ദുരഭിമാനക്കൊല;വ്യത്യസ്ത മതത്തിൽ നിന്നുള്ള കമിതാക്കളെ കൊലപ്പെടുത്തി;മൃതദേഹങ്ങൾ കണ്ടെത്തിയത് തല തകർന്ന നിലയിൽ.

ബെംഗളൂരു: വ്യത്യസ്ത മതത്തിൽ നിന്നും പരസ്പരം സ്നേഹിച്ച കമിതാക്കളെ കൊലപ്പെടുത്തി.

വിജയപുര ജില്ലയിലെ സാലദഹളളിയിലാണ് ദലിത് യുവാവിൻ്റെയും മറ്റൊരു മതത്തിൽ പെട്ട യുവതിയുടെയും മൃതദേഹം കണ്ടെത്തിയത്.

ഓട്ടോറിക്ഷ തൊഴിലാളിയായ ബസവരാജ് (19), ദാവല്‍ബി(18) എന്നിവരാണ് കൊല്ലപ്പെട്ടത്.

കല്ലു കൊണ്ടടിച്ച് തല തകർത്ത നിലയിലായിരുന്നു രണ്ട് മൃതദേഹംങ്ങളും.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

യുവതിയുടെ പിതാവടക്കമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ബന്ധുക്കൾ ഒളിവിലാണ്.

ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് വിജയപുര എസ്പി അറിയിച്ചു.

ഇരുവരുടെയും കുടുംബങ്ങള്‍ ബന്ധത്തിന് എതിരായിരുന്നെന്നും പൊലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts