ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: നഗരത്തിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ആരക്കുഴ കുന്നുംപിള്ളിൽ ജോൺ ജോസഫിന്റെ മകൻ അമൽ ജോൺ (23) ആണ് മരിച്ചത്.

ബെംഗളൂരു രാമാനഗര ഗൗസിയ എഞ്ചിനീയറിംഗ് കോളജിലെ ബിടെക്ക് വിദ്യാർത്ഥിയായിരുന്നു അമൽ. ബെംഗളൂരു സ്വദേശിയായ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

ബെംഗളൂരു നിംഹാൻസ് ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നന്ന അമൽ വ്യാഴാഴ്ച രാത്രി മരിച്ചു. സംസ്ക്കാരം ഇന്ന് രണ്ടരയ്ക്ക് ആരക്കുഴ സൈന്റ്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന പള്ളിയിൽ.

  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

അമ്മ:                    നേര്യമംഗലം തലക്കോട് പുളിക്കമ്പുറത്ത് ലിസി
സഹോദരങ്ങൾ:  ഐശ്വര്യ, അനീറ്റ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts