മഴക്കെടുതി; ഐടി കമ്പനികൾക്ക് 225 കോടി രൂപയുടെ നഷ്ടം

ബെംഗളൂരു: നഗരത്തിലുണ്ടായ മഴയിലും വെള്ളക്കെട്ടിലും ഐടി കമ്പനികൾക്ക് 225 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നത്തിൽ ചര്ച്ച ചെയ്യാമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഐടി കമ്പനികൾക്ക് ഉറപ്പ് നൽകി. സംസ്ഥാനതലസ്ഥാനത്ത് മഴയും വെള്ളക്കെട്ടും കാരണം അവർക്കുണ്ടായ നാശനഷ്ടങ്ങളും നഷ്ടപരിഹാരവും വിളിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളക്കെട്ട് കാരണം അവർ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഐടി കമ്പനികളെ വിളിച്ച് അവരുമായി സംസാരിക്കും. മഴയെ തുടർന്നുണ്ടായ നഷ്ടപരിഹാരവും മറ്റ് അനുബന്ധ നാശനഷ്ടങ്ങളും ഞങ്ങൾ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. ഔട്ടർ റിങ് റോഡ് പ്രശ്നം പരിഹരിക്കണമെന്ന് ഐടി കമ്പനികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം.

  മരണത്തെ മുഖാമുഖം കണ്ട നിമിഷം; പുള്ളിപ്പുലിയെ കഴുത്തിന് കുത്തിപ്പിടിച്ച് മലർത്തിയടിച്ച് പതിമൂന്നുകാരൻ;

തിങ്കളാഴ്ച പുലർച്ചെ, ബെംഗളൂരു നഗരത്തിൽ കനത്ത മഴ പെയ്തതിനാൽ കനത്ത വെള്ളക്കെട്ടിലാക്കിയിരുന്നു. കോറമംഗല ഉൾപ്പെടെ ബെംഗളൂരുവിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനും സാധാരണക്കാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമായി. കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ വാഹനമോടിക്കുന്നത് ദുഷ്കരമാണെന്ന് നാട്ടുകാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താരങ്ങളുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്; യുവതലമുറയ്ക്ക് മുന്നറിയിപ്പുമായി രജനീകാന്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ? സി.പി.എം പോളിറ്റ് ബ്യൂറോ ഇന്ന് ചേരും; കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന് ഇന്നറിയാം
[masterslider id="10"]

Related posts

Click Here to Follow Us