ബെംഗളൂരു: നഗരത്തെ മുക്കിയ വെള്ളപ്പൊക്കത്തിൽ 30 വർഷത്തിന് ശേഷം നദി പുനർജനിച്ചു. കഴിഞ്ഞ 30 വർഷമായി വറ്റി വരണ്ട് മരിച്ച് കിടന്നിരുന്ന ദക്ഷിണ പിനാകിനി നദിയാണ് വീണ്ടും വെള്ളം നിറഞ്ഞ് പുതുജീവൻ നേടിയത്. ചിക് ബല്ലാപ്പൂർ, ഹോസ്കോട്ട്, കടുഗോഡി, സർജാപ്പൂർ, മാലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നദി ഒഴുകി വെള്ളമെത്തിച്ചു. 30 വർഷമായി വർഷകാലത്തു പോലും നദിയിൽ ഒരു തുള്ളി വെള്ളം ഉണ്ടാകാറില്ല. നദി മരിച്ചുവെന്നാണ് പരിസ്ഥിതി പ്രവർത്തകർ പോലും കരുതിയിരുന്നത്. നദി ഇപ്പോൾ വെള്ളം നിറഞ്ഞ് പഴയതു പോലെ ഒഴുകുന്നു.
Read MoreDay: 11 September 2022
മംഗളൂരു വിമാനത്താവളത്തിൽ 5 ദിവസത്തിനിടെ 44 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
ബെംഗളൂരു: സെപ്റ്റംബർ ആറിനും പത്തിനും ഇടയിൽ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 44.33 ലക്ഷം രൂപ വിലമതിക്കുന്ന 869 ഗ്രാം 24 കാരറ്റ് സ്വർണം പിടിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. വ്യത്യസ്ത സംഭവങ്ങളിൽ ഒരു യുവതിയടക്കം പേരിൽ അഞ്ച് സ്വർണം പിടികൂടിയത്. ഇവരെല്ലാം കാസർകോട്, ദക്ഷിണ കന്നഡ ജില്ലകളിൽ നിന്നുള്ളവരാണ്. ദുബായിൽ നിന്നാണ് ഇവർ എത്തിയത്. സ്വർണം കടത്താനായി വ്യത്യസ്ത രീതികൾ ഉപയോഗിച്ചു. ജീൻസ് പാന്റ്സ്, അടിവസ്ത്രം, ബനിയൻ, ഷൂ, മലാശയം എന്നിവയിൽ പേസ്റ്റിന്റെയും പൊടിയുടെയും രൂപത്തിൽ സ്വർണം ഒളിപ്പിച്ചത് ഉൾപ്പെടെയുള്ള രീതികളാണ് ഇവർ…
Read Moreസ്കൂൾ കാന്റീനിൽ ഒളിച്ചിരുന്ന പുലിയെ പിടികൂടി
മുംബൈ : മഹാരാഷ്ട്രയിലെ ജവഹർ നവോദയ സ്കൂൾ കാന്റീനിൽ ശുചീകരണ ജീവനക്കാർ രാവിലെ എത്തിയപ്പോൾ കണ്ടത് പേടിപ്പിക്കുന്ന കാഴ്ചയായിരുന്നു. കാന്റീനിലെ ഇരിപ്പിടത്തിനടയിൽ ചുരുണ്ടു വിശ്രമിക്കുന്ന കൂറ്റനൊരു പുള്ളിപ്പുലി. നിലവിളിക്കാൻ പോലും മറന്ന് ഒരു നിമിഷം നിന്നുപോയ ജീവിക്കാൻ അടുത്ത നിമിഷം ഉണർന്നു പ്രവർത്തിച്ചു. ഉടൻ തന്നെ ജീവനക്കാർ ഓടി പുറത്തിറങ്ങി. കാന്റീനിന്റെ വാതിലുകളും ജനലുകളും പുറത്തു നിന്ന് അടച്ചുപൂട്ടി. പുലിയെ ഉള്ളിലാക്കി. തുടർന്ന് സ്കൂൾ അധികൃതർ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെയും വൈൽഡ് ലൈഫ് എസ്.ഒ.എസ് എന്ന സന്നദ്ധ സംഘടനയെയും അറിയിക്കുകയായിരുന്നു. തകലി ദോകേശ്വർ ഗ്രാമത്തിലാണ്…
Read Moreഅമല പോൾ തന്റെ ഭാര്യയാണ്, പുതിയ തെളിവുകൾ പുറത്ത് വിട്ട് ഭവ്നിന്ദർ
ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന അമല പോളിന്റെ പരാതിയില്‍ അറസ്റ്റിലായ ഭവ്നിന്ദര് സിംഗ് പുതിയ തെളിവുകള്‍ പുറത്ത് വിട്ടു. 2017 ല്‍ അമലയും ഭവ്നിന്ദര് സിംഗും പഞ്ചാബി ആചാര പ്രകാരം വിവാഹിതരായി എന്ന തെളിവ് സമര്‍പ്പിച്ചതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അമലയുടെ മുന്‍ സുഹൃത്തും പഞ്ചാബി ഗായകനുമാണ് ഭവ്നിന്ദര് സിംഗ്. ഭവ് നിന്ദര്‍ സിംഗിനൊപ്പമുള്ള അമലയുടെ ചിത്രങ്ങള്‍ വൈറലായതാണ് വിവാഹ വാര്‍ത്തകള്‍ക്ക് കാരണം. പരസ്യചിത്രത്തിനുവേണ്ടി ചിത്രീകരിച്ചതാണ് ഇതെന്ന് അമല പോള്‍ വെളിപ്പെടുത്തി. എന്നാല്‍ വ്യക്തിപരമായ പൊരുത്തക്കേടുകള്‍ കാരണം ഭവ്നിന്ദറുമായി അമല അകന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ .…
Read Moreഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമു ഈ വർഷത്തെ മൈസൂർ ദസറ ഉദ്ഘാടനം ചെയ്യും
ബെംഗളൂരു: പ്രസിഡന്റ് ദ്രൗപതി മുർമു സെപ്തംബർ 26 ന് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞു. ജൂലൈയിൽ ഇന്ത്യയുടെ ആദ്യ ഗോത്രവർഗ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുർമു, മൈസൂർ ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് ചാമുണ്ഡി ക്ഷേത്രത്തിലെ ആചാരപരമായ പൂജയിൽ പങ്കെടുക്കും. ദസറയിൽ ആർ ഉദ്ഘാടനം ചെയ്യണമെന്ന് തീരുമാനിക്കാൻ ഉന്നതതല സമിതിയിൽ നിന്നും തനിക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വളരെ ആലോചിച്ചതിന് ശേഷം, ഞങ്ങളുടെ പുതിയ പ്രസിഡന്റ് ദ്രൗപതി മുർമുവിനെ ക്ഷണിക്കാൻ ഞാൻ തീരുമാനിച്ചതെന്നും…
Read Moreസ്കൈബസ് പദ്ധതി, സാധ്യത പഠന റിപ്പോർട്ട് തേടുമെന്ന് കേന്ദ്രമന്ത്രി
ബെംഗളൂരു: നഗരത്തിലെ ഗതാഗതത്തിരക്ക് കുറക്കാൻ സ്കൈബസ് പദ്ധതിക്ക് കഴിയുമെന്നും ഇതു സംബന്ധിച സാധ്യതാ പഠന റിപോർട്ട് അന്താരാഷ്ട്ര കമ്പനികളിയിൽ നിന്നു മൂന്നുമാസത്തിനകം തേടുമേന്നും കേന്ദ്ര റോഡ്- ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഐ.ടി ഹബ്ബായ ബംഗാളൂരുവിലെ ഗതാഗതത്തിരക്ക് കുറക്കുന്നതിനാവശ്യമായ പരിഹാരം തേടുകയാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . സ്കൈ ബസുകളിയിൽ ഒരു ലക്ഷം പേരെ യാത്രചെയ്യാൻ സാധിപ്പിച്ചാൽ അത് റോഡ് ഗതാഗ തക്കുരുക്ക് ഗണ്യമായി കുറക്കുമെന്നു അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി പെയ്ത കന്നത്ത മഴയിലുണ്ടായ പ്രളയമാണ് ബംഗളൂരു-മൈസൂരു ഹൈവേയെ തടസ്സപ്പെടുത്തിയത്. അഞ്ചുവർഷത്തെ ശരാശരി മഴയുടെ കണക്ക്…
Read Moreഭാരത് ജോഡോ യാത്ര കർണാടകയിൽ 30 ന്
ബെംഗളൂരു: ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 30ന് കർണാടകയിൽ പ്രവേശിക്കും. റാലിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാനുള്ള പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. പോർട്ടൽ പ്രവർത്തനം ആരംഭിച്ച് ഇതിനോടകം ഒരു ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലെ ജനങ്ങൾക്കും രാഹുൽ ഗാന്ധിയുമായി സംവദിക്കാനും പ്രശ്നങ്ങൾ അവതരിപ്പിക്കാനും അവസരമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി. കെ ശിവകുമാറും അറിയിച്ചു.
