നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

യുവ നടൻ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകയുടെ പരാതി. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്തു എന്നാണ് മാധ്യമപ്രവർത്തകയുടെ പരാതി. ഇന്നലെ ചട്ടമ്പി സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം. അഭിമുഖത്തിൽ ചോദിച്ച ചോദ്യം ഇഷ്ടപ്പെടാതിരുന്നതാണ് ശ്രീനാഥ് ഭാസി മോശംഭാഷാപ്രയോഗങ്ങൾ നടത്തിയത്. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്ന് മാധ്യമപ്രവർത്തകൻ പറയുന്നു. സംഭവത്തിൽ ഇടപെട്ട സിനിമ നിർമാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറുകയും ചെയ്തുവെന്ന് പരാതിയിൽ പരസ്യമായി…

Read More

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റർ : കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: കർണാടക സർക്കാരിന് നാണക്കേടുണ്ടാക്കുന്ന വിധത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ചിത്രം ഉൾപ്പെടുത്തി പേ സിഎം പോസ്റ്റർ പതിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പേസിഎം’, ‘40% ഇവിടെ സ്വീകരിക്കും’ എന്ന കുറിപ്പോടെ മുഖ്യമന്ത്രിയുടെ മുഖചിത്രം ചേർത്ത് പോസ്റ്റർ പതിപ്പിച്ചതിന് സമൂഹമാധ്യമ ടീമിലെ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ക്യൂ ആർ കോഡിന്റെ രൂപത്തിലാണ് ബസവരാജ് ബൊമ്മൈയുടെ ചിത്രം പതിച്ചിരുന്നത്. സമൂഹമാധ്യമ വിഭാഗം മുൻ തലവൻ ബിആർ നായിഡുവിനെ വസന്ദ് നഗറിലെ എംബസി അപ്പാർട്ട്മെന്റിൽ നിന്നാണ് പോലീസ് നാടകീയമായി പിടികൂടിയത്. നാല് പോലീസുകാർ ചേർന്ന്…

Read More

സംസ്ഥാനത്ത് നാളെ ഹർത്താൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു . പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള സർക്കാരിന്റെ ഭരണകൂടത്തിനെതിരെയാണ് ഹർത്താലെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പറഞ്ഞു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചു.

Read More

സെൽഫ് ഡിഫെൻസ് വർക്ക്‌ ഷോപ്പ്, സെപ്റ്റംബർ 25 ന്

ബെംഗളൂരു: സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 25 ന് രാവിലെ 9 മണിക്ക് സ്ത്രീകൾക്കായി ബെംഗളൂരു അഭീവ ക്രോസ് ഫിറ്റ് അറീനയിൽ പ്രത്യേക ക്ലാസ്സ്. പ്രൊട്ടക്ഷൻ മാനിയ ഫൗണ്ടർ ആൻഡ് ചീഫ് ഇൻസ്‌ട്രക്ടർ ആയ പ്രേം മേനോൻ സ്വയം പ്രതിരോധത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രത്യക്ഷ പ്രതികരണ പ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസ്സ് ഉണ്ടാകുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ക്ലാസ്സ്. പുരുഷന്മാർക്കുള്ള ക്ലാസ്സ് പിന്നീട് ഉണ്ടായിരിക്കുമെന്നും അറിയിച്ചു. ബെംഗളൂരു മലയാളി റൈഡേഴ്സും അഭിവക്രോഫിറ്റ് അറീനയും ചേർന്നാണ് സെൽഫ് ഡിഫെൻസ്…

Read More

കർണാടകയിലെ ഹിജാബ് വിഷയത്തിലെ തർക്കം നാളെ തീർക്കണം ; സുപ്രീം കോടതി

ഡൽഹി : കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വാദങ്ങളിൽ നാളെ തീർക്കണമെന്ന് സുപ്രിംകോടതി നിർദ്ദേശം. ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ഒരു സംഘം സമർപ്പിച്ച ഹർജിയിൽ ഒമ്പതുദിവസമായി സുപ്രിംകോടതിയിൽ വാദം നടക്കുകയാണ്. അഭിഭാഷകരുടെ അഭിഭാഷകനോട് ഇന്ന് ഒരു മണിക്കൂറിനുള്ളിൽ വാദം തീർക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഞങ്ങൾക്ക് ക്ഷമ നഷ്ടപ്പെടുന്നു.ഞങ്ങൾ നിങ്ങൾക്കെല്ലാവർക്കും ഒരു മണിക്കൂർ സമയം തരാം. അതിനുള്ളിൽ വാദം മുഴുവൻ പൂർത്തിയാക്കണം. ഇപ്പോൾ നടക്കുന്നത് ജസ്റ്റിമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. മുതിർന്ന അഭിഭാഷകൻ…

Read More

ജീവനക്കാർക്ക് വിശദീകരണ കത്ത് അയച്ച് ബൈജൂസ് 

ബെംഗളൂരു∙ രാജ്യത്തെ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ് 200 കോടി രൂപയുടെ വരുമാന വളർച്ച പദ്ധതിയിട്ട് കൂടുതൽ ലാഭകരമായ പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയാണെന്ന് ബൈജൂസ് സിഐഒ ബൈജു രവീന്ദ്രൻ. 2021 സാമ്പത്തിക വർഷത്തിൽ 4564 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ബൈജു രവീന്ദ്രൻ കമ്പനി ജീവനക്കാർക്ക് അയച്ച കത്തിൽ ആണ് ഈ കാര്യം പ്രതിപാദിച്ചിട്ടുള്ളത്. കഴിഞ്ഞ 5 മാസങ്ങളിൽ ഓരോന്നിലും 1000 കോടിയിലധികം രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്.  2023 സാമ്പത്തിക വർഷം മുതൽ ലാഭക്ഷമതയുള്ള സുസ്ഥിരം വളർച്ച ഉറപ്പാക്കുമെന്നും ബൈജൂസ് കത്തിൽ…

Read More

ഗീത പഠിപ്പിക്കാമെങ്കിൽ ഖുർആൻ പഠിപ്പിച്ചുകൂടെ? മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: അടുത്ത അധ്യയന വർഷം മുതൽ കർണാടകയിൽ ഭഗവദ് ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്. സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളിൽ ധാർമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭഗവദ്ഗീത ഇനി പഠിപ്പിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി. ഗീത പഠിപ്പിക്കാമെങ്കിൽ എന്തുകൊണ്ട് ഖുർആൻ പഠിപ്പിച്ചുകൂടാ എന്നാണ് മറ്റൊരു പക്ഷത്തിന്റെ ചോദ്യം. എന്നാൽ ഖുർആൻ മതഗ്രന്ഥമാണെന്നും ഭഗവദ്ഗീത മതഗ്രന്ഥമല്ലെന്നും മന്ത്രി പറഞ്ഞു. അത് ദൈവത്തെ ആരാധിക്കുന്നതിനെക്കുറിച്ചോ ഏതെങ്കിലും മതപരമായ ആചാരങ്ങളെയോ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ ഖുർആൻ അങ്ങനെയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഭഗവദ്ഗീത ഒരു മതഗ്രന്ഥമല്ല. ഭഗവദ് ഗീത…

Read More

ഗണേശ ഘോഷയാത്രയ്ക്കിടെ ആക്രമണത്തിൽ ഒരാളെ കുത്തികൊന്ന കേസിൽ 300 പേർക്കെതിരെ എഫ് ഐ ആർ

ബെംഗളൂരു: കർണാടകയിൽ വർഗീയ സംഘർഷത്തിനിടെ യുവാവിനെ മതതീവ്രവാദികൾ കുത്തിക്കൊന്ന കേസിൽ 300 പേർക്ക് എതിരെ എഫ് ഐ ആർ. ഹവേരി ജില്ലയിലെ റാനെബെന്നൂരിലാണ് സംഭവം. ജില്ലയിൽ വിനായക ചതുർത്ഥിയുടെ ഭാഗമായുള്ള അവസാന ഘട്ട ആഘോഷങ്ങളെന്നോണം ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടെയായിരുന്നു സംഘർഷം. ഘോഷയാത്ര പ്രദേശത്തെ ദർഗയ്ക്ക് മുൻപിൽ എത്തിയതോടെ മതതീവ്രവാദികൾ കല്ലെറിയുകയായിരുന്നു. ഇതിന് പിന്നാലെ ഒരു സംഘം വിശ്വാസികളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് പ്രദേശത്തെ സംഘർഷാവസ്ഥ പരിഹരിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം സമീപത്തെ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ…

Read More

ക്രെഡിറ്റ്‌ കാർഡ് തട്ടിപ്പിൽ നഷ്ടമായത് 1.9 ലക്ഷം 

ബെംഗളൂരു: ക്രെഡിറ്റ് കാർഡ് പരിധി വർധിപ്പിക്കാൻ സഹായിക്കാമെന്ന വ്യാജേനെ തട്ടിപ്പ്, സ്വകാര്യ ജീവനക്കാരായ രണ്ട് പേർക്ക് നഷ്ടമായത് ലക്ഷങ്ങൾ. വൈറ്റ്ഫീൽഡിന് സമീപമുള്ള അംബേദ്കർ നഗർ സ്വദേശിയായ യുവാവിന് ഉച്ചയ്ക്ക് 2.30നാണ് അപരിചിതമായ ഫോൺ വന്നത്. കാർഡ് ഉണ്ടായിരുന്ന സ്വകാര്യ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വിഭാഗത്തിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത് . തന്റെ കാർഡ് വിവരങ്ങൾ പങ്കുവയ്ക്കാൻ യുവാവിനോട് ആവശ്യപ്പെട്ടു. തട്ടിപ്പ് സന്ദേശത്തിന് അദ്ദേഹം മറുപടി നൽകി. തുടർന്നാണ് പണം നഷ്ടമായത്. കോൾ വന്ന അന്നുരാത്രി തന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 1,29,900 രൂപ…

Read More

തട്ടികൊണ്ട് പോയ നവജാത ശിശുവിനെ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ബെളഗാവിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ പോലീസ് കണ്ടെത്തി . കുട്ടിയെ കടത്തിയ മാലാ കാബ്ലെ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ബെളഗാവി അത്താനിയിലെ സർക്കാർ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം കുട്ടിയെ തട്ടി കൊണ്ട് പോയത്. അംബിക ഗുവി എന്ന യുവതി പ്രവാസശേഷം വാർഡിൽ വിശ്രാമിക്കവേ നഴ്‌സിൻ്റെ വേഷത്തിലെത്തിയാണ് കാബ്ലെ കുട്ടിയെ തട്ടിയെടുത്തത്. വാർഡിൽ ഉള്ള ഏവരും സർക്കാർ ആനുകൂല്യം ലഭിക്കാനുള്ള കാർഡ് കൈപ്പറ്റനായി ഓഫീസിലെത്തണമേന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ കൃത്യം നടത്തിയത് . കുട്ടിയുടെ ഭാരം നോക്കണമെന്ന് പറഞ്ഞു ആണ് കുട്ടിയെ…

Read More
Click Here to Follow Us