ന്യൂഡല്‍ഹി: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം. കാസർകോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിക്കാണ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയത്. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും എൻഡോസൾഫാൻ ദുരിതബാധിതർക്കായി പാലിയേറ്റീവ് കെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയി സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു. ഇതിനുപുറമെ ജില്ലാ ആശുപത്രിയിലും മറ്റ് സർക്കാർ ആശുപത്രികളിലും ആവശ്യമായ…
Read MoreMonth: August 2022
സ്‌ഫോടക വസ്തുക്കൾ കടത്തിയ കേസിൽ കർണ്ണാടക സ്വദേശി കേരളത്തിൽ നിന്നും അറസ്റ്റിൽ
മലപ്പുറം: കോഴി വളത്തിനൊപ്പം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പത്ത് ടണ്ണോളം അനധികൃത സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. 2018 ലാണ് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കയറ്റി അയച്ച കർണാടക കൂർഗ് സ്വദേശി സോമശേഖരയെയാണ് നാർക്കോട്ടിക് സെൽ പിടികൂടിയത്. സംസ്ഥാനത്തേക്ക് അനധികൃതമായി സ്ഫോടക വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പതിനായിരത്തോളം ഡിറ്റണേറ്ററുകൾ, പത്ത് ടണ്ണോളം ഭാരം വരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ, ഫ്യൂസ് വയറുകൾ ലോറിയിൽ ഉണ്ടായിരുന്നത്. കർണാടക…
Read Moreകോഴിക്കോട് മെഡിക്കല്‍ കോളജ് വികസനത്തിന് 12.56 കോടി അനുവദിച്ചു
കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്‍റ് മെഡിക്കൽ കോളേജിന്‍റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവർത്തനങ്ങൾക്ക് 2.91 കോടി രൂപയും അനുവദിച്ചു. മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങളും ഒരുക്കാൻ ഇത് സഹായിക്കും. നവജാത ശിശുക്കളുടെ പ്രത്യേക തീവ്രപരിചരണത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദ്യമായി നിയോനെറ്റോളജി വിഭാഗം ആരംഭിച്ചു. അമ്മയ്ക്കും കുഞ്ഞിനും മതിയായ പരിചരണം ഉറപ്പാക്കാൻ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ എൻഡോസ്കോപ്പ് 20 ലക്ഷം,…
Read Moreജൻഡർ ന്യൂട്രാലിറ്റി നടപ്പായാൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും: എം.കെ മുനീർ
ജൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ പറഞ്ഞു. കൂടുതൽ കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. ജൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയിൽ എന്തിനാണ് കേസ് എടുക്കുന്നത്? ആൺകുട്ടികൾ പ്രായപൂർത്തിയായ പുരുഷൻമാരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ എന്തിനാണ് കേസെടുക്കേണ്ടതെന്നും എം.കെ മുനീർ ചോദിച്ചു. ഇതിനെതിരെ പ്രതികരിച്ചതിനാൽ തന്നെ ഇസ്ലാമിസ്റ്റാക്കിയാൽ കുഴപ്പമില്ലെന്നും മുനീർ പറഞ്ഞു. കെഎടിഎഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മുനീർ. ജൻഡർ ന്യൂട്രൽ യൂണിഫോം ഒരിടത്തും സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി…
Read Moreപ്രണയാഭ്യർത്ഥന നിരസിച്ചു; ബിഹാറിൽ പെൺകുട്ടിയെ വെടിവെച്ചു
പട്ന: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ പട്ടാപ്പകൽ വെടിവെച്ചു. ബീഹാറിന്‍റെ തലസ്ഥാനമായ പട്നയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കഴുത്തിൽ വെടിയേറ്റത്. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ദ്രപുരിയിൽ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് 16 കാരിയായ പെൺകുട്ടിക്ക് വെടിയേറ്റത്. ആസൂത്രിത ആക്രമണമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തോക്കുമായി യുവാവ് റോഡിൽ കാത്തുനിൽക്കുന്നതിന്റെയും പെൺകുട്ടിയെ പിന്തുടർന്ന് വെടിവെക്കുന്നതിന്റെയും തുടർന്ന് ഓടി രക്ഷപ്പെടുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
Read Moreഷാജഹാൻ വധക്കേസിൽ നാല് പേർ കൂടി അറസ്റ്റിൽ
പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊട്ടേക്കാട് സ്വദേശികളായ നാല് പേർ കൂടി അറസ്റ്റിലായി. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതികളടക്കം നാലുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഷാജഹാനോടുള്ള പ്രതികളുടെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞിരുന്നു. രാഖി കെട്ടിയതുമായി ബന്ധപ്പെട്ടും ഗണേശോത്സവത്തിന്റെ ഫ്ലെക്സ്…
Read Moreകേരളത്തിലെ 5 ജയിലുകളിൽ പ്രതിമാസം ഭക്ഷണത്തിനായി 79 ലക്ഷം രൂപ ചിലവ്
സംസ്ഥാനത്തെ അഞ്ച് ജയിലുകളിലെ തടവുകാരുടെ ഭക്ഷണത്തിനായി പ്രതിമാസം 79 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. അഞ്ച് ജയിലുകളിലായി തടവുകാർ ചെയ്യുന്ന ജോലികൾക്ക് ശമ്പളം നൽകാൻ പ്രതിമാസം 75 ലക്ഷം രൂപ വേണമെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. 2021-2022 കാലയളവിൽ തടവുകാരെ ജോലി ചെയ്യിപ്പിക്കുന്നതിലൂടെ സർക്കാർ 48 ലക്ഷം രൂപ സമ്പാദിച്ചതായി സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ എം കെ ഹരിദാസിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. വിയ്യൂർ, പൂജപ്പുര, കണ്ണൂർ സെൻട്രൽ ജയിലുകളും ചീമേനി, നെട്ടുകാൽത്തേരി എന്നിവിടങ്ങളിലെ തുറന്ന ജയിലുകളും പ്രതികളുടെ…
Read Moreജമ്മു-കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്കും വോട്ടവകാശം
ശ്രീനഗർ: ജമ്മു-കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്കും വോട്ടവകാശം നൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം. തദ്ദേശീയരല്ലാത്തവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്നും ജമ്മു-കശ്മീർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഹിർദേശ് കുമാർ അറിയിച്ചിരുന്നു. വോട്ടർമാരാകുന്നതിന് സ്ഥിരതാമസക്കാരാവണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സുരക്ഷാ സംവിധാനങ്ങളുള്ള വോട്ടർ കാർഡുകൾ നൽകും. ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, തൊഴിലാളികൾ തുടങ്ങി ജമ്മു-കശ്മീരിൽ സാധാരണ ജീവിതം നയിക്കുന്ന പുറത്തുനിന്നുള്ള ആർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാനും വോട്ടെടുപ്പിൽ പങ്കെടുക്കാനും കഴിയുമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. തദ്ദേശീയരല്ലാത്തവരെ…
Read Moreരാഷ്ട്രീയം പറയരുത്; വി.ഡി സതീശനെതിരെ പ്രതിഷേധവുമായി സമരക്കാർ
വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രതിഷേധ പ്രകടനവുമായി ഒരു വിഭാഗം സമരക്കാർ. സമരപ്പന്തലിൽ രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വി ഡി സതീശൻ പ്രസംഗം കഴിഞ്ഞ് മടങ്ങുമ്പോഴാണ് രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നത്. ചേരിതിരിഞ്ഞായിരുന്നു പ്രതിഷേധം വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ സമരത്തിന് യു.ഡി.എഫും കോൺഗ്രസും പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമാണത്തെത്തുടർന്നു മറ്റു തീരങ്ങളിൽ ആഘാതമുണ്ടാകുന്ന ഗുരുതര പ്രശ്‌നമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രശ്നപരിഹാരത്തിനു 432 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചിരുന്നു.…
Read Moreകേരളത്തിലേക്കുള്ള ആദ്യ ഭാരത് ഗൗരവ് ട്രെയിന്‍ ഓണത്തിന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ഭാരത് ഗൗരവ് ട്രെയിന്‍ സർവീസ് ഓണക്കാലത്ത് കേരളത്തിലെത്തും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ലോകത്തിന് മുന്നിൽ എത്തിക്കുന്നതിനുള്ള റെയിൽവേയുടെ സ്വകാര്യ പങ്കാളിത്ത പദ്ധതിയാണ് ഭാരത് ഗൗരവ്. ട്രെയിന്‍ യാത്ര, താമസസൗകര്യം, കാഴ്ചകള്‍ കാണാനുള്ള അവസരം, ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍, യാത്രാ ഗൈഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഭാരത് ഗൗരവ് സ്‌കീമില്‍ ഒരുക്കുക. ഇന്ത്യൻ റെയിൽവേയും ഉലറെയില്‍ ട്രാവൽ ടൈംസും സംയുക്തമായി ഒരുക്കുന്ന ട്രെയിനാണ് എത്തുക. സെപ്റ്റംബർ രണ്ടിന് കേരളത്തിലെത്തുന്ന ട്രെയിൻ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍,…
Read More