തിരുവനന്തപുരം: വനിതാ വികസന കോർപ്പറേഷനുമായി സഹകരിച്ച് നോർക്ക റൂട്ട്സ് പ്രവാസി വനിതകൾക്കായി നടപ്പാക്കുന്ന സംരംഭകത്വ വായ്പാ പദ്ധതിയായ ‘വനിതാ മിത്ര’ ആരംഭിച്ചു. തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നടന്ന വനിതാ വികസന കോർപ്പറേഷന്‍റെ മെഗാ സംരംഭക കൂട്ടായ്മയിൽ നോർക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ കാരണങ്ങളാൽ പാർശ്വവത്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് വനിതാ വികസന കോർപ്പറേഷന്‍റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ‘വനിതാ മിത്ര’ ഇക്കാര്യത്തിൽ സഹായഹസ്തമാണെന്ന് പി ശ്രീരാമകൃഷ്ണൻ…
Read MoreMonth: August 2022
5 ജി സ്പെക്ട്രം കുടിശ്ശിക മുൻകൂറായി അടച്ച് എയർടെൽ
ന്യൂഡല്‍ഹി: ടെലികോം ഓപ്പറേറ്റർ ഭാരതി എയർടെൽ അടുത്തിടെ അവസാനിച്ച 5 ജി ലേലത്തിൽ നേടിയ സ്പെക്ട്രത്തിന്‍റെ കുടിശ്ശികയ്ക്കായി 8,312.4 കോടി രൂപ ടെലികോം വകുപ്പിന് (ഡിഒടി) മുൻകൂറായി നൽകിയതായി അറിയിച്ചു. 4 വർഷത്തേക്ക് എയർടെൽ കുടിശ്ശിക അടച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. “ഈ മുൻകൂർ പേയ്മെന്‍റ്, സ്പെക്ട്രം കുടിശ്ശിക, എജിആർ അനുബന്ധ പേയ്മെന്‍റുകൾ എന്നിവയ്ക്കുള്ള മൊറട്ടോറിയം, നാല് വർഷത്തേക്ക് എജിആറുമായി ബന്ധപ്പെട്ട പേയ്മെന്‍റുകൾ എന്നിവയ്ക്കൊപ്പം, ഭാവിയിലെ പണമൊഴുക്ക് സ്വതന്ത്രമാക്കുകയും 5 ജി റോൾ ഔട്ടിൽ ഏകമനസ്സോടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വിഭവങ്ങൾ സമർപ്പിക്കാൻ എയർടെല്ലിനെ അനുവദിക്കുകയും…
Read Moreശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ; അധ്യയനം അടുത്തമാസം
കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ അടുത്ത മാസം മുതൽ അധ്യയനം ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ആകെ 17 ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളാണ് ആദ്യം ആരംഭിക്കുക. കൊല്ലം കുരീപ്പുഴയിലുള്ള സർവകലാശാലയുടെ ആസ്ഥാനം, തൃപ്പൂണിത്തുറ ഗവ. കോളേജ്, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, പട്ടാമ്പി ഗവ.സംസ്കൃത കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അംഗീകാരത്തിനായി രേഖകളും സമർപ്പിച്ചിട്ടുണ്ട്. ബ്യൂറോയുടെ അംഗീകാരം ലഭിച്ചാലുടൻ സെപ്റ്റംബറിൽ കോഴ്സുകൾ ആരംഭിക്കാനാണ് തീരുമാനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ…
Read Moreരാജിക്കായി കോണ്‍ഗ്രസ് നേതാക്കള്‍ രാത്രി വീട്ടിലെത്തി; പൊട്ടിത്തെറിച്ച് മാനന്തവാടി നഗരസഭാ അധ്യക്ഷ
