൽ സൂ അതോറിറ്റി (CZA) അടുത്തിടെ പുറത്തിറക്കിയ പട്ടികയിൽ മൃഗശാലകളുടെ ഒന്നാം റാങ്കിൽ ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻസ് (മൈസൂർ മൃഗശാല) ഇടംപിടിച്ചതിൽ…

Read More

കാറിടിച്ച് മലയാളിയുൾപ്പെടെ 2 പേർ മരിച്ചു

ചെന്നൈ: ജോലികഴിഞ്ഞ് ഓഫീസിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ കാറിടിച്ച് മലയാളിയടക്കം ഐടി ജീവനക്കാരായ രണ്ടു യുവതികൾ മരിച്ചു. പാലക്കാട് അകത്തേത്തറ ധോണി പാതിരിനഗർ ‘സുരഭില’യിൽ രവിമണിയുടെ മകൾ ശ്രീലക്ഷ്മി, തിരുപ്പതി സ്വദേശിനി എസ്. ലാവണ്യ എന്നിവരാണ്  മരിച്ചത്. ചെന്നൈ ഓൾഡ് മഹാബലിപുരം റോഡിൽ(ഒഎംആർ) ആണ് അപകടം നടന്നത്. നടന്നുപോകുന്ന ഇവരെ അതിവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കാറോടിച്ചിരുന്ന മോഡിഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുതന്നെ ശ്രീലക്ഷ്മി മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷമാണ് ലാവണ്യ മരിച്ചത്. രണ്ടുപേരും എച്ച്.സി.എൽ.…

Read More

ഡ്യൂറൻഡ് കപ്പ്‌, ബെംഗളൂരു ഫൈനലിൽ പ്രവേശിച്ചു 

ബെംഗളൂരു: ഹൈദരാബാദ് എഫ്.സിയെ മറികടന്ന് ബെംഗളൂരു എഫ്.സി. 2022 ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍. സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു ഹൈദരാബാദിനെ മറികടന്നത്. ഹൈദരാബാദിന്റെ ഒഡെയ് ഒനൈയിന്‍ഡ്യ വഴങ്ങിയ സെല്‍ഫ് ഗോളാണ് ബെംഗളൂരുവിന് തുണയായത്. മത്സരത്തിന്റെ 30-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. പ്രബീര്‍ ദാസിന്റെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതിനിടയില്‍ പന്ത് ഒഡെയുടെ കാലില്‍ തട്ടി അബദ്ധത്തില്‍ വലയില്‍ കയറുകയായിരുന്നു. ആദ്യം റോയ് കൃഷ്ണയാണ് ഗോളടിച്ചതെന്ന് തോന്നിച്ചെങ്കിലും പിന്നീട് റീപ്ലേയില്‍ അത് സെല്‍ഫ് ഗോളാണെന്ന് കണ്ടെത്തി. ഈ ഗോളിന്റെ ബലത്തില്‍ ബെംഗളൂരു ഫൈനലിലേക്ക് പ്രവേശിച്ചു. സമനില…

Read More
Click Here to Follow Us