‘ഇസഡ്’ സുരക്ഷയിൽ ഗൗതം അദാനി

ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്ക് കേന്ദ്രസർക്കാർ ‘ഇസഡ്’ കാറ്റഗറി സുരക്ഷ അനുവദിച്ചു. കേന്ദ്ര സുരക്ഷാ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അദാനിക്ക് സുരക്ഷ നൽകാൻ തീരുമാനിച്ചത്. പണം ഈടാക്കിയാകും സുരക്ഷ ഒരുക്കുക. പ്രതിമാസം 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാകും ഈടാക്കുക. അദാനിക്ക് സുരക്ഷയൊരുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിആർപിഎഫിന് ഉത്തരവ് നൽകി കഴിഞ്ഞു. 2013 ൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഇസഡ് പ്ലസ് സുരക്ഷ കേന്ദ്ര സർക്കാർ നൽകിയിരുന്നു.

Read More

‘മെയ്ക്ക് ഇന്ത്യ നമ്പര്‍ 1’ മിഷനുമായി കെജ്രിവാള്‍

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആം ആദ്മി പാർട്ടിയുടെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ‘മെയ്ക്ക് ഇന്ത്യ നമ്പർ 1’ ദൗത്യവുമായി ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ തുടക്കമിട്ടു. 130 കോടി ഇന്ത്യക്കാർക്ക് സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും നൽകിയാൽ രാജ്യം സമ്പന്നവും വികസിതവുമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് തൊഴിലവസരങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതാണെങ്കിലും സ്ത്രീകൾക്ക് ബഹുമാനം, സുരക്ഷ, തുല്യ അവസരങ്ങൾ എന്നിവ നൽകണം എന്ന് കെജ്രിവാൾ പറഞ്ഞു. “ഞാൻ രാജ്യത്തുടനീളം സഞ്ചരിച്ച് ജനപങ്കാളിത്തം ഉറപ്പാക്കും.130 കോടി ഇന്ത്യക്കാരുടെ സഖ്യം കെട്ടിപ്പടുക്കും”…

Read More

295 ക്യാരേജുകളും 6 എഞ്ചിനുകളുമായി റെയിൽവേയുടെ സൂപ്പർ വാസുകി പരീക്ഷണ ഓട്ടം നടത്തി

ന്യൂഡല്‍ഹി: ഒരു താപവൈദ്യുത നിലയത്തിനാവശ്യമായ കൽക്കരി മുഴുവൻ ഒറ്റത്തവണ എത്തിക്കാന്‍ ശേഷിയുള്ള വമ്പന്‍ ചരക്ക് തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ. ഒരു ചരക്ക് ട്രെയിനിന് കൊണ്ടുപോകാൻ കഴിയുന്നതിന്‍റെ മൂന്നിരട്ടി ചരക്കുകൾ വഹിക്കാൻ കഴിയുന്ന സൂപ്പർ വാസുകി എന്ന ട്രെയിൻ ആണ് റെയിൽവേ പരീക്ഷിച്ചത്. 295 വാഗണുകളുള്ള ചരക്കുതീവണ്ടിയാണ് സൂപ്പര്‍ വാസുകി.’ആസാദി കാ അമൃത്’ മഹോത്സവിന്റെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും നീളം കൂടിയതും ഭാരമേറിയതുമായ തീവണ്ടിയുടെ കന്നിയോട്ടം ഓഗസ്റ്റ് 15-ന് നടത്തിയത്.ഛത്തീസ്ഗഡിലെ കോർബ മുതൽ നാഗ്പൂരിലെ രാജ്നന്ദ്ഗാവ് വരെ 25,962 ടണ്‍ കൽക്കരിയുമായി ആണ്…

Read More

നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇടിമിന്നലുകൾ ദൃശ്യമല്ലാത്തതിനാൽ അത്തരം മുൻകരുതലുകൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്.ഡി.എം.എ) നിർദ്ദേശിച്ചു. ഇടിമിന്നലിന്‍റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ജനലുകളും വാതിലുകളും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കാക്കണമെന്നും നിർദ്ദേശമുണ്ട്. ഇടിമിന്നൽ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പുകളിലോ ഇരിക്കുന്നത് അപകടകരമാണ്.…

Read More

ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തെ ആധിപത്യം നിലനിര്‍ത്തി ബാബര്‍ അസം

റോറ്റെര്‍ഡാം: നെതര്‍ലന്‍ഡ്‌സിന് എതിരായ ആദ്യ ഏകദിനത്തിന് പിന്നാലെ ബാബർ അസം ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി.ഹാഷിം അംലയുടെ റെക്കോര്‍ഡും നെതര്‍ലന്‍ഡിന് എതിരായ അര്‍ധ ശതകത്തിലൂടെ ബാബര്‍ മറികടന്നു. ആദ്യ ഏകദിനത്തിൽ 85 പന്തിൽ 74 റൺസാണ് ബാബർ നേടിയത്. ഏകദിന റാങ്കിംഗിൽ 891 പോയിന്‍റുമായി ആണ് ബാബർ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇമാം ഉൾ ഹഖ് 800 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. ടി20യിലും ബാബർ ഒന്നാം സ്ഥാനത്താണെങ്കിലും സൂര്യകുമാർ യാദവ് ഇവിടെ ഭീഷണി ഉയർത്തുന്നുണ്ട്.  ഹാഷിം അംലയെ മറികടന്ന് 88 ഏകദിന ഇന്നിങ്‌സില്‍…