മാനന്തവാടി: മാനന്തവാടി നഗരസഭാ അധ്യക്ഷ സി.കെ. രത്‌നവല്ലിയെ സ്ഥാനം രാജിവെപ്പിക്കാന്‍ തീവ്ര ശ്രമവുമായി കോണ്‍ഗ്രസ്. കോൺഗ്രസിന്‍റെ ഉന്നത നേതൃത്വം എടുത്ത തീരുമാനം നടപ്പാക്കാൻ പാടുപെടുകയാണ് മാനന്തവാടിയിലെ നേതാക്കൾ. ഇന്നലെ കൽപ്പറ്റയിൽ ചേർന്ന കോൺഗ്രസ് ഉന്നതതലയോഗമാണ് നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലിയെ തൽസ്ഥാനത്ത് നിന്ന് നീക്കി കുഴിനിലം വാർഡ് കൗൺസിലർ ലേഖ രാജീവിനെ നഗരസഭാ ചെയർപേഴ്സണായി നിയമിക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം നടപ്പിലാക്കാൻ സി.കെ രത്നവല്ലി നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനം രാജിവയ്ക്കണം. എന്നാൽ ഒരു കാരണവശാലും രാജിവയ്ക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് സി.കെ. രത്‌നവല്ലി. ഞായറാഴ്ച രാത്രി…
Read Moreസോളാർ കേസിൽ ഡൽഹി കേരള ഹൗസിൽ സിബിഐ സംഘം പരിശോധന നടത്തി
ഡൽഹി: സോളാർ കേസിൽ ഡൽഹി കേരള ഹൗസിൽ സിബിഐ സംഘം പരിശോധന നടത്തി. വാഹന രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ സി.ബി.ഐ പരിശോധിച്ചു. കേരള ഹൗസിലെ ജീവനക്കാരെയും സിബിഐ സംഘം ചോദ്യം ചെയ്തു. സോളാർ കേസിൽ പരാതിക്കാരി നൽകിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണ സംഘം ഡൽഹിയിലെത്തിയത്. സിബിഐയുടെ രണ്ട് സംഘങ്ങളാണ് ഈ മാസം 4 മുതൽ 9 വരെയുള്ള തീയതികളിലായി ഡൽഹിയിൽ എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയാണ് സംഘം ചോദ്യം ചെയ്തത്. മറ്റൊരു സംഘം കേരള ഹൗസിൽ പരിശോധന നടത്തി.…
Read More17 ലക്ഷം രൂപ വിലവരുന്ന ചോക്ലേറ്റ് ബാറുകൾ മോഷ്ടിച്ച് അജ്ഞാതർ
ലഖ്‌നൗ: 17 ലക്ഷം രൂപ വിലവരുന്ന ചോക്ലേറ്റ് ബാറുകൾ മോഷണം പോയി. ചൊവ്വാഴ്ച ലഖ്‌നൗവിലെ ചിൻഹട്ട് ഏരിയയിലെ ഒരു ഗോഡൗണിൽ നിന്നാണ് മോഷണം പോയത്. പ്രമുഖ ബ്രാൻഡിന്റെ 150 ഓളം ചോക്ലേറ്റ് ബാറുകൾ ഉണ്ടായിരുന്നു. ഗോഡൗൺ ലഖ്നൗവിലെ ഒരു മൾട്ടിനാഷണൽ ചോക്ലേറ്റ് ബ്രാൻഡിന്റെ വിതരണക്കാരനായ വ്യവസായി രാജേന്ദ്ര സിംഗ് സിദ്ധുവിന്റേതായിരുന്നു. അടുത്തിടെ ചിൻഹട്ടിലെ പഴയ വീട്ടിൽ നിന്നും ഗോമതി നഗറിലെ വിഭൂതി ഖണ്ഡിലെ അപ്പാർട്ട്‌മെന്റിലേക്ക് സിദ്ധു താമസം മാറിയിരുന്നു. പിന്നീട് പഴയ വീടാണ് ഗോഡൗണായി ഉപയോഗിച്ചിരുന്നത്. ചിൻഹട്ടിലെ അയൽവാസി ഗോഡൗണിന്റെ വാതിൽ ആരോ തകർത്തെന്ന്…
Read More‘റോഹിങ്ക്യൻ അഭയാര്‍ത്ഥികളെ ഫ്ളാറ്റില്‍ പുനരധിവസിപ്പിക്കും’
ന്യൂഡല്‍ഹി: ഡൽഹിയിൽ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫ്ളാറ്റുകൾ അനുവദിക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. “ഇത് ഒരു സുപ്രധാന തീരുമാനമാണ്, രാജ്യത്ത് അഭയം തേടിയവരെ ഇന്ത്യ എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്നു,” പുരി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് റോഹിങ്ക്യൻ അഭയാർത്ഥികളെ ഫ്ളാറ്റുകളിൽ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്. ക്യാമ്പിലുണ്ടായ തീപിടുത്തത്തെ തുടർന്ന് മദൻപൂർ ഖാദർ പ്രദേശത്ത് റോഹിങ്ക്യകളെ മാറ്റിപ്പാർപ്പിച്ച ടെന്‍റുകൾക്ക് ഡൽഹി സർക്കാർ പ്രതിമാസം ഏഴ് ലക്ഷം രൂപ വാടക വഹിക്കുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
Read Moreശിവമോഗ അക്രമം; നാലു പേർ പിടിയിൽ
ബെംഗളൂരു: ശിവമോഗയില്‍ വീര സവര്‍ക്കറുടെ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ യുവാവിനെ കുത്തി പരിക്കേല്‍പിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നദീം, അബ്ദുള്‍ റഹ്മാന്‍ , തന്‍വീര്‍, സബിയുളള എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പ്രേം സിംഗ് എന്നയാളെ ശിവമോഗയിലെ തീര്‍ത്ഥഹളളി റോഡിലെ നമോ ശങ്കര്‍ ലേ ഔട്ടില്‍ വെച്ച് ഒരു സംഘം കുത്തി പരിക്കേല്‍പിച്ചത്. അമീര്‍ അഹമ്മദ് സര്‍ക്കിളില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വീര സവര്‍ക്കറുടെ പോസ്റ്ററുകള്‍ പതിച്ചത് ടിപ്പു അനുകൂലികള്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ടിപ്പുവിന്റെ ഫള്ക്‌സ് ബോര്‍ഡ് സ്ഥാപിക്കാനുളള…
Read Moreസംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഫലം https://keralaresults.nic.in/ ലഭ്യമാണ്. പ്ലസ് വൺ പരീക്ഷകൾ ജൂണിലാണ് നടന്നത്. 4.2 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്.
Read More‘എന്നെ കുറിച്ച് വന്ന 100 വാര്‍ത്തകളില്‍ അഞ്ചെണ്ണം മാത്രമാണ് സത്യം’
ലണ്ടന്‍: കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്നെക്കുറിച്ച് വന്ന 100 വാർത്തകളിൽ അഞ്ചെണ്ണം മാത്രമാണ് സത്യമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്‍റായാണ് ക്രിസ്റ്റ്യാനോ പ്രതികരിച്ചത്. മാധ്യമങ്ങൾ നുണ പറയുകയാണ്. എന്‍റെ പക്കൽ നോട്ട്ബുക്ക് ഉണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി എന്നെക്കുറിച്ച് പുറത്തു വന്ന 100 വാർത്തകളിൽ അഞ്ചെണ്ണം മാത്രമാണ് സത്യം. എങ്ങനെയെന്ന് ചിന്തിക്കൂ,” ക്രിസ്റ്റ്യാനോ തന്‍റെ സുഹൃത്ത് എഡു അഗ്വിറെയുടെ ഇൻസ്റ്റ പോസ്റ്റിന് കീഴിൽ എഴുതി. ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ മോശമായതിനാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടണം എന്നാണ്…
Read More