Read Moreലോൺ ആപ്പുകൾക്കെതിരെ നടപടി കടുപ്പിച്ച് ഇ ഡി
ബെംഗളൂരു: ചൈനീസ് ലോൺ ആപ്പുകൾക്കെതിരെ നടപടി കടുപ്പിച്ച് ഇ .ഡി. വിവിധ സംസ്ഥാനങ്ങളിലെ ആപ്പുകളുടെ ഓഫീസുകളിലും ആപ്പ് ഉടമകളുടെ വീടുകളിലും പരിശോധന വ്യാപിപ്പിക്കാൻ ഇ .ഡി തീരുമാനിച്ചു. ഇന്നലെ കൊൽക്കത്തയിൽ നടന്ന റെയ്ഡിൽ 7 കോടി രൂപയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ചൈനീസ് ലോൺ ആപ്പുകൾക്കെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് ഇ .ഡി പരിശോധന വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ആപ്പുകൾ തട്ടിപ്പുകളുടെ വിളനിലമാകുകയാണ്. അത്യാവശ്യ ഘട്ടത്തിൽ പണം വായ്പയായി സ്വീകരിച്ച നിരവധി പേര് പിന്നാലെ ഇവരുടെ ഭീഷണിക്കും പണം തട്ടിപ്പിനും ബ്ലാക്ക് മെയിലിംഗിനും ഇരയാകുന്നത്. ലോൺ സ്വീകരിച്ചവരുടെ…
Read More14 കാരിയെ വിവാഹം കഴിച്ചതിന് 46കാരൻ പിടിയിൽ
ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിൽ ശൈശവവിവാഹം ആരോപിച്ച് 14 വയസ്സുള്ള പെൺകുട്ടിയുടെ 46 കാരനായ ഭർത്താവിനെയും മാതാപിതാക്കളെയും ശനിയാഴ്ച കർണാടക പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം നടത്തിക്കൊടുത്ത പൂജാരിക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. സ്കൂൾ വിട്ടുപോയ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) കസ്റ്റഡിയിൽ അയച്ചു, ഇപ്പോൾ ബംഗളൂരുവിലെ വിൽസൺ ഗാർഡനിലെ സ്ത്രീകൾക്കായുള്ള സർക്കാർ അഭയകേന്ദ്രത്തിലാണ് പാർപ്പിച്ചിട്ടുള്ളത്. ചിക്കബെട്ടഹള്ളിയിലെ ഭൂവുടമ എൻ ഗുരുപ്രസാദാണ് പ്രതിയായ ഭർത്താവ്. ദിവസ വേതന തൊഴിലാളികളാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. പ്രതി ഗുരുപ്രസാദ് പെൺകുട്ടിയുടെ മാതാപിതാക്കളെ പണം നൽകി പ്രലോഭിപ്പിച്ചതായി പോലീസ്…
Read Moreപതിനാലു വയസുകാരിയെ വിവാഹം ചെയ്ത 46 കാരൻ അറസ്റ്റിൽ
ബെംഗളൂരു:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച നാല്പ്പത്താറുകാരൻ അറസ്റ്റിൽ. ചിക്കബേട്ടഹള്ളി സ്വദേശി എൻ ഗുരുപ്രസാദാണ് പിടിയിലായത്. വിവാഹം നടത്തിക്കൊടുത്തതിന് കുട്ടിയുടെ മാതാപിതാക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ശൈശവവിവാഹ നിരോധന നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തു. വിദ്യാഭ്യാസത്തിന്റെ മാതാപിതാക്കൾ ദരിദ്രരും കൂലിപ്പണിക്കാരുമാണ്. കല്യാണം കഴിഞ്ഞ കുട്ടി കൂടാതെ രണ്ട് പെൺകുട്ടികൾ കൂടി ഈ ദമ്പതികൾക്കുണ്ട് . കുടുംബത്തിന്റെ ഈ സാഹചര്യം മുതലെടുത്താണ് ഗുരുപ്രസാദ് ബിരുദയെ വിവാഹം കഴിച്ചതെന്നാണ് പോലീസ് പറയുന്നത്. ഗുരുപ്രസാദിന്റെ ഭാര്യ വർഷങ്ങൾക്ക് മുമ്പേ ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു. അടുത്തിടെയാണ് ഇയാൾ ദരിദ്രകുടുംബത്തിൽപ്പെട്ട പതിനാലുവയസ്സുകാരിയെ കണ്ടത്. തുടര്‍ന്ന് മറ്റൊരു സ്ത്രീ…
Read More