രാജിക്കായി കോണ്‍ഗ്രസ് നേതാക്കള്‍ രാത്രി വീട്ടിലെത്തി; പൊട്ടിത്തെറിച്ച് മാനന്തവാടി നഗരസഭാ അധ്യക്ഷ

മാനന്തവാടി: മാനന്തവാടി നഗരസഭാ അധ്യക്ഷ സി.കെ. രത്‌നവല്ലിയെ സ്ഥാനം രാജിവെപ്പിക്കാന്‍ തീവ്ര ശ്രമവുമായി കോണ്‍ഗ്രസ്. കോൺഗ്രസിന്‍റെ ഉന്നത നേതൃത്വം എടുത്ത തീരുമാനം നടപ്പാക്കാൻ പാടുപെടുകയാണ് മാനന്തവാടിയിലെ നേതാക്കൾ. ഇന്നലെ കൽപ്പറ്റയിൽ ചേർന്ന കോൺഗ്രസ് ഉന്നതതലയോഗമാണ് നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലിയെ തൽസ്ഥാനത്ത് നിന്ന് നീക്കി കുഴിനിലം വാർഡ് കൗൺസിലർ ലേഖ രാജീവിനെ നഗരസഭാ ചെയർപേഴ്സണായി നിയമിക്കാൻ തീരുമാനിച്ചത്.

  വധുവിനെ ആവശ്യമുണ്ട് ;സ്വന്തം ഓട്ടോയിൽ വിവാഹ പരസ്യവുമായി ഓട്ടോ ഡ്രൈവർ :ബ്രോക്കർക്ക് 10000 രൂപ ഓഫറും

ഈ തീരുമാനം നടപ്പിലാക്കാൻ സി.കെ രത്നവല്ലി നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനം രാജിവയ്ക്കണം. എന്നാൽ ഒരു കാരണവശാലും രാജിവയ്ക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് സി.കെ. രത്‌നവല്ലി.

ഞായറാഴ്ച രാത്രി രാജിക്കാര്യം സംസാരിക്കാന്‍ വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. എന്‍.കെ. വര്‍ഗീസ്, വി.വി. നാരായണ വാരിയര്‍ എന്നിവരോട് വളരെ രൂക്ഷമായ രീതിയിലാണ് സി.കെ. രത്‌നവല്ലി പ്രതികരിച്ചത്. ഇവര്‍ ഒടുവിൽ ശ്രമം പരാജയപ്പെട്ട് മടങ്ങുകയായിരുന്നു. ഉന്നത നേതാക്കളുടെ തീരുമാനം എങ്ങനെ നടപ്പാക്കുമെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണ് മാനന്തവാടിയിലെ കോൺഗ്രസ് നേതാക്കള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ബസിടിച്ച് മലയാളി യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ
[masterslider id="10"]

Related posts

Click Here to Follow Us