ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമു ഈ വർഷത്തെ മൈസൂർ ദസറ ഉദ്ഘാടനം ചെയ്യും

draupadi murmu

ബെംഗളൂരു: പ്രസിഡന്റ് ദ്രൗപതി മുർമു സെപ്തംബർ 26 ന് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞു. ജൂലൈയിൽ ഇന്ത്യയുടെ ആദ്യ ഗോത്രവർഗ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുർമു, മൈസൂർ ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് ചാമുണ്ഡി ക്ഷേത്രത്തിലെ ആചാരപരമായ പൂജയിൽ പങ്കെടുക്കും.

ദസറയിൽ ആർ ഉദ്ഘാടനം ചെയ്യണമെന്ന് തീരുമാനിക്കാൻ ഉന്നതതല സമിതിയിൽ നിന്നും തനിക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വളരെ ആലോചിച്ചതിന് ശേഷം, ഞങ്ങളുടെ പുതിയ പ്രസിഡന്റ് ദ്രൗപതി മുർമുവിനെ ക്ഷണിക്കാൻ ഞാൻ തീരുമാനിച്ചതെന്നും ഞാൻ പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഒരു കത്ത് എഴുതിയിരുന്നെന്നും ഇന്ന് വൈകുന്നേരത്തോടെ തനിക്ക് പ്രതികരണം ലഭിച്ചുവെന്നും ബൊമ്മൈ പറഞ്ഞു. അതിനാൽ, ഇത്തവണ നമ്മുടെ പ്രഥമ പൗരനായ ദ്രൗപതി മുർമു ദസറ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം
  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ
[masterslider id="10"]

Related posts