ന്യൂഡല്‍ഹി: ഇന്ത്യയെ നമ്പര്‍ നമ്പർ ആക്കാനുള്ള ദൗത്യത്തിന് തുടക്കമിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മിഷന്‍ ടു മേക്ക് ഇന്ത്യ നമ്പര്‍ വണ്‍ എന്ന പേരിലാണ് ആം ആദ്മി നേതാവ് കെജ്‌രിവാള്‍ ബുധനാഴ്ച ക്യാമ്പെയിന്‍ ആരംഭിച്ചത്. 2024ലെ പൊതുതെരഞ്ഞെടുപ്പിനും വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും മുന്നോടിയായാണ് കെജ്‌രിവാളിന്‍റെ രാഷ്ട്രീയ നീക്കം. സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, തൊഴിൽ, ‘സ്ത്രീകൾക്ക് സുരക്ഷ, തുല്യത, ബഹുമാനം’, കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില എന്നിവയാണ് കെജ്‌രിവാള്‍ മുന്നോട്ടുവെക്കുന്ന അഞ്ച് പോയിന്റുകള്‍ അടങ്ങിയ വിഷന്‍.
Read MoreMonth: August 2022
മധ്യപ്രദേശിൽ കാണാതായ മലയാളി ജവാന്റെ മൃതദേഹം കണ്ടെത്തി
മധ്യപ്രദേശിൽ കാണാതായ മലയാളി ജവാന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമ്മൽ ശിവരാജന്റെ മൃതദേഹമാണ് കണ്ടെടുത്തത്. നിർമ്മൽ യാത്ര ചെയ്തിരുന്ന കാർ പ്രളയത്തിൽ ഒഴുകിപ്പോയ നിലയിൽ കണ്ടെത്തിയിരുന്നു.
Read Moreമലിനജലം കുടിച്ച് പെൺകുട്ടി മരിച്ചു
ബെംഗളൂരു: വിജയനഗരയിൽ മലിനജലം കുടിച്ച് ഒരു മരണം. ക്യാസനക്കേരി സ്വദേശി 5 വയസുകാരി ബിന്ദു ആണ് മരിച്ചത്. 10 ഓളം പേർ ആശുപത്രിയിൽ ചികിത്സയിൽ ആണ്. വീടുകളിൽ വിതരണം ചെയ്യുന്ന ടാങ്കർ ജലം കുടിച്ചതിനെ തുടർന്ന് ആളുകൾക്ക് വയറിളക്കവും ചർദ്ദിയും ഉണ്ടായതായി പ്രദേശവാസികൾ പരാതിപ്പെട്ടു. പരാതിയെ തുടർന്ന് വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Read Moreവിമാനത്താവളത്തില്‍ അഞ്ചു വയസ്സുകാരിയുടെ ബാഗില്‍നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ അഞ്ച് വയസുകാരിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു. കർണാടകയിലെ വിരമിച്ച കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്‍റെ മകളുടെ ബാഗിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് പോകാനാണ് ഉദ്യോഗസ്ഥൻ എത്തിയത്. പരിശോധനയ്ക്കിടെ അലാറം മുഴങ്ങിയപ്പോൾ അധികൃതർ കുടുംബത്തെ തടഞ്ഞുനിർത്തി അഞ്ച് വയസുകാരിയുടെ ബാഗ് പരിശോധിച്ചപ്പോൾ വെടിയുണ്ട കണ്ടെത്തുകയായിരുന്നു. ഇവരെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കുകയും എയർപോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു. ഇസ്രായേലിലേക്ക് വിനോദയാത്രയ്ക്ക് പോയെന്നും കടല്‍ത്തീരത്ത് വസ്തുക്കള്‍കണ്ട് കുട്ടിക്ക് കളിക്കാന്‍ നല്‍കിയതാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ബുള്ളറ്റ് വിദേശത്ത് നിർമ്മിച്ചതാണെന്നും വലിയ തോക്കുകളിൽ…
Read Moreഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഭരണം താത്കാലിക ഭരണസമിതി ഉടന്‍ ഏറ്റെടുക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭരണം ഉടന്‍ ഏറ്റെടുക്കരുതെന്ന് ജസ്റ്റിസ് അനില്‍ ആര്‍ ദാവെ അധ്യക്ഷനായ താത്കാലിക സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ സമിതിയാണ് നിര്‍ദേശം നല്‍കിയത്. ഒളിമ്പിക് അസോസിയേഷന്‍റെ ഭരണത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇടക്കാല ഭരണസമിതി രൂപീകരിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാരും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും (ഐഒഎ) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അന്താരാഷ്ട്ര…
Read More6 ആഴ്ചയ്ക്ക് ശേഷം കോര്‍ട്ടില്‍; റാഫേല്‍ നദാലിന് തോൽവിയോടെ തുടക്കം
