കമ്പിവേലിയിൽ മൂത്രമൊഴിച്ച 2 തൊഴിലാളികൾ ഷോക്കേറ്റു മരിച്ചു; ബെസ്കോമിനെതിരെ കേസ്.

ബെംഗളൂരു : ഇരുമ്പു വേലിയോട് ചേർന്ന് മൂത്രമൊഴിച്ച രണ്ട് തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു.

ടി.ദാസറഹള്ളിയിലെ മല്ലസാന്ദ്രയിൽ ഓട ശുചീകരണം നടത്തി മടങ്ങുകയായിരുന്ന റായ്ചൂർ സ്വദേശികളായ രംഗപ്പ (19), കരിയപ്പ (20) എന്നിവരാണ് ഷോക്കടിച്ച് തൽക്ഷണം മരിച്ചത്.

ഹൈടെൻഷൻ ട്രാൻസ്ഫോർമറിൽ നിന്നുള്ള ലൈൻ മാലിന്യമൊഴുകുന്ന കനാലിൻ്റെ ഇരുമ്പുവേലിയിൽ തട്ടി കിടക്കുകയായിരുന്നു.

  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

ഇതറിയാതെ കമ്പിവേലിയോട് ചേർന്ന് മൂത്രമൊഴിച്ചതാണ് അപകടത്തിന് കാരണമായത്.

നഗരത്തിലെ വൈദ്യുത വിതരണ കമ്പനിയായ ബെസ്കോമിനെതിരെ കുറ്റകരമായ അനാസ്ഥക്ക് കലാശിപ്പാളയ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts