ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഉടുപ്പിയിലും മറ്റും സവർക്കറുടെ പോസ്റ്റർ ഉയർത്താൻ ശ്രമിച്ചത് സംഘർഷത്തിൽ ആയിരുന്നു കലാശിച്ചത് . തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷയും പോലീസ് ഏർപ്പെടുത്തിയിരുന്നു. അതിനിടയിലാണ് സവർക്കറുടെ പോസ്റ്ററുകൾ നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്സും മുന്നോട്ട് വന്നിരിക്കുന്നത്. നേരത്തെ പോപ്പുലർ ഫ്രണ്ടും ഇതേ ആവശ്യം ഉന്നയിച്ച് പ്രകടനം നടത്തിയിരുന്നു. ഉഡുപ്പിയിലെ ബ്രഹ്മഗിരി സർക്കിളിൽ സവർക്കറുടെ പോസ്റ്റർ ഇരിക്കുന്ന പ്രദേശത്ത് പോലീസ് കാവലുണ്ട്. അതേ സമയം ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ് ഇപ്പോഴും.
Read MoreMonth: August 2022
ബെംഗളൂരുവിന്റെ സൂപ്പർ സ്‌ട്രൈക്കർ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ
ബെംഗളൂരു: ബെംഗളൂരു എഫ്‌സി സ്‌ട്രൈക്കർ ബിദ്യാഷാഗർ സിംഗിനെ ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗിൻറെ പുതിയ സീസണിന് മുന്നോടിയായി ഒരു താരത്തെ കൂടി തട്ടകത്തിലെത്തിച്ച് കേരള ബ്ലാസ്റ്റ്‌ടേഴ്‌സ്. ബെംഗളൂരു എഫ്‌സി സ്‌ട്രൈക്കർ ബിദ്യാഷാഗർ സിംഗിനെയാണ് മഞ്ഞപ്പടയുടെ കൂടാരത്തിലെത്തിച്ചത്. ഒരു വർഷ ലോണിലാണ് 24കാരനായ ബിദ്യാഷാഗർ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. താരത്തെ സ്വാഗതം ചെയ്‌ത് ബ്ലാസ്‌റ്റേഴ്‌സ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ടീമിലേക്ക് ക്ഷണിച്ചതിന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനും പരിശീലകനും ബിദ്യാഷാഗർ നന്ദി അറിയിച്ചു. ടിഡിം റോഡ് അത്‌ലറ്റിക് യൂണിയൻ എഫ്‌സിയിൽ പന്ത് തട്ടിത്തുടങ്ങിയ ബിദ്യാഷാഗർ സിങ് 2016ൽ…
Read Moreകേന്ദ്രത്തിന്റെ ഭക്ഷ്യ കലവറയിലെ ധാന്യം കഴിഞ്ഞ 5 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ ധാന്യ ശേഖരം അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ. ഗോതമ്പിന്‍റെ ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം. 2020 നെ അപേക്ഷിച്ച് അരി ഇപ്പോൾ സ്റ്റോക്കിലുണ്ടെങ്കിലും, ഉൽപാദനം കുറഞ്ഞാൽ ഈ സ്റ്റോക്ക് വേഗം തന്നെ കുറയും. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഓഗസ്റ്റ് ഒന്നിന് അരിയുടെയും ഗോതമ്പിന്‍റെയും സ്റ്റോക്ക് 545.97 ലക്ഷം ടൺ ആണ്. 2017 ൽ മാത്രമാണ് ഇത് 499.77 ആയി കുറഞ്ഞിട്ടൊള്ളു. അരിയുടെ മാത്രം കണക്കെടുത്താൽ 279.52 ലക്ഷം ടൺ മാത്രമാണുള്ളത്.…
Read Moreമലയാളി റയിൽവേ ഉദ്യോഗസ്ഥ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
ചെന്നൈ: ട്രെയിനിലെ ഗാർഡ് ജോലിയിലുണ്ടായിരുന്ന മലയാളി റെയിൽവേ ഉദ്യോഗസ്ഥയെ റെയിൽവേ ട്രക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയിൽ ബി മിനിമോൾ ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം. ഗുവാഹതി- ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസിലെ അവസാന എസ്‌എൽആർ കോച്ചിൽ ഡ്യൂട്ടിയിലായിരുന്നു മിനിമോൾ. എന്നാൽ രണ്ട് സ്റ്റേഷനുകളിൽ ഗാർഡിന്റെ സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് ലോകോ പൈലറ്റ് പച്ചക്കുപ്പം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ശേഷം റെയിൽവേ അധികൃതർ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ റെയിൽവെ കീമാൻ ഗൗതം കുമാറാണ് മിനിമോളെ ട്രാകിൽ…
Read Moreബിജെപിയുടെ പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു
ബി.ജെ.പിയുടെ പാർലമെന്‍ററി ബോർഡ് നവീകരിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരെ ഉന്നതതല സമിതിയിൽ നിന്ന് ഒഴിവാക്കി. കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പുതുമുഖങ്ങളും ബോർഡിൽ ഇടം നേടിയിട്ടുണ്ട്. 2024 ലെ നിർണായകമായ പൊതുതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പാർലമെന്ററി ബോർഡിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഷഹവാനസ് ഹുസൈന്‍റെ പേര് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആകെ 15 പേരെയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. പ്രധാനമന്ത്രി മോദി, അമിത് ഷാ, ദേവേന്ദ്ര…
Read Moreഎടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി, പദവി ഹൈക്കോടതി റദ്ദാക്കി
ചെന്നൈ : അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്ത നടപടി മദ്രാസ് ഹൈക്കോടതി റദ്ദ് ചെയ്തു. ജൂലൈ 11ന് നടന്ന പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് നിയമ പിന്‍ബലമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ പുതിയ ജനറല്‍ കൗണ്‍സില്‍ വിളിക്കേണ്ട സാഹചര്യമായി. ഒ പനീര്‍ശെല്‍വത്തിന് ആശ്വാസം പകരുന്ന വിധിയാണ് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ അനുമതിയോടെയാണ് ജൂലൈയില്‍ എഐഎഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ബഹളത്തില്‍ മുങ്ങിയ യോഗത്തിനിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. മാത്രമല്ല, പനീര്‍ശെല്‍വത്തിന് നേരെ കുപ്പിയേറുമുണ്ടായി. മുന്‍…
Read Moreഇന്ത്യൻ താരങ്ങൾ ജലം ഉപയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ
ഹരാരെ: മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പരയ്ക്കായി സിംബാബ്‍വെയിലെ ഹരാരെയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ ഉള്ളത്. ഓഗസ്റ്റ് 18നാണ് ആദ്യ ഏകദിനം. മത്സരത്തിനായുള്ള പരിശീലനത്തിലാണു ക്യാപ്റ്റൻ കെ.എല്‍. രാഹുൽ ഉൾപ്പെടെയുള്ള താരങ്ങൾ. അതേസമയം, ജലദൗർലഭ്യം നേരിടുന്ന നഗരത്തിൽ വെള്ളം സംഭരിക്കാനും ഉപയോഗിക്കാനും ബിസിസിഐ ക്രിക്കറ്റ് താരങ്ങൾക്ക് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്. കൂടുതൽ സമയം കുളിക്കാൻ സമയം ചെലവഴിക്കരുതെന്ന് ബിസിസിഐ താരങ്ങൾക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ഹരാരെ നഗരത്തിലെ ജലദൗർലഭ്യം ഗുരുതരമായ പ്രശ്നമാണെന്നാണ് ബിസിസിഐയുടെ നിലപാട്. എങ്ങനെയും വെള്ളം പാഴാക്കുന്നത് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം.…
Read Moreസിവിക് ചന്ദ്രനെതിരായ കേസ്; ഉത്തരവ് ദൗർഭാഗ്യകരമെന്ന് സതീദേവി
തിരുവനന്തപുരം: വസ്ത്രധാരണം പോലുള്ള തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് സ്ത്രീകൾക്കെതിരായ ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികൾ എത്തിച്ചേരുന്നത് ആശങ്കാജനകമാണെന്ന് അഡ്വ.പി.സതിദേവി. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോഴിക്കോട് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് തികച്ചും ദൗർഭാഗ്യകരമാണ്. ‘പരാതിക്കാരി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്ന് ജാമ്യഹർജിക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ, സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല’ എന്ന് ഉത്തരവിൽ പറയുന്നു. ജാമ്യം നൽകുന്ന വേളയിൽ ജാമ്യത്തിനായുള്ള സാഹചര്യങ്ങൾ…
Read Moreശമ്പളം നല്‍കാന്‍ കൈയില്‍ പണമില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍
കൊച്ചി: ശമ്പളം നൽകാൻ പണമില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ. പണം കണ്ടെത്താൻ കൂടുതൽ സമയം വേണമെന്നും പ്രശ്നം പരിഹരിക്കാൻ യൂണിയനുകളുമായി ചർച്ച നടക്കുകയാണെന്നും മാനേജ്മെന്‍റ് അറിയിച്ചു. അഞ്ചാം തീയതിക്കകം ശമ്പളംനല്‍കാതിരുന്നത് ചോദ്യ ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണിത്. ശമ്പള വിതരണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയും അപേക്ഷ നൽകിയിരുന്നു. ഇത് രണ്ടും കോടതി ഒരുമിച്ചാണ് പരിഗണിച്ചത്. കൈയില്‍ പണമില്ലെന്നും അതുകൊണ്ട് ശമ്പളം നല്‍കാന്‍ കഴിയുന്നില്ലെന്നുമാണ് കെ.എസ്.ആര്‍.ടി.സി അറിയിച്ചത്. നിലവിലെ പ്രതിസന്ധി യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് വരികയാണെന്ന് കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.…
Read Moreലോകകപ്പ് ബസുകളുടെ ട്രയൽ റൺ നാളെ
ദോഹ: ഓഗസ്റ്റ് 18ന് ലോകകപ്പ് ബസുകൾ ട്രയൽ റൺ നടത്തുമെന്ന് മൊവാസലാത്ത്. അൽ ജനൂബ്, അൽ ബൈത്ത് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്ന ഒൻപത് റൂട്ടുകളിലായി ദിവസം മുഴുവൻ 1,300 ബസുകൾ ഓടിക്കുമെന്ന് മൊവാസലാത്ത് ട്വിറ്ററിലൂടെ അറിയിച്ചു. ലോകകപ്പിനോടനുബന്ധിച്ച് ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആധുനികവും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് മൊവാസലാത്ത് സിഇഒ ഫഹദ് സാദ് അൽ ഖഹ്താനി പറഞ്ഞു.
Read More