സിന്‍സിനാറ്റി: പരിക്കിനെ തുടർന്ന് ആറാഴ്ചയ്ക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ റാഫേൽ നദാലിന് തോൽവിയോടെ തുടക്കം. സിൻസിനാറ്റി ഓപ്പണിൽ രണ്ടാം റൗണ്ടില്‍ ക്രൊയേഷ്യന്‍ താരം ബോര്‍ണ കോറിക്ക് ആണ് നദാലിനെ വീഴ്ത്തിയത്. സ്കോർ 7-6(9), 4-6, 6-3 എന്നിങ്ങനെയായിരുന്നു. വിംബിൾഡൺ സെമി ഫൈനലിൽ നിന്ന് പരിക്കിനെത്തുടർന്ന് പിൻമാറിയതിന് ശേഷം ആദ്യമായാണ് നദാൽ കോർട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ജൂലൈ ആറിന് ശേഷം നദാൽ കളിച്ചിട്ടില്ല. യുഎസ് ഓപ്പണിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് നദാൽ സിൻസിനാറ്റി ഓപ്പണിൽ കളിക്കാൻ എത്തിയത്. സിൻസിനാറ്റിയിൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ രണ്ടര മണിക്കൂറും 15…
Read Moreകന്നുകാലി തൊഴുത്തുകൾ നിർമിക്കുന്നതിന് കർഷകർക്ക് കൂടുതൽ പണം ലഭിക്കും
ബെംഗളൂരു: കന്നുകാലി തൊഴുത്തുകളുടെ നിർമ്മാണത്തിന് കർഷകർക്ക് ലഭിക്കുന്ന ക്യാഷ് ആനുകൂല്യങ്ങളിൽ ഗണ്യമായ വർദ്ധനവിന് ബസവരാജ് ബൊമ്മൈ ഭരണകൂടം അംഗീകാരം നൽകി. അതുമാത്രമല്ല, പട്ടികജാതി-പട്ടികവർഗ കർഷകർക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പണം ലഭിക്കുന്ന നിലവിലുള്ള സംവിധാനം സർക്കാർ ഇല്ലാതാക്കുകയും ചെയ്തു. ഒരു കന്നുകാലി തൊഴുത്ത് നിർമിക്കാൻ ഓരോ പട്ടികജാതി-പട്ടികവർഗ കർഷകർക്കും 43,500 രൂപയും മറ്റ് സമുദായങ്ങളിൽ നിന്നുള്ളവർക്ക് 19,625 രൂപയുമാണ് നൽകിയിരുന്നത്. എന്നാലിപ്പോൾ നാല് കന്നുകാലികളെ പാർപ്പിക്കാൻ കഴിയുന്ന ഒരു ഷെഡ് നിർമ്മിക്കുന്നതിന് എസ്‌സി/എസ്‌ടി, പൊതുവിഭാഗം കർഷകർ എന്ന വ്യത്യാസമില്ലാതെ സർക്കാർ ഇത് 57,000…
Read Moreസിവിക് ചന്ദ്രനെതിരായ കേസ്; SC-ST ആക്ട് നിലനിൽക്കില്ലെന്ന വാദവും വിവാദത്തിൽ
കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിയുടെ ആദ്യ ഉത്തരവും വിവാദത്തിൽ. പട്ടിക ജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നതെന്നും, കേസിൽ പട്ടികവർഗ പീഡന നിരോധന നിയമം ബാധകമല്ലെന്ന കോടതിയുടെ നിരീക്ഷണമാണ് വീണ്ടും ചർച്ചയായിരിക്കുന്നത്. എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് കോടതി സിവിക് ചന്ദ്രൻ മുൻകൂർ ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രൻ അയച്ച വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയെങ്കിലും പട്ടികജാതി നിയമം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം,…
Read Moreകോവിഡ് -19 കേസുകൾ ഉയരുന്നു; ആശുപത്രികളിൽ ഐസൊലേഷൻ വിഭാഗങ്ങൾ വീണ്ടും തുറക്കും
ബെംഗളൂരു: കൊവിഡ് പ്രവേശനം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ബെംഗളൂരുവിലെ ചില സ്വകാര്യ ആശുപത്രികൾ നേരത്തെ അടച്ചിരുന്ന കോവിഡ് ഐസൊലേഷൻ സൗകര്യങ്ങൾ വീണ്ടും തുറക്കുകയാണ്. ഏതാനും മാസങ്ങളായി ആശുപത്രികളിൽ കൊവിഡ് പ്രവേശനം ഉണ്ടായിരുന്നില്ലെങ്കിലും, ഒരു മാസം മുമ്പ് അവ വീണ്ടും ആരംഭിച്ചതായി ഡോക്ടർമാർ പറയുന്നു. ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്, എന്നാൽ കുതിച്ചുചാട്ടമുണ്ടായാൽ മതിയായ കിടക്കകൾ ഉറപ്പാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പും പദ്ധതിയിടുന്നുണ്ട്. വൈറ്റ്ഫീൽഡ് ആശുപത്രിയിൽ ആറ് കോവിഡ് രോഗികളുണ്ട്, എല്ലാവരും ഓക്സിജൻ സപ്പോർട്ടിലാണ്. ബെംഗളൂരുവിലെ മൂന്ന് അപ്പോളോ…
Read Moreപിഎസ്ജി താരങ്ങളുടെ മെനുവിൽ നിന്ന് കൊക്കകോളയും ഐസ്ഡ് ടീയും നിരോധിച്ചതായി റിപ്പോർട്ട്
ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമൻ കൊക്കകോളയും ഐസ്ഡ് ടീയും താരങ്ങളുടെ മെനുവിൽ നിന്ന് നിരോധിച്ചതായി റിപ്പോർട്ട്. ക്ലബ്ബിൽ പുതുതായി നിയമിതനായ ന്യൂട്രീഷ്യനാണ് ഈ തീരുമാനം കൈക്കൊണ്ടത്. പി.എസ്.ജിയെ പൂർണ്ണമായും പ്രൊഫഷണൽ ക്ലബ്ബാക്കി മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. മുൻ സ്പാനിഷ് താരത്തെയാണ് പിഎസ്ജി മുഴുവൻ സമയ ന്യൂട്രീഷ്യനായി നിയമിച്ചത്. എല്ലാ താരങ്ങളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്നാണ് നിർദേശം. അങ്ങനെ ചെയ്യുന്നതിലൂടെ, കളിക്കാർ തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്നും അവർ എന്താണ് കഴിക്കുന്നതെന്ന് മാനേജ്മെന്‍റിന് മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. കഴിഞ്ഞ സീസണിലും ക്ലബ്ബിനൊപ്പം…
Read More