Read More

കാർഷിക വായ്പകൾക്ക് പലിശ ഇളവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കാർഷിക വായ്പകൾക്ക് കേന്ദ്ര സർക്കാർ പലിശയിളവ് പ്രഖ്യാപിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് പലിശയിളവ് പ്രഖ്യാപിച്ചത്. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 1.5 ശതമാനം ആണ് പലിശയിളവ് അനുവദിച്ചത്. കാർഷിക മേഖലയിൽ വായ്പാ ലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ, ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ നിന്ന് എടുക്കുന്ന വായ്പകൾക്ക് പലിശയിളവ് ലഭിക്കും. 2022-23, 2024-25 സാമ്പത്തിക വർഷങ്ങളിലാണ് വായ്പ ഇളവ്…

Read More

മാനദണ്ഡങ്ങൾ ലംഘിച്ച് ഗാർഹിക പ്രഷർ കുക്കർ വിറ്റു; ഫ്ലിപ്കാർട്ടിന് ഒരു ലക്ഷം പിഴ

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ). നിർബന്ധിത മാനദണ്ഡങ്ങൾ ലംഘിച്ച് ഗാർഹിക പ്രഷർ കുക്കറുകൾ വിൽക്കാൻ അനുമതി നൽകിയതിനെതിരെയാണ് ഉത്തരവിറക്കിയത്. ചീഫ് കമ്മീഷണർ നിധി ഖാരെയുടെ നേതൃത്വത്തിലുള്ള സിസിപിഎ, സ്വന്തം പ്ലാറ്റ്ഫോമിലൂടെ വിറ്റഴിച്ച 598 പ്രഷർ കുക്കറുകളുടെയും ഉപഭോക്താക്കളെ വിവരമറിയിക്കാനും പ്രഷർ കുക്കറുകൾ തിരിച്ചു എടുക്കാനും ഉപഭോക്താക്കൾക്ക് അവയുടെ വില തിരികെ നൽകാനും 45 ദിവസത്തിനുള്ളിൽ അതിന്റെ നടപടി റിപ്പോർട്ട് സമർപ്പിക്കാനും ഫ്ലിപ്കാർട്ടിന് നിർദ്ദേശം നൽകി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിക്കുകയും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിക്കുകയും…

Read More

ഉന്നത വിദ്യാഭ്യാസം നേടാൻ പറയുന്നതോ ജോലിയ്ക്ക് പോവാൻ ആവശ്യപ്പെടുന്നതോ ക്രൂരതയല്ല ; കർണാടക ഹൈക്കോടതി

ബെംഗളൂരു: ഭാര്യയോട് ഉന്നതവിദ്യാഭ്യാസം നേടാനോ ജോലി തേടാനോ ആവശ്യപ്പെടുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. യുഎസിൽ താമസിച്ചു വരുന്ന കർണാടക സ്വദേശികളായ ദമ്പതിമാരാണ് ഹർജിക്കാർ. കുടുംബം പോറ്റാനും മാസച്ചിലവുകൾ നടത്താനും വേണ്ടി ഉപരിപഠനം നടത്താനും ജോലി തേടാനും ഭർത്താവ് നിരന്തരം സമ്മർദ്ദം ചെലുത്തുന്നതായി ഹർജിക്കാരിയായ ഭാര്യ ആരോപിച്ചു. എന്നാൽ കൂടുതൽ അറിവ് നേടാനും ജോലി തേടാനും ഭാര്യയ്ക്ക് നിർദ്ദേശം നൽകുന്നത് ക്രൂരതയായി മാറുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാഹത്തിന് മുൻപ് ഭർത്താവുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നതായും തന്നോടൊപ്പം യുഎസിലേക്ക് വരാമെന്നും ജോലി കണ്ടെത്താമെന്നും…

Read More

റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫ്ലാറ്റില്ല; കേന്ദ്രമന്ത്രിയെ തിരുത്തി ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർത്ഥി വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് മാറ്റി. റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫ്ളാറ്റുകൾ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അവരെ തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഡൽഹിയിൽ ഫ്ളാറ്റുകളും പോലീസ് സംരക്ഷണവും നൽകുമെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുത്തലുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്. ഡൽഹിയിലെ ബക്കർവാലയിൽ റോഹിങ്ക്യൻ അനധികൃത കുടിയേറ്റക്കാർക്ക് ഫ്ളാറ്റുകൾ നൽകാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.…

Read More

ബഫർസോണ്‍ ഉത്തരവ് പുനഃപരിശോധിക്കണം; കേരളം സുപ്രീംകോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: ബഫർ സോൺ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി. ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ചീഫ് സെക്രട്ടറിയാണ് ഹർജി നൽകിയത്.

Read More
Click Here to Follow Us