മുംബൈ: ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ഇടപാടുകൾക്ക് ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കിയേക്കും. മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് വാദിക്കാമെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ കരട് നിര്‍ദ്ദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആര്‍ ബി ഐ. വിവിധ തുക ബാന്‍ഡുകളെ അടിസ്ഥാനമാക്കി യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു പി ഐ) വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ‘ടയേര്‍ഡ്’ ചാര്‍ജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ചാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരി ഉടമകളില്‍ അഭിപ്രായം തേടിയിരിക്കുന്നത്.…
Read MoreMonth: August 2022
പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം മതതീവ്രവാദം ലക്ഷ്യമിട്ടെന്ന് എൻഐഎ
ബെംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. പ്രദേശത്ത് ഭീകരവാദം വളർത്തുന്നതിന് വേണ്ടിയാണ് പ്രവീണിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയത് എന്നാണ് എൻഐഎ റിപ്പോർട്ട് . ജൂലൈ മാസത്തിൽ ആണ് നെട്ടാരുവിലെ സജീവ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയത്. തുടരെയുള്ള 3 കൊലപാതകങ്ങളിലൂടെ പ്രദേശത്ത് തീവ്രവാദം വളർത്തുകയാണ് പ്രതികളുടെ ലക്ഷ്യമെന്ന് എൻഐഎ പറഞ്ഞു.
Read Moreസോളാര്‍ കേസിലെ പീഡന പരാതിയില്‍ അടൂര്‍ പ്രകാശിനെയും അനില്‍കുമാറിനെയും ചോദ്യംചെയ്തു
കൊച്ചി: സോളാര്‍ കേസിലെ പീഡന പരാതിയില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ് എം.പി.യെയും എ.പി. അനില്‍കുമാറിനെയും ചോദ്യംചെയ്ത് സി.ബി.ഐ. അടൂർ പ്രകാശിനെ ദില്ലിയിലും അനിൽ കുമാറിനെ മലപ്പുറത്തും വച്ചാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം കെ.സി വേണുഗോപാലിനെയും സി.ബി.ഐയെയും ചോദ്യം ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ പീഡനപരാതിയില്‍ സി.ബി.ഐ. അന്വേഷണം അന്തിമഘട്ടത്തിലാണ്. ഉമ്മന്‍ചാണ്ടി, ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുടെ മൊഴികളാണ് കേസില്‍ ഇനി രേഖപ്പെടുത്താനുള്ളത്. സോളാർ കേസിൽ കാര്യമായ തെളിവുകൾ ഇല്ലെന്നാണ് ഇതുവരെ സിബിഐ കണ്ടെത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയെടുക്കുമ്പോൾ അവർ പറഞ്ഞ…
Read Moreഇന്ത്യാ വിരുദ്ധ ഉള്ളടക്കം; രാജ്യത്ത് 8 യൂട്യൂബ് ചാനലുകൾ നിരോധിച്ചു
ന്യൂഡൽഹി: ഇന്ത്യാവിരുദ്ധ ഉള്ളടക്കങ്ങളുമായി പ്രവർത്തിച്ചിരുന്ന 8 യൂട്യൂബ് ചാനലുകൾക്ക് രാജ്യത്ത് വിലക്ക്. ഐടി ചട്ടം 2021 അനുസരിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളും നിരോധിച്ചിട്ടുണ്ട്. ഈ 8 യൂട്യൂബ് ചാനലുകൾക്ക് 114 കോടിയിലധികം വ്യൂവർഷിപ്പും 85 ലക്ഷത്തിലധികം വരിക്കാരും ഉണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഈ യൂട്യൂബ് ചാനലുകൾ ഇന്ത്യാ വിരുദ്ധ ഉള്ളടക്കത്തിനൊപ്പം തെറ്റായ അവകാശവാദങ്ങളും ഉന്നയിച്ചിരുന്നു. ഏഴു ഇന്ത്യൻ യൂട്യൂബ് ചാനലുകളും ഒരു പാക്കിസ്ഥാനി ചാനലിനുമാണു വിലക്ക്.
Read Moreവിഴിഞ്ഞം സമരം: ചർച്ചയ്ക്കു തയ്യാറെന്ന് മന്ത്രി വി.അബ്ദുറഹിമാൻ
വിഴിഞ്ഞം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ തൊഴിലാളി നേതാക്കൾ ചർച്ചയ്ക്ക് തയാറാകുന്നില്ലെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. പല തവണ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. വിഴിഞ്ഞവുമായി ബന്ധപ്പെട്ട പരാതികൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഇത് മറ്റൊരു സർക്കാർ ആരംഭിച്ച പദ്ധതിയാണ്. ഇതൊരു വലിയ പദ്ധതിയായതിനാൽ അടുത്ത സർക്കാരിന് അത് തുടരേണ്ടിവരും. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും തൊഴിലാളി വിരുദ്ധ നടപടികൾ ഉണ്ടാകില്ല. പ്രത്യേകിച്ചും മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്ന സർക്കാരാണ്. ഏത്…
Read Moreഹോക്കി ഇന്ത്യ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഒക്ടോബർ 9നകം
ന്യൂഡൽഹി: ഹോക്കി ഇന്ത്യയുടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഒക്ടോബർ 9നകം നടത്താൻ ഡൽഹി ഹൈക്കോടതി നിയോഗിച്ച ഭരണസമിതിയും ഇന്‍റർനാഷണൽ ഹോക്കി ഫെഡറേഷനും തമ്മിൽ ധാരണയായി. പുതുക്കിയ ഭരണഘടനയുടെ ആദ്യ രൂപം ഫെഡറേഷന് നൽകിയ ശേഷമാണ് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഉറപ്പ് നൽകിയത്. ഇടപെടലിന്റെ പേരിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഫിഫ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഹോക്കി ഇന്ത്യയും സമാനമായ വിധി നേരിടേണ്ടി വരുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഫിഫയിൽ നിന്ന് വ്യത്യസ്തമായി, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ, കോടതിയുടെ ഇടപെടൽ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കിയില്ല. ഇതോടെ ഈ വർഷം…
Read Moreസ്കൂളുകളിൽ ഗണേശ ചതുർത്ഥ്വി ആഘോഷിക്കാമെന്ന കർണാടക വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ വിവാദത്തിൽ
ബെംഗളൂരു: കർണാടകയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഗണേശ ചതുർത്ഥി ആഘോഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഈ വർഷം ഗണേശ ചതുർത്ഥി ആഘോഷിക്കാൻ സ്‌കൂളുകൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്, എല്ലാ വർഷത്തേയും പോലെ അവർക്ക് ഈ വർഷവും തുടരാം,ബെംഗളൂരുവിൽ വാർത്താസമ്മേളനത്തിനിടെ വിദ്യാഭ്യാസ മന്ത്രി നാഗേഷ് പറഞ്ഞു. മതപരമായ കാരണം പറഞ്ഞ് ഹിജാബിന് വിലക്കേർപ്പെടുത്തിയ അതേ ബിജെപി സർക്കാർ ഗണേശ ചതുർത്ഥിക്ക് അനുമതി നൽകിയത് വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് കർണാടകയിൽ. വിദ്യാലയങ്ങളിൽ മതപരമായ ചിഹ്നങ്ങൾ അനുവദിക്കില്ലെന്ന് പറഞ്ഞ് കൊണ്ടാണ് കർണാടക സർക്കാർ ഹിജാബിന് വിലക്കേർപ്പെടുത്തിയത്. ഹിജാബ് വിഷയത്തിലുള്ള സർക്കാർ…
Read Moreസംവിധായകൻ ബാലചന്ദ്ര കുമാറിനെതിരായ ബലാത്സംഗ പരാതി വ്യാജം; പൊലീസ് റിപ്പോർട്ട്
കൊച്ചി: സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് പൊലീസ് റിപ്പോർട്ട്. കേസ് അവസാനിപ്പിക്കാൻ അനുവാദം തേടി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. 2010ല്‍ കൊച്ചിയിലെ ഒരു വീട്ടില്‍വച്ച് ബാലചന്ദ്ര കുമാര്‍ പീഡിപ്പിച്ചെന്നാണ് കണ്ണൂർ സ്വദേശിനിയായ ഹോം നഴ്സ് പരാതി നൽകിയത്. ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും സംശയിക്കുന്നു. പരാതി നൽകിയതിൽ സംവിധായകൻ ശാന്തിവിള ദിനേശിനും പങ്കുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നടൻ ദിലീപിന്‍റെ മുൻ മാനേജരെയും ചില ഓൺലൈൻ മാധ്യമ പ്രവർത്തകരെയും…
Read Moreലോകകപ്പ്; അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി ഖത്തർ
ദോഹ: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട പ്രധാന അടിസ്ഥാനസൗകര്യ നിർമ്മാണങ്ങൾ പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി ഹൈവേ പ്രൊജക്ടർ ഡിപ്പാർട്ട്മെന്‍റ് മാനേജർ എഞ്ചിനീയർ ബദർ ദർവിഷ് പറഞ്ഞു. രാജ്യത്തിന്‍റെ എല്ല മേഖലകളെയും ബന്ധിപ്പിക്കുന്ന ഒരു ഹൈവേ ശൃംഖലയണ് പൊതുമരാമത്ത് അതോറിറ്റി നിർമ്മിച്ചിരിക്കുന്നത്. ഹൈവേ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ 98 ശതമാനവും പൂർത്തിയായി. ബാക്കിയെല്ലാം വേഗത്തിൽ പൂർത്തിയായി വരികയാണ്. ലോകകപ്പ് സ്റ്റേഡിയങ്ങളെ ബന്ധിപ്പിക്കുന്ന 863 കിലോമീറ്ററിലധികം റോഡുകൾ ഇതിനകം പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. അൽ മജ്ദ് റോഡ്, അൽഖോർ, ലുസൈൽ റോഡുകൾ, ജി-റിങ് റോഡ്, അൽ റയാൻ റോഡ് എന്നിവ…
Read Moreദേശവിരുദ്ധ മുദ്രാവാക്യം; ആഗ്രയിൽ 3 പേർ അറസ്റ്റിൽ
ഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരംഗ യാത്രയ്ക്കിടെ ആഗ്രയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് മൂന്ന് പേർ അറസ്റ്റിൽ. ഗോകുൽ പുരയിലാണ് സംഭവം. ഓഗസ്റ്റ് 13ന് തിരംഗ യാത്രയ്ക്കിടെയാണ് മൂന്ന് യുവാക്കൾ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. സംഭവത്തിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. മുൻ എം.എൽ.എയുടെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ പ്രകടനം നടത്തി. പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഗോകുൽപുര സ്വദേശികളായ ഫൈസാൻ, സദാബ്, മുഹജ്ജാം എന്നിവരാണ് അറസ്റ്റിലായത്. 19…
Read More