ബെറ്റ് വച്ച 500 രൂപ നൽകിയില്ല, സുഹൃത്തിന്റെ തല വെട്ടിയെടുത്ത് കൊലപ്പെടുത്തി

suicide

ഗുവാഹത്തി : ഫുട്ബോള്‍ മത്സരത്തില്‍ ബെറ്റ് വച്ച 500 രൂപ നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിന്റെ തല വെട്ടിയെടുത്ത പ്രതി പോലീസിൽ കീഴടങ്ങി. അസം സോണിപൂര്‍ ജില്ലയിലെ രംഗപ്പാറയിലാണ് സംഭവം. തുനിരാം മാഡ്രിയെന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളുടെ സുഹൃത്തായ ഹേംറാമാണ് കൊല്ലപ്പെട്ടത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്ഥലത്ത് ഫുട്ബോള്‍ മത്സരം നടന്നിരുന്നു. തുനിരാമും ഹേംറാമും വ്യത്യസ്ത ടീമുകളെ പിന്തുണയ്ക്കുന്നവരായിരുന്നു. തോല്‍ക്കുന്ന ടീമിനെ പിന്തുണയ്ക്കുന്നയാള്‍ 500 രൂപ നല്‍കണമെന്നായിരുന്നു ബെറ്റ്. മത്സരം കഴി‌ഞ്ഞപ്പോള്‍ തുനിരാമിന്റെ ടീം പരാജയപ്പെട്ടു. പണം ആവശ്യപ്പെട്ട ഹേംറാമും തുനിരാമും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് തുനിരാം…

Read More

‘ആണുങ്ങൾ തോർത്തുടുത്ത് പണിക്ക് പോകുമ്പോൾ സ്ത്രീകൾ അവരെ ബലാത്സംഗം ചെയ്യുന്നില്ലല്ലോ?’

കോഴിക്കോട്: എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ കോഴിക്കോട് സെഷൻസ് കോടതി നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ വിമർശനം കടുക്കുന്നു. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു. സിവിക്കിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സെഷൻസ് ജഡ്ജി കൃഷ്ണകുമാറിന്‍റെ വിവാദ പരാമർശം. വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമെന്ന് പറയുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്നും ഉത്തരവിലൂടെ കോടതിയുടെ മെയിൽ ഷോവനിസമാണ് വെളിച്ചത്ത് വന്നതെന്നും സാമൂഹ്യ പ്രവർത്തക കെ അജിത പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമെന്ന് മുൻപും പലരും പറ‍ഞ്ഞിട്ടുള്ളതാണ്.…

Read More

ദേശീയപതാകയെ അവഹേളിച്ചു ; ബി.ജെ.പി നേതാവിനെതിരെ കേസ്

കവരത്തി: ദേശീയപതാകയെ അപമാനിച്ചതിന് ലക്ഷദ്വീപില്‍ ബിജെപി ജനറൽ സെക്രട്ടറി മുഹമ്മദ് കാസിം എച്ച്.കെ.ക്കെതിരെ കേസെടുത്തു. കവരത്തി പൊലീസാണ് കാസിമിനെതിരെ കേസെടുത്തത്. ഭാര്യയ്ക്കൊപ്പം ദേശീയപതാക തലകീഴായി പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ കാസിം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതേതുടർന്നാണ് ദേശീയപതാകയെ അപമാനിച്ചുവെന്നാരോപിച്ച് പൊലീസ് കേസെടുത്തത്.

Read More

ഫിഫ വിലക്ക്; ഉസ്ബെക്കിസ്ഥാനിൽ കുടുങ്ങി ഗോകുലം കേരള വനിതാ ടീം

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് ഫിഫ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് ഗോകുലം കേരള എഫ്സിയുടെ വനിതാ ടീം ഉസ്ബെക്കിസ്ഥാനിൽ കുടുങ്ങി. 23ന് ആരംഭിക്കുന്ന എഎഫ്സി കപ്പിൽ പങ്കെടുക്കാനാണ് ടീം ഉസ്ബെക്കിസ്ഥാനിലെത്തിയത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഗോകുലം ടീം പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്‍റെ വനിതാ കപ്പിന് ശ്രീ ഗോകുലം കേരള എഫ്.സിക്ക് യോഗ്യത ലഭിച്ചത് രാജ്യത്തെ ക്ലബ് ചാംപ്യന്മാർ എന്ന നിലയിലാണ്. ഉസ്ബെക്കിലെ ഖ്വാർഷിയിൽ 23ന് ആരംഭിക്കുന്ന മത്സരങ്ങൾക്കായി 16ന് പുലർച്ചെയാണ് ടീം…

Read More

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ണമായും വിലക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: എന്താണ് തിരഞ്ഞെടുപ്പ് സൗജന്യങ്ങൾ എന്ന് നിർവചിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. സൗജന്യ വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി എന്നിവ തിരഞ്ഞെടുപ്പ് സൗജന്യമായി കണക്കാക്കാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ പൂർണമായും നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് സൗജന്യങ്ങളെക്കുറിച്ചുള്ള ചർച്ച സങ്കീർണ്ണമാവുകയാണ്. പൊതുപണം പാഴായിപ്പോകുകയാണെന്ന് ചിലർ പറയുന്നു. എന്നാൽ ഇത് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണെന്ന് മറ്റുള്ളവർ പറയുന്നു. ക്ഷേമപദ്ധതികളുടെ പേരിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകാനാകുമോ? വിഷയത്തിൽ വിശദമായ ചർച്ചയും സംവാദവും വേണമെന്ന് ചീഫ് ജസ്റ്റിസ്…

Read More

സവർക്കറുടെ ബോർഡിന് കനത്ത പോലീസ് സുരക്ഷ

ബെംഗളൂരു: ഉഡുപ്പി ബ്രഹ്മഗിരിയിൽ സ്ഥാപിച്ച ആർഎസ്‌എസ് ആചാര്യൻ സവർക്കറുടെ ബോർഡിന് കനത്ത പോലീസ് കാവൽ. ബോർഡ് നീക്കം ചെയ്യണമെന്ന് പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയത് . സവർകറുടേയും നേതാജി സുഭാഷ് ചന്ദ്രബോസിന്റേയും പടങ്ങൾ ഉൾപെടുത്തിയ ബോർഡാണ് പ്രധാന കവലയിൽ സ്ഥാപിച്ചത്. ഉഡുപ്പി നഗരസഭ ഇതിന് അനുമതി നൽകിയിരുന്നു. സവർക്കർ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന് മന്ത്രി വി സുനിൽകുമാർ പറഞ്ഞു.

Read More

കോവിഡിന് ശേഷം വരുമാനം ഇല്ല ;ലോട്ടറി വില്പന തടയരുതെന്ന് സംസ്ഥാനങ്ങൾ

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്ക് ശേഷം ലോട്ടറികളിൽനിന്നാലത്തെ മറ്റ് വരുമാനമില്ലെന്ന് മേഘാലയയിലെയും സിക്കിമിലെയും സർക്കാരുകൾ സുപ്രീം കോടതിയെ അറിയിച്ചു. തങ്ങളുടെ സര്‍ക്കാരുകള്‍ നടത്തുന്ന ലോട്ടറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നത് തടയരുതെന്നും രണ്ട് സംസ്ഥാനങ്ങളും കോടതിയില്‍ ആവശ്യപ്പെട്ടു. ഒരു സംസ്ഥാനത്തിന്‍റെ ഉൽപ്പന്നങ്ങൾ മറ്റൊരു സംസ്ഥാനത്ത് വിൽക്കുന്നത് ഫെഡറൽ സംവിധാനത്തിന്‍റെ ലംഘനമാണെന്ന് മേഘാലയ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 1998 ലെ ലോട്ടറി റെഗുലേഷൻ ആക്ടിലെ സെക്ഷൻ 5 ചോദ്യം ചെയ്താണ് മേഘാലയ സർക്കാർ സുപ്രീം കോടതിയിൽ സ്വകാര്യ ഹർജി നൽകിയത്. കോവിഡ് മഹാമാരിക്ക് ശേഷം ഇരു സംസ്ഥാനങ്ങളും…

Read More

സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി റോഡുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

സംസ്ഥാനത്ത് തകർന്ന റോഡുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കരാറുകാരുമായി ചേർന്ന് ചില ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മാസങ്ങൾക്കുള്ളിൽ റോഡ് തകർന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ഓപ്പറേഷൻ സരൾ റാസ്ത എന്ന പേരിലാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ പൂർത്തീകരിച്ചതും, അറ്റകുറ്റപ്പണി നടത്തിയതുമായ റോഡുകൾ മാസങ്ങൾക്കുള്ളിൽ തകർന്നതായി നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. നേരത്തെയും വിജിലൻസ് സ്ഥിതിഗതികൾ പരിശോധിച്ചിരുന്നു. റോഡിലെ കുഴികളെക്കുറിച്ച് പുതിയ പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് മിന്നൽ പരിശോധന. എൻജിനീയർമാർ ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥർ കരാറുകാരുമായി ചേർന്ന്…

Read More

ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ 215 കോടി രൂപയുടെ തട്ടിപ്പ് കേസിൽ പ്രതി ചേർത്തു

മുംബൈ: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) 215 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതി ചേർത്തു. ജാക്വലിൻ ഫെർണാണ്ടസിനെതിരെ ഇഡി ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചേക്കും. മോഷ്ടിച്ച പണത്തിന്‍റെ ഗുണഭോക്താവ് ജാക്വലിൻ ഫെർണാണ്ടസ് ആണെന്ന് ഇഡി കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. സുകേഷ് ചന്ദ്രശേഖർ തട്ടിപ്പുകാരനാണെന്ന് ജാക്വലിൻ ഫെർണാണ്ടസിന് അറിയാമായിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സുകേഷ് ചന്ദ്രശേഖർ ജാക്വലിൻ ഫെർണാണ്ടസിന് 10 കോടി രൂപയുടെ സമ്മാനങ്ങൾ അയച്ചതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഏഴ് കോടിയിലധികം…

Read More

ഫ്‌ളാറ്റിലെ കൊലപാതകത്തിൽ പ്രതിയെന്ന് കരുതപ്പെടുന്ന ഒരാൾ പിടിയില്‍

കാസര്‍കോട്: ഇൻഫോപാർക്കിന് സമീപത്തെ ഫ്ളാറ്റിൽ, ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കേസിലെ പ്രതിയെന്ന് കരുതുന്ന അര്‍ഷാദിനെ പോലീസ് പിടികൂടി. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാസർകോട് അതിർത്തിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. മലപ്പുറം വണ്ടൂർ അമ്പലപ്പടി പുത്തൻപുര വീട്ടിൽ രാമകൃഷ്ണന്‍റെ മകൻ സജീവ് കൃഷ്ണയെയാണ് (22) കഴിഞ്ഞ ദിവസം ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പയ്യോളി സ്വദേശിയാണ് അർഷാദ്. അർഷാദിന്‍റെ ഫോൺ ഇന്നലെ മുതൽ തേഞ്ഞിപ്പലത്തിനടുത്ത് നിന്ന് സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസ് ഇയാളെ വ്യാപകമായി തിരയുന്നതിനിടെയാണ്…

Read More
Click Here to Follow Us