മൈസൂരു റോഡ്-കെങ്കേരി മെട്രോ;സുരക്ഷാ പരിശോധനയ്ക്ക് സജ്ജമാക്കാൻ 4 ദിവസം കൂടി.

ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന മൈസൂരു റോഡ് – കെങ്കേരി മെട്രോ റെയിൽ പാത, സുരക്ഷാ പരിശോധനകൾക്കു സജ്ജമാക്കാൻ ജൂൺ 27 അവസാന തീയതി ആയി മെട്രോ റെയിൽ കോർപറേഷൻ സ്വയം പ്രഖ്യാപിച്ചു.

ഇതുപ്രകാരം ജൂൺ 27 ഓടുകൂടി സുരക്ഷാ പരിശോധനകൾക്ക് വേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

റെയിൽവേ സുരക്ഷാ ചുമതലയുള്ള കമ്മീഷണർ ആണ് സുരക്ഷാ മാനദണ്ഡങ്ങളുടെ പരിശോധന നടത്തി അനുമതിപത്രം നൽകേണ്ടത്.

പ്രാഥമിക അപേക്ഷ മെട്രോ റെയിൽ കോർപറേഷൻ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ,  പരിശോധനയിൽ കണ്ടെത്തിയ എല്ലാ പോരായ്മകളും നികത്തി ജൂൺ 27 കൂടി വിദഗ്ധ പരിശോധനയ്ക്ക് പൂർണ സജ്ജമാകും എന്നും മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts