നഗരത്തിൽ ഭക്തിനിറവിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ജനങ്ങൾ

ബെംഗളൂരു : നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിലും സംഘടനകളുടെ നേതൃത്വത്തിലും നടന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ. അതിവിപുലമായ സൗകര്യങ്ങളാണ് നഗരത്തിലെ വിവിധയിടങ്ങളിലായി ഒരുക്കിയിരുന്നത്.

നായർ സേവാസംഘ് കർണാടക യശ്വന്തപുരം കരയോഗത്തിന്റെ നേതൃത്വത്തിൽ ജാലഹള്ളി മുത്യാലമ്മ ദേവി ക്ഷേത്രത്തിലാണ് പൊങ്കാല മഹോത്സവം സംഘടിപ്പിച്ചത്.

പൂലൂർ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ പണ്ടാര അടുപ്പിൽ തീപകർന്നു. രാജരാജേശ്വരി നഗർ എം.എൽ.എ. മുനിരത്ന, മുത്യാലമ്മ ദേവി ക്ഷേത്രം പ്രസിഡന്റ് വാസു , പൊതുപ്രവർത്തക സുനന്ദ, എൻ.എസ്.എസ്.കെ. ചെയർമാൻ ആർ. ഹരീഷ് കുമാർ, വൈസ് ചെയർമാൻ ബിനോയ് എസ്. നായർ, ജനറൽ സെക്രട്ടറി കെ.രാമകൃഷ്ണൻ, ഖജാൻജി പി.എം. ശശീന്ദ്രൻ, ജോയിന്റ് ഖജാൻജി എൻ.വിജയകുമാർ, സെക്രട്ടറിമാരായ, വിജയൻ തോണൂർ, എ.വി. ഗിരീഷ് എന്നിവർ പങ്കെടുത്തു.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

പല സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കരയോഗങ്ങളിൽ ആറ്റുകാൽ പൊങ്കാല സമർപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts