ഫ്‌ളാറ്റിലെ കൊലപാതകത്തിൽ പ്രതിയെന്ന് കരുതപ്പെടുന്ന ഒരാൾ പിടിയില്‍

കാസര്‍കോട്: ഇൻഫോപാർക്കിന് സമീപത്തെ ഫ്ളാറ്റിൽ, ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കേസിലെ പ്രതിയെന്ന് കരുതുന്ന അര്‍ഷാദിനെ പോലീസ് പിടികൂടി. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാസർകോട് അതിർത്തിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

മലപ്പുറം വണ്ടൂർ അമ്പലപ്പടി പുത്തൻപുര വീട്ടിൽ രാമകൃഷ്ണന്‍റെ മകൻ സജീവ് കൃഷ്ണയെയാണ് (22) കഴിഞ്ഞ ദിവസം ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പയ്യോളി സ്വദേശിയാണ് അർഷാദ്. അർഷാദിന്‍റെ ഫോൺ ഇന്നലെ മുതൽ തേഞ്ഞിപ്പലത്തിനടുത്ത് നിന്ന് സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസ് ഇയാളെ വ്യാപകമായി തിരയുന്നതിനിടെയാണ് പിടിയിലായത്.

  ശ്രീനന്ദയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

അതേസമയം, മരിച്ച സജീവ് കൃഷ്ണയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ശരീരത്തിൽ 20ലധികം മുറിവുകൾ ഉണ്ട്. കഴുത്തിലും നെഞ്ചിലും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ യാത്ര; കെഎസ്ആർടിസിയിൽ നാളെ മുതൽ 'ജെൻഡർ ടിക്കറ്റിങ്'; യാത്രക്കാരുടെ ലിംഗവിവരങ്ങൾ ടിക്കറ്റിൽ രേഖപ്പെടുത്തും
[masterslider id="10"]

Related posts

Click Here to Follow Us