ഇന്ന് തൃശൂർ പൂരം: ശക്തന്റെ തട്ടകമിന്ന് പൂരോത്സവത്തിൽ

തൃശൂർ പൂരം ഇന്ന്. രണ്ടുവർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ മേളവും കുടമാറ്റവും ആസ്വദിക്കാൻ പൂര നഗരിയിലേയ്ക്ക് ജനങ്ങൾ ഒഴുകും. രാവിലെ ഏഴിനാണ് തിരുവമ്പാടിയുടെ മഠത്തിലേയ്ക്കുള്ള വരവ് തുടങ്ങുന്നത്. തുടർന്ന് ഘടക ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പ് ഒന്നിനു പുറകെ ഒന്നായി എത്തും. വടക്കുന്നാഥ ക്ഷേത്രത്തിലേയ്ക്ക് കണിമംഗലം ശാസ്താവ് പുറപ്പെട്ടു. ചാറ്റൽ മഴയിലായിരുന്നു എഴുന്നള്ളിപ്പ് അതുകൊണ്ടുതന്നെ പൂരത്തിന് മഴ ഭീഷണിയുണ്ട്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

രാവിലെ പതിനൊന്നരയ്ക്കാണ് മഠത്തിൽ വരവ് പഞ്ചവാദ്യം. പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് പന്ത്രണ്ടിന് തുടങ്ങും. രണ്ടു മണിയോടെ ഇലത്തിത്തറമേളം. കുടമാറ്റം അഞ്ചു മണിയോടെ ആരംഭിക്കും. ശേഷം രാത്രിയിൽ എഴുന്നള്ളിപ്പ് ആവർത്തിക്കും. തുടർന്ന് നാളെ പുലർച്ചെ മൂന്നിന് പൂരം വെടിക്കെട്ട് നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts