മുഖ്യമന്ത്രിക്കെതിരെ പോസ്റ്റർ : കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: കർണാടക സർക്കാരിന് നാണക്കേടുണ്ടാക്കുന്ന വിധത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ചിത്രം ഉൾപ്പെടുത്തി പേ സിഎം പോസ്റ്റർ പതിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

പേസിഎം’, ‘40% ഇവിടെ സ്വീകരിക്കും’ എന്ന കുറിപ്പോടെ മുഖ്യമന്ത്രിയുടെ മുഖചിത്രം ചേർത്ത് പോസ്റ്റർ പതിപ്പിച്ചതിന് സമൂഹമാധ്യമ ടീമിലെ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ക്യൂ ആർ കോഡിന്റെ രൂപത്തിലാണ് ബസവരാജ് ബൊമ്മൈയുടെ ചിത്രം പതിച്ചിരുന്നത്.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

സമൂഹമാധ്യമ വിഭാഗം മുൻ തലവൻ ബിആർ നായിഡുവിനെ വസന്ദ് നഗറിലെ എംബസി അപ്പാർട്ട്മെന്റിൽ നിന്നാണ് പോലീസ് നാടകീയമായി പിടികൂടിയത്. നാല് പോലീസുകാർ ചേർന്ന് ഇദ്ദേഹത്തെ ഹായ് ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

സോഷ്യൽ മീഡിയ ടീമിലെ പ്രമുഖനായ ഡിഎ ഗഗൻ യാദവാണ് പിടിയിലായ മറ്റൊരു നേതാവ്. പാർട്ടി നേതാവ് ഡി ഐ ഗോപാലിന്റെ മകനും മുൻ മന്ത്രി എ കൃഷ്ണപ്പയുടെ അനന്തിരവനുമാണ് ഗഗൻ. കെ ആർ പുരത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ സദാശിവ് നഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു എന്നാണ് വിവരം. രണ്ടു നേതാക്കളെയും പോലീസ് സ്റ്റേഷനിൽ വെച്ച് ചോദ്യം ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി
[masterslider id="10"]

Related posts