ഭരണഘടന മാറ്റാൻ ശ്രമം നടക്കുന്നതായി ഭരണഘടനാ ബോധവത്കരണ സമ്മേളനത്തിൽ പറഞ്ഞ് മല്ലികാർജുൻ ഖാർഗെ

ബെംഗളൂരു : രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റംവരുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഒരുമിച്ചുനിന്നില്ലെങ്കിൽ ഇവിടെ ഏകാധിപത്യമുണ്ടാകുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ബെംഗളൂരുവിൽ ഭരണഘടനാ ബോധവത്കരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയിൽനിന്ന് പലതും മായ്ച്ചുകളയാനും മാറ്റംവരുത്താനും ചിലർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ഏകാധിപത്യം വേണോ നീതിയുള്ള ജീവിതം വേണോയെന്ന് ജനങ്ങൾ തീരുമാനിക്കണം.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

ഭരണഘടന നിലനിന്നെങ്കിൽമാത്രമേ രാജ്യത്തിന്റെ ഐക്യം നിലനിൽക്കൂ. ജനാധിപത്യം നിലനിന്നാൽ എല്ലാവർക്കും സമൃദ്ധമായ ജീവിതം നയിക്കാനാകും.

ഇപ്പോൾ കേന്ദ്രത്തിൽ ഭരണഘടനയെ സംരക്ഷിക്കുന്ന സർക്കാരില്ലെന്നും ഖാർഗെ ആരോപിച്ചു.

സമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, രൺദീപ് സിങ് സുർജേവാല